ചൈന വേറെ ലെവലാണ്..! നാളെയില്‍ ലോകം ഭരിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട് നീക്കങ്ങള്‍; എല്ലാ യുദ്ധക്കപ്പലുകളെയും വിമാനവാഹിനിക്കപ്പലാക്കി മാറ്റുന്ന സാങ്കേതിക മുന്നേറ്റവും ചൈനക്ക്; നാവിക യുദ്ധത്തിന്റെ ഭാവി തന്നെ മാറ്റിമറിച്ചേക്കുമെന്ന് വിലയിരുത്തല്‍; അതിവേഗ ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് ഡ്രോണും വികസിപ്പിച്ചു
ചൈന വേറെ ലെവലാണ്..! നാളെയില്‍ ലോകം ഭരിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട് നീക്കങ്ങ
ബീജിങ്: എല്ലാ യുദ്ധക്കപ്പലുകളെയും വിമാനവാഹിനിക്കപ്പലാക്കി മാറ്റുന്ന സാങ്കേതിക മുന്നേറ്റവുമായി ചൈന. നാവിക യുദ്ധത്തിന്റെ ഭാവി തന്നെ മാറ്റിമറിച്ചേക്കാവുന്ന ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റമാണ് ഇതെന്നാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ ജെറ്റ് എഞ്ചിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ അതിവേഗ ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് ഡ്രോണും അവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഡ്രോണുകള്‍ സാധാരണയായി മാപ്പിംഗ്, വെടിവയ്ക്കല്‍, സാധനങ്ങള്‍ എത്തിക്കല്‍, വലിയ തോതിലുള്ള നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നീ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. എന്നാല്‍ പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും നീണ്ട റണ്‍വേകളോ വിമാനവാഹിനിക്കപ്പലുകളോ ആവശ്യമാണ്. എന്നാല്‍ പ്രൊഫസര്‍മാരായ വാങ് യോകുനും ക്യു യുട്ടിംഗും 10 വര്‍ഷത്തിലേറെയായി നടത്തിയ ഗവേഷണങ്ങളുടെ ഭാഗമായി വികസിപ്പിച്ചെടുത്ത പുതിയ ഡ്രോണുകള്‍ ലംബമായ ലിഫ്റ്റിംഗും ജെറ്റ് പവറും സംയോജിപ്പിച്ച് നിലത്തുനിന്ന് ഇറങ്ങുന്നത് വേഗത്തിലും സുഗമമായും മാറ്റുന്നു.
യുഎസ് ഉപരോധങ്ങള്‍ നേരിടുന്ന ഒരു സ്ഥാപനമായ ബീഹാങ് സര്‍വകലാശാലയിലാണ് ഇത് സംബന്ധിച്ച ഗവേഷണങ്ങള്‍ നടന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗവേഷകര്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ വ്യക്തമാക്കുന്നത് വേഗതയുടെ കാര്യത്തില്‍ ഇത് വളരെ മികച്ചതാണ് എന്നാണ്. അതേ സമയം ഡ്രോണിന്റെ റോട്ടര്‍ സിസ്റ്റം യുദ്ധക്കപ്പലുകളില്‍ കൂടുതല്‍ സ്ഥലം കൈവശപ്പെടുത്തുന്നത് ഇന്ധനക്ഷമതയെയും ആയുധങ്ങളെയും ചരക്ക് ശേഷിയെയും ബാധിച്ചേക്കാമെന്ന് ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ഇതിലൂടെ മനസിലാക്കാന്‍ കഴിയുന്നത് ഡ്രോണുകള്‍ക്ക് വലിയ യുദ്ധോപകരണങ്ങള്‍ക്കുള്ള ശേഷി ഉണ്ടാകില്ല എന്നാണ്.പകരം നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഇവ കൂടുതല്‍ അനുയോജ്യമാകുക. 2015 ലാണ് ചൈനീസ് സര്‍ക്കാരിന്റെ ആവശ്യപ്രകാരം ഇത്് സംബന്ധിച്ച ഗവേഷണങ്ങള്‍ ആരംഭിച്ചത്. തായ്വാനില്‍ ചൈനയുടെ അധിനിവേശം ആസന്നമായിരിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് മുന്നറിയിപ്പ് നല്‍കിയതിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് ഇക്കാര്യം ചൈന പുറത്തു വിട്ടിരിക്കുന്നത്.
തായ്വാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയും ഇതേക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ ഡ്രോണുകള്‍ ഭാവിയിലെ പോരാട്ടത്തില്‍ ചൈനീസ് നാവികസേനയ്ക്ക് അതിവേഗ, ദീര്‍ഘദൂര നിരീക്ഷണം നടത്താനും ഏത് യുദ്ധക്കപ്പലില്‍ നിന്നും ഡ്രോണുകള്‍ അയയ്ക്കാനും കഴിയുമെന്നാണ്. അതിവേഗ ഡ്രോണുകള്‍ ഉപയോഗിച്ച് എതിരാളികളെ പിന്തിരിപ്പിക്കാനും ദക്ഷിണ ചൈനാ കടലില്‍ അവകാശവാദം ഉന്നയിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ ഈ സാങ്കേതികവിദ്യ സഹായമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.