ചൈനയും യൂറോപ്പും ശത്രുക്കളല്ല, ചൈന യുദ്ധങ്ങളില്‍ പങ്കെടുക്കുകയോ യുദ്ധങ്ങള്‍ ആസൂത്രണം ചെയ്യുകയോ ചെയ്യുന്നില്ല; സുപ്രധാന തീരുമാനങ്ങള്‍ ജനസൗഹൃദമാവണം; ചൈനക്ക് മേല്‍ നാറ്റോ 100 ശതമാനം വരെ തീരുവ ചുമത്തണമെന്ന് പറഞ്ഞ ട്രംപിന് മറുപടിയുമായി ചൈന

ചൈനയും യൂറോപ്പും ശത്രുക്കളല്ല,

Update: 2025-09-14 12:13 GMT

ബീജിംഗ്: ചൈനക്ക് മേല്‍ നാറ്റോ 50 ശതമാനം മുതല്‍ 100 ശതമാനം വരെ തീരുവ ചുമത്തണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനക്ക് മറുപടിയുമായി ചൈന. ചൈനയും യൂറോപ്പും എതിരാളികള്‍ അല്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വ്യക്തമാക്കിയത്. സുപ്രധാന തീരുമാനങ്ങള്‍ ചരിത്രത്തോടും ജനങ്ങളോടുമുള്ള പ്രതിബദ്ധത ഉള്‍ക്കൊണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

സ്ലോവേനിയയുടെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ ചുമതല വഹിക്കുന്നയാളുമായ ടാന്‍ജ ഫജോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശനിയാഴ്ച ലുബ്ലിയാനയില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം.

'ചൈന യുദ്ധങ്ങളില്‍ പങ്കെടുക്കുകയോ യുദ്ധങ്ങള്‍ ആസൂത്രണം ചെയ്യുകയോ ചെയ്യുന്നില്ല, ചര്‍ച്ചകളിലൂടെ സുപ്രധാന പ്രശ്നങ്ങളില്‍ രാഷ്ട്രീയ പരിഹാരം പ്രോത്സാഹിപ്പിക്കുകയാണ് ചൈനയുടെ നയം,'- വാങ് യി പറഞ്ഞു. ബഹുരാഷ്ട്രവാദം പ്രോത്സാഹിപ്പിക്കാനും ഐക്യരാഷ്ട്ര സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളും തത്വങ്ങളും സംയുക്തമായി സംരക്ഷിക്കാനും ചൈനീസ് വിദേശകാര്യ മന്ത്രി ആഹ്വാനം ചെയ്തു.

ചൈനയും യൂറോപ്പും എതിരാളികളല്ല, സുഹൃത്തുക്കളായിരിക്കണം, പരസ്പരം നേരിടുന്നതിനുപകരം സഹകരിക്കണം. ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ മാറ്റങ്ങള്‍ക്കിടയില്‍ ശരിയായ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് ചരിത്രത്തോടും ജനങ്ങളോടും ഇരുപക്ഷവും നിറവേറ്റേണ്ട ഉത്തരവാദിത്തങ്ങള്‍ ഉള്‍ക്കൊണ്ടാവണമെന്നും വാങ് യി പറഞ്ഞു.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിനെതിരെ സമ്മര്‍ദ്ദം ശക്തമാക്കാന്‍ റഷ്യയില്‍ നിന്ന് ക്രൂഡ് വാങ്ങുന്ന ചൈനക്കെതിരെ നാറ്റോ 50 ശതമാനം മുതല്‍ 100 ശതമാനം വരെ നികുതി ഏര്‍പ്പെടുത്തണമെന്നായിരുന്നു ട്രംപിന്റെ ട്രൂത്ത് സോഷ്യലിലെ കുറിപ്പ്.

Tags:    

Similar News