ബൈഡന്‍ ഓവല്‍ ഓഫീസില്‍ നിന്ന് ഇറങ്ങി പോയത് ട്രംപിന് കത്തെഴുതി വച്ചിട്ട്; ബ്ലാക്ക് ലൈവ്സ് മാറ്റര്‍ കൊടികള്‍ നിരോധിച്ച് പ്രസിഡണ്ട്: രണ്ടാം ദിവസവും ട്രംപ് ഓഫീസില്‍ എത്തിയത് വിവാദ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച്

ബൈഡന്‍ ഓവല്‍ ഓഫീസില്‍ നിന്ന് ഇറങ്ങി പോയത് ട്രംപിന് കത്തെഴുതി വച്ചിട്ട്;

Update: 2025-01-23 07:07 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് വിരമിച്ച ജോബൈഡന്‍ അടുത്ത പ്രസിഡന്റിനായി ഒരു കത്തെഴുതി വെച്ചിട്ടാണ് ഇറങ്ങിപ്പോയത്. അമേരിക്കയിലെ ഒരു പതിവ് രീതിയാണ് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അടുത്ത പ്രസിഡന്റിനായി കത്തെഴുതി വെയ്ക്കുന്നത്. കത്തിന്റെ ഉള്ളടക്കം കഴിഞ്ഞ ദിവസം ട്രംപ് പുറത്തു വിട്ടിരുന്നു. പരിവാനമായ ഈ ഓഫീസ് താന്‍ വിടുകയാമെന്നും അടുത്ത നാല് വര്‍ഷത്തേക്ക് താങ്കള്‍ക്കും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നതായിട്ടുമാണ് ഈ കത്തില്‍ പറഞ്ഞിരിക്കുന്നത്.

അമേരിക്കന്‍ ജനതക്കൊപ്പം ലോകമെമ്പാടുമുള്ളവര്‍ അമേരിക്കയുടെ ഉന്നമനത്തിനായി പ്രാര്‍ത്ഥിക്കുന്നതായും കത്തില്‍ ബൈഡന്‍ പറയുന്നു. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ട്രംപിനും അമേരിക്കയുടെ മേലും ചൊരിയട്ടെ എന്നും ജോബൈഡന്‍ ആശംസിക്കുന്നു. ബൈഡന്‍ ഓഫീസ് വിട്ട ഈ മാസം 20 നാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ബൈഡന്‍ ട്രംപ് ജനാധിപത്യത്തിന് ഭീഷണിയാണ് എന്നായിരുന്നു ആരോപിച്ചിരുന്നത്.

ജോബൈന്റെ കുടുംബത്തിനെ ട്രംപിന്റെ അനുയായികള്‍ കുറ്റവാളികളുടെ കുടുംബം എന്നാണ് ആക്ഷേപിച്ചിരുന്നത്. ട്രംപ് ആദ്യ ദിവസം ഓഫീസിലെത്തിയപ്പോള്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് പതിവ് ആചാരം അനുസരിച്ച് ബൈഡന്‍ കത്ത്

കൈമാറിയിട്ടുണ്ടോ എന്ന് ചോദിച്ചിരുന്നു. തനിക്ക് ഇക്കാര്യം അറിയില്ല എന്ന് പറഞ്ഞ് കൊണ്ട് മേശ തുറന്ന ട്രംപ് കാണുന്നത് ബൈഡന്റെ കത്താണ്. ഇക്കാര്യം തന്നെ ഓര്‍മ്മിപ്പിച്ച മാധ്യമപ്രവര്‍ത്തകന് നന്ദി പറഞ്ഞു കൊണ്ടാണ് ട്രംപ് കത്ത് തുറന്ന് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

കത്ത് തനിക്ക് ഏറെ പ്രോത്സാഹനം നല്‍കുന്നതാണെന്നാണ് ട്രംപ് പറയുന്നത്. 1989 ല്‍ സ്ഥാനം ഒഴിഞ്ഞ നേരത്ത് റൊണാള്‍ഡ് റീഗനാണ ്തന്റെ പിന്‍ഗാമിയായ ജോര്‍ജ്ജ് ബുഷിന് ഇത്തരത്തില്‍ ഒരു കത്തെഴുതിയത്. തുടര്‍ന്ന് എല്ലാ പ്രസിഡന്റുമാരും ഈ പതിവ് തുടരുകയായിരുന്നു. 2021 ല്‍ ജോബൈഡന്‍ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്തിരുന്നില്ല. എങ്കിലും പിന്‍ഗാമിക്ക് കത്തെഴുതി വെയ്ക്കാന്‍ അദ്ദേഹം മറന്നിരുന്നില്ല.

അതിനിടയില്‍ അധികാരമേറ്റ് തുടര്‍ച്ചയായി രണ്ടാം ദിവസവും ട്രംപ് പരിഷ്‌ക്കരണ നടപടികള്‍ തുടരുകയാണ്. ബ്ലാക്ക് ലൈവ്സ് മാറ്റര്‍ കൊടികള്‍ നിരോധിച്ചാണ് ട്രംപ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. അമേരിക്കയുടെ ഔദ്യോഗികസ്ഥാപനങ്ങളിലും എംബസികളിലും ഇനി മുതല്‍ അമേരിക്കയുടെ ഔദ്യോഗിക പതാക മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് പുതിയ ഉത്തരവ്. മറ്റ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സ്ഥാപനങ്ങളും ഔദ്യോഗിക പതാക മാത്രമേ ഇനി ഉപയോഗിക്കാന്‍ പാടുള്ളൂ. പുതിയ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോ ആണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Tags:    

Similar News