ഹിസ്ബുള്ളയുടെ അടിവേര് മാന്തിയത് മൊസ്സാദിന്റെ തേന്‍കെണികള്‍; ലണ്ടനില്‍ പഠിച്ച ബുഡാപെസ്റ്റിലെ ഈ സുന്ദരി കമ്പനി തുടങ്ങിയത് തന്നെ കുരുക്കൊരുക്കാന്‍; ലബനനിലെ നിലവിളികള്‍ ഭീകരരുടെ ഉറക്കം കളയുമ്പോള്‍

കൃസ്ത്യാനാ ആരാണെന്ന് പരിശോധിക്കുമ്പോഴാണ് ആളൊരു ചെറിയ മീനല്ല എന്ന് മനസിലാകുന്നത്

Update: 2024-09-19 13:02 GMT

ടെഹ്‌റാന്‍: കഴിഞ്ഞ ദിവസങ്ങളില്‍ ലബനനില്‍ ഉണ്ടായ സ്ഫോടന പരമ്പരകളെ കുറിച്ചുളള ചര്‍ച്ചകളില്‍ എല്ലാം ഉയരുന്നൊരു പേരുണ്ട് -മൊസാദ്. ഇസ്രയേലിന്റെ സ്വന്തം ചാരസംഘടന. 1949 ലാണ് ഇസിരയേല്‍ മൊസാദ് ആരംഭിച്ചത്. അന്ന് മുതല്‍ ഇന്ന് വരെ ഇസ്രയേല്‍ എന്ന രാജ്യത്തിന്റെ സുരക്ഷ കാത്ത് സൂക്ഷിക്കുന്നതും ശത്രുക്കളെ നിഗ്രഹിക്കുന്നതും എല്ലാം ഈ സംഘടനയാണ്.

മൊസാദിന്റെ ബുദ്ധിപൂര്‍വ്വമുള്ള പദ്ധതികള്‍ ലോകത്തെ ഏവരേും ആകര്‍ഷിക്കുന്നതാണ്. ഈ ചാരസംഘടനയെ കുറിച്ചുള്ള പുസ്തകങ്ങള്‍ പോലും ബെസ്റ്റ് സെല്ലറുകളാണ്. പല സിനിമകളും മൊസാദിന്റെ വീരകഥകളെ ആസ്പദമാക്കി പുറത്ത് വന്നിട്ടുണ്ട്. മൊസാദിനെ ശ്രദ്ധേയമാക്കുന്നത് നിരവധി ഘടകങ്ങളാണ്. ഈ ചാരസംഘടനയുടെ 40 ശത്മാനം ജീവനക്കാരും വനിതകളാണ്. തീര്‍ന്നില്ല മൊസാദിന്റെ തലപ്പത്തുള്ള 24 ശതമാനം പേരും സ്ത്രീകളാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ ചാരംഘടനയില്‍ അംഗമായിരുന്ന സില്‍വിയ റാഫേല്‍ എന്ന സുന്ദരി മ്യൂണിക്ക് ഒളിമ്പിക്സ് വേദിയില്‍ ഇസ്രയേല്‍ അത്ലറ്റുകളെ വധിച്ചവരില്‍ 3 പേരെ പിടികൂടി വധിച്ചത് ചരിത്രമാണ്.

നോര്‍വ്വേ സര്‍ക്കാര്‍ ഇവരെ പിടികൂടി എങ്കിലും ഒടുവില്‍ ഇസ്രയേല്‍ ഇവരെ നാട്ടിലേക്ക് കൊണ്ട് വരികയായിരുന്നു. മൊസാദിന്റെ ചാര സുന്ദരിമാര്‍ ഇന്നും ഒരത്ഭുത പ്രതിഭാസമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഏത് രാജ്യത്തും ഇവരെത്തും ശത്രുരാജ്യങ്ങളിലെ ഉന്നത നേതാക്കളും സൈനിക മേധാവികളുമായെല്ലാം ഇവര്‍ തേന്‍കെണിയൊരുക്കി ചങ്ങാത്തം കൂടും. അങ്ങനെ അവിടുത്തെ രഹസ്യങ്ങളെല്ലാം ചോര്‍ത്തിയെടുക്കും. എന്നാല്‍ ഇവര്‍ക്ക് ഈ പ്രമുഖരോട് കിടക്ക പങ്കിടാന്‍ മൊസാദ് ഒരിക്കലും അനുവാദം നല്‍കാറില്ല. ലബനനില്‍ നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നടത്തിയ അന്വേഷണങ്ങള്‍ ഒടുവില്‍ ചെന്നെത്തിയത് ഒരു അതിസുന്ദരിയിലേക്കാണ്. കൃസ്ത്യാന ബാര്‍സണി ആര്‍സിഡയകോനോ എന്നാണ് ഈ നാല്‍പ്പതുകാരിയുടെ പേര്.

ലബനനിലേക്ക് പേജറുകള്‍ എത്തിച്ചു എന്ന് പറയപ്പെടുന്ന ഹംഗറി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബി.എ.സി കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ ആണ് ഇവര്‍. ഹിസ്ബുള്ള ഇതിനായി കരാര്‍ നല്‍കിയ ഗോള്‍ഡ് അപ്പോളോ എന്ന സ്ഥാപനമാണ് തങ്ങള്‍ ഈ ദൗത്യം ബി.എ.സി കണ്‍സല്‍ട്ടന്‍സിയെ ഏല്‍പ്പിച്ചതായി അറിയിച്ചത്. എന്നാല്‍ ഹംഗറിയിലെ ബുഡാപെസ്റ്റിലെ ബി.എ.സിയുടെ ഓഫീസ് അന്വേഷിച്ച് എത്തിയ മാധ്യമപ്രവര്‍ത്തകര്‍ കണ്ടത് അടഞ്ഞ് കിടക്കുന്ന ചെറിയൊരു ഓഫീസാണ്. എന്നാല്‍ ബി.എ.സി സി.ഇ.ഒ ആയ കൃസ്്ത്യാന വിശദീകരിച്ചത് തങ്ങള്‍ ഇടിനിലക്കാര്‍ മാത്രമാണ് എന്നായിരുന്നു.

അവിടെയാണ് മൊത്തം കാര്യങ്ങളും ദുരൂഹതയിലേക്ക് നീങ്ങുന്നത്. ബി.എ.സി എന്ന സ്ഥാപനം ലബനനിലെ ഓപ്പറേഷന് വേണ്ടി മാത്രം രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണോ ഇതിന് പിന്നില്‍ മൊസാദേ തന്നെയാണോ കൃസ്ത്യാന മൊസാദേയുടെ ഏജന്റായിരുന്നോ തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. കൃസ്ത്യാനാ ആരാണെന്ന് പരിശോധിക്കുമ്പോഴാണ് ആളൊരു ചെറിയ മീനല്ല എന്ന് മനസിലാകുന്നത്. കൃസ്ത്യാന വളരെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ള വ്യക്തി ആണെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.

പ്രശസ്തമായ ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്നാണ് ഇവര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര വിഷയങ്ങളിലും പരിസ്ഥിതി സംബന്ധമായ കാര്യങ്ങളിലും ഇവര്‍ വൈദഗ്ധ്യം നേടിയിട്ടുണ്ട്. ഇറ്റാലിയന്‍ഭാഷയും റഷ്യന്‍ ഭാഷയുമടക്കം ഏഴ് ഭാഷകളില്‍ കൃസ്ത്യാന അതി വിദഗ്ധയാണ്. ഇവര്‍ ഫിസിക്സില്‍ പി.എച്ച്.ഡിയും കരസ്ഥമാക്കിയിട്ടുണ്ട്. ബി.എ.സി കമ്പനിയുടെ വെബ്സൈറ്റിലും ശ്ാസ്ത്രജ്ഞ എന്നാണ് കൃസ്ത്യാനയെ വിശേഷിപ്പിക്കുന്നത്. നേരത്തേ പാരീസിലെ ഒരു സ്ഥാപനത്തിലും ഇവര്‍ ജോലി ചെയ്തിട്ടുണ്ട്.

ലോകത്തെ എല്ലാ രാജ്യങ്ങളിലും പറന്ന് നടക്കുന്ന ഒരു വനിത എന്നാണ് ഇവരെ പലരും വിശേഷിപ്പിക്കുന്നതും. കൃസ്ത്യാന എന്തായാലും ഒരു പ്രഹേളികയാണ്. ആരാണ് ഇവര്‍ എന്ന് ഇന്ന് ലോകമെമ്പാടമുള്ള മാധ്യമപ്രവര്‍ത്തകര്‍ തെരയുകയാണ്. എന്നാല്‍ ആര്‍ക്കും പിടികൊടുക്കാതെ ഇപ്പോഴും കൃസത്യാന എവിടെയോ മറഞ്ഞിരിക്കുകയാണ്.

Tags:    

Similar News