യുദ്ധത്തിന്റെ തുടക്കകാലത്ത് യുക്രൈന്‍കാരുടെ ഹീറോയായ പ്രസിഡന്റ് ഇപ്പോള്‍ വില്ലനാകുന്നു; വിവാദമായ അഴിമതി വിരുദ്ധ ബില്ലില്‍ ഒപ്പുവെച്ച സെലന്‍സ്‌കിക്കെതിരെ യുക്രൈനില്‍ പ്രക്ഷോഭം; പൊതുയോഗങ്ങള്‍ പട്ടാള നിയമം ഉപയോഗിച്ച് നിരോധിച്ചിട്ടും നൂറ് കണക്കിന് ആളുകള്‍ തെരുവില്‍

യുദ്ധത്തിന്റെ തുടക്കകാലത്ത് യുക്രൈന്‍കാരുടെ ഹീറോയായ പ്രസിഡന്റ് ഇപ്പോള്‍ വില്ലനാകുന്നു

Update: 2025-07-23 06:28 GMT

കീവ്: റഷ്യ-യുക്രൈന്‍ യുദ്ധം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നതിനിടയില്‍ യുക്രൈനില്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌ക്കിക്ക് എതിരായ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. വിവാദമായ അഴിമതി വിരുദ്ധ ബില്ലില്‍ രാജ്യം ഒപ്പുവെച്ചതോടെയാണ് സെലെന്‍സ്‌കി വിരുദ്ധ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തെ ഉന്നത അഴിമതി വിരുദ്ധ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കുന്നതാണ് ഈ വിവാദ ബില്‍. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് നിയമത്തിന് അംഗീകാരം നല്‍കിയത്.

യുക്രൈന്‍ പാര്‍ലമെന്റായ വെര്‍കോവ്‌ന റാഡയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിയമം പാസാക്കിയ വിവരം സ്ഥിരീകരിച്ചിരുന്നു. യുക്രെയ്‌നിലെ ദേശീയ അഴിമതി വിരുദ്ധ ബ്യൂറോ, സ്പെഷ്യലൈസ്ഡ് ആന്റി-കറപ്ഷന്‍ പ്രോസിക്യൂട്ടര്‍ ഓഫീസ് എന്നിവയില്‍ നിന്ന് ഉന്നതതല അഴിമതി അന്വേഷണങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള പുതിയ അധികാരങ്ങള്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഓഫീസിന് കൈമാറിയിരുന്നു. എന്ത് കൊണ്ടാണ് ഈ പുതിയ ഭേദഗതി കൊണ്ടു വന്നത് എ്ന്ന കാര്യം ഔദ്യോഗിക വൃത്തങ്ങള്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല.

ജനറല്‍ പ്രോസിക്യൂട്ടര്‍ക്ക് ഈ രണ്ട് ഏജന്‍സികളില്‍ നിന്ന് കേസുകള്‍ കൈമാറാനും പ്രോസിക്യൂട്ടര്‍മാരെ പുനര്‍നിയമിക്കാനും അനുവാദം നല്‍കുന്നു. യുക്രൈന്റെ അഴിമതി വിരുദ്ധ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് സെലന്‍സ്‌കിയുടെ എതിരാളികള്‍ ആരോപിക്കുന്നത്. രാജ്യത്ത് പൊതുയോഗങ്ങള്‍ പട്ടാള നിയമം ഉപയോഗിച്ച് നിരോധിച്ചിട്ടും നൂറുകണക്കിന് ചെറുപ്പക്കാരാണ് പ്രകടനത്തിനായി തലസ്ഥാനമായ കീവിലേക്ക് തെരുവുകളിലേക്ക് ഒഴുകിയെത്തി.

പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് സമീപത്ത് പോലും മൂവായിരത്തോളം പേരാണ് പ്രതിഷേധിക്കാന്‍ എത്തിയത്. മുന്‍ പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചിന്റെ കാലത്തേക്ക് മടങ്ങാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഉക്രെയ്‌നിലെ റഷ്യന്‍ അനുകൂല ഭരണകാലത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. നമ്പര്‍ 12414 എന്നറിയപ്പെടുന്ന ബില്‍ പാര്‍ലമെന്റില്‍ അതിവേഗത്തില്‍ പാസാക്കുകയായിരുന്നു.


 



നിയമനിര്‍മ്മാണത്തിലെ പല ഭേദഗതികളും പരസ്പര ബന്ധമില്ലാത്തത് ആയിരുന്നു. ഇക്കാര്യത്തില്‍ സൂക്ഷ്മ പരിശോധന ഒഴിവാക്കിയത് ബോധപൂര്‍വ്വമാണെന്നും എതിരാളികള്‍ ആരോപിക്കുന്നു. സെലെന്‍സ്‌കിയുടെ ഏറ്റവും പുതിയ നീക്കം അന്താരാഷ്ട്ര പിന്തുണയെ അപകടത്തിലാക്കുമോ എന്ന ചോദ്യങ്ങളും ഇപ്പോള്‍ ഉയരുകയാണ്.

Tags:    

Similar News