'സഭക്ക് വേണ്ടെങ്കില്‍ സഭയേയും വേണ്ടെന്ന് വയ്ക്കേണ്ടി വരും; ചിലര്‍ക്കായി വിടുപണി ചെയ്യുന്നവര്‍ സഭയിലുണ്ട്; കെ സി വേണുഗോപാലിനെയും ജോസ് കെ മാണിയേയും കൊണ്ട് സഭക്ക് എന്ത് പ്രയോജനം ഉണ്ടായി? എഫ്‌സിആര്‍എ ബില്ല് മാറ്റിവച്ചത് ഞങ്ങളുടെ സമ്മര്‍ദ പ്രകാരം: സഭക്കെതിരെ വിമര്‍ശനവുമായി ഷോണ്‍ ജോര്‍ജ്

'സഭക്ക് വേണ്ടെങ്കില്‍ സഭയേയും വേണ്ടെന്ന് വയ്ക്കേണ്ടി വരും; ചിലര്‍ക്കായി വിടുപണി ചെയ്യുന്നവര്‍ സഭയിലുണ്ട്

Update: 2026-04-10 05:59 GMT

കോട്ടയം: സഭക്കും ദീപിക പത്രത്തിനുമെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് രംഗത്ത്. സഭക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കില്‍, തിരിച്ചും നിലപാട് മറ്റേണ്ടി വരും. ചിലര്‍ക്കായി വിടുപണി ചെയ്യുന്നവര്‍ സഭയിലുണ്ട്. ദീപിക പത്രവും ആ നിലപാടാണ് സ്വീകരിക്കുന്നത്. കെ സി വേണുഗോപാലിനെയും ജോസ് കെ മാണിയേയും കൊണ്ട് സഭക്ക് എന്ത് പ്രയോജനം ഉണ്ടായി? എഫ്‌സിആര്‍എ ബില്ല് മാറ്റിവച്ചത് ഞങ്ങളുടെ സമ്മര്‍ദപ്രകാരമാണ്. സഭക്ക് വേണ്ടെങ്കില്‍ സഭയേയും വേണ്ടെന്ന് വയ്ക്കേണ്ടി വരുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

മാണി സി കാപ്പനെ ഷോണ്‍ ജോര്‍ജ് പരിഹസിച്ചു. 65000ല്‍ പരം വോട്ട് എവിടുന്ന് കിട്ടുമെന്ന് പറഞ്ഞാല്‍ നന്നായിരുന്നു.കാപ്പന്റെ വോട്ട് 35000ല്‍ താഴരുതേയെന്നാണ് പ്രാര്‍ത്ഥന. ബൂത്തിലിരിക്കാന്‍ പോലും ആളില്ലായിരുന്നു. 55000ല്‍ പരം വോട്ട് തനിക്ക് കിട്ടും. ഭൂരിപക്ഷം എത്രയെന്ന് പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കെ എം മാണിയുടെ ചരമ വാര്‍ഷിക ദിനത്തില്‍ പാലായുടെ വികാരം അനുകൂലമായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം കേന്ദ്രങ്ങള്‍ വിലിയരുത്തി. സി പി എം വോട്ടുകളും പൂര്‍ണ്ണമായി പെട്ടിയിലായി. സഭ വോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് മാണി സി കാപ്പന്‍ ക്യാമ്പ്. ജോസ് കെ മാണി വിരുദ്ധ വോട്ടുകള്‍ ഇക്കുറിയും അനുകൂലമായെന്ന് കണക്ക് കൂട്ടല്‍.

പാലാ മണ്ഡലത്തില്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ 1518 വോട്ടിന്റെ ലീഡ് എല്‍ഡിഎഫിനാനായിരുന്നു. പാലാ നഗരസഭ ഉള്‍പ്പെടെ യുഡിഎഫിനൊപ്പം ചേര്‍ത്തു നിര്‍ത്താന്‍ കഴിഞ്ഞത് നേട്ടം. ഇക്കുറി ശക്തമായ ത്രികോണ മത്സരമാണയിരുന്നു മണ്ഡലത്തില്‍ നടന്നത്.

Tags:    

Similar News