'അധാര്‍മികത തടയുക' എന്ന വ്യാജേന ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; അഫ്ഗാനിലേത് സമാനതകളില്ലാത്ത പ്രതിസന്ധി; വിമാന യാത്ര അടക്കം അനിശ്ചിതത്വത്തിലാകും; സദാചാര നിയമങ്ങള്‍ ഇനിയും കര്‍ശനമാക്കാന്‍ സാധ്യത; പൊതുജനങ്ങള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള സാധ്യത അടയുന്നു; താലിബാനിസം ഭീകരതയാകുമ്പോള്‍

Update: 2025-09-30 01:54 GMT

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. 'അധാര്‍മികത തടയുക' എന്ന വ്യാജേന താലിബാന്‍ രാജ്യത്തെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. ഫൈബര്‍-ഒപ്റ്റിക് ഇന്റര്‍നെറ്റ് ആക്സസ് പൂര്‍ണ്ണമായും അടച്ചുപൂട്ടിയതോടെ തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടു. മൊബൈല്‍ സേവനങ്ങളും സാറ്റലൈറ്റ് ടിവിയും തടസപ്പെട്ടു. കാബൂള്‍ വിമാനത്താവളത്തിലെ വിമാന സര്‍വീസുകളും ബാധിച്ചു. ബാങ്കിംഗ് സേവനങ്ങളും വ്യാപാരങ്ങളും ചൊവ്വാഴ്ച മുതല്‍ തടസ്സപ്പെടും. അടിമുടി പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ പോകും. അഫ്ഗാനിലെ വിദേശ മാധ്യമങ്ങളും പ്രതിസന്ധിയിലായി.2021ല്‍ അധികാരം പിടിച്ചെടുത്തതു മുതല്‍ നിരവധി നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് ഇന്റര്‍നെറ്റ് റദ്ദാക്കലും.

അധാര്‍മ്മികത തടയുന്നതിനായി താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ ഉത്തരവിറക്കിയത്. ഈ മാസം ആദ്യം നിരവധി പ്രവിശ്യകളില്‍ ഫൈബര്‍-ഒപ്റ്റിക് കണക്ഷനുകള്‍ നഷ്ടപ്പെട്ടിരുന്നു. വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, വീടുകള്‍ തുടങ്ങിയിടങ്ങളില്‍ വൈ-ഫൈ കട്ടായി. തിങ്കളാഴ്ച, അഫ്ഗാനിസ്ഥാനിലെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സാധാരണ നിലയുടെ 14 ശതമാനത്തിലേക്ക് താഴ്ന്നു. ഇന്റര്‍നെറ്റ് നിരോധനത്തോടെ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി, തലസ്ഥാനമായ കാബൂളിലെ അവരുടെ ഓഫിസുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അറിയിച്ചു. ഭരണകൂട ഭീകരതയാണ് അഫ്ഗാനില്‍ സംഭവിക്കുന്നതെന്ന വിലയിരുത്തല്‍ സജീവമാണ്.

സദാചാര നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം ഇതാദ്യമായാണ് അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുന്നത്. തങ്ങളുടെ ആഭ്യന്തരവും ബാഹ്യവുമായ ആശയവിനിമയങ്ങള്‍ക്കായി മെസേജിംഗ് ആപ്പുകളെയും സോഷ്യല്‍ മീഡിയയെയും വളരെയധികം ആശ്രയിക്കുന്നവരാണ് താലിബാന്‍. തിങ്കളാഴ്ച മുതല്‍ രാജ്യത്തുടനീളം ഫൈബര്‍-ഒപ്റ്റിക് ഇന്റര്‍നെറ്റ് വിച്ഛേദിച്ചേക്കാമെന്ന് സ്വകാര്യ ടെലിവിഷന്‍ ചാനലായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നടപടി പൊതുജനങ്ങള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള സാധ്യതയെ ഇല്ലാതാക്കും.

'ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ' ഷട്ട്ഡൗണ്‍ തുടരുമെന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എഎഫ്പിയോട് പറഞ്ഞു. 'കണക്ഷന്‍ വിച്ഛേദിക്കാന്‍ പോവുകയാണ്, തിങ്കളാഴ്ച രാത്രിയോടെ ഇത് ഘട്ടംഘട്ടമായി സംഭവിക്കും, എണ്ണായിരം മുതല്‍ ഒന്‍പതിനായിരം വരെ ടെലികമ്മ്യൂണിക്കേഷന്‍ ടവറുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്നും പേരുവെളിപ്പെടുത്തരുതെന്ന വ്യവസ്ഥയോടെ ഇയാള്‍ എഎഫ്പിയോട് പറഞ്ഞു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടതോടെ ആശയവിനിമയം നടത്താന്‍ മറ്റ് വഴികളോ സംവിധാനങ്ങളോ ഇല്ല. ഇഥാണ് ബാങ്കിംഗ് മേഖല, കസ്റ്റംസ്, വിമാന സര്‍വീസുകള്‍ തുടങ്ങിയവയെ ബാധിക്കുന്നത്.

ടെലികോം അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമായ രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. ടെലിഫോണ്‍ സേവനങ്ങള്‍ പലപ്പോഴും ഇന്റര്‍നെറ്റ് വഴിയാണ് ലഭ്യമാക്കിയിരുന്നത്. ഇതാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നത്.

Tags:    

Similar News