ഫ്രാന്‍സില്‍ നിര്‍മ്മിച്ച കൈകൊണ്ട് തുന്നിയെടുത്ത ഡ്രസിന് അയ്യായിരം ഡോളര്‍ വില; ചാരനിറത്തിലുള്ള ഫോര്‍മല്‍ വൂള്‍ വസ്ത്രങ്ങള്‍ അണിഞ്ഞ നിയുക്ത പ്രസിഡന്റിന്റെ ഭാര്യ; എന്നിട്ടും പകിട്ടില്ല! ആഘോഷത്തിന് ബീച്ചിലെത്തിയത് ഡ്യൂപ്ലിക്കേറ്റോ? ട്രംപിന്റെ ഭാര്യയില്‍ ചര്‍ച്ചകള്‍ പലവിധം

ട്രംപിന്റെ ഭാര്യയും മക്കളുമെല്ലാം സ്‌റ്റൈലിഷായിട്ടാണ് പരിപാടിയില്‍ പങ്കെടുത്തത്

Update: 2024-11-13 12:13 GMT

ന്യുയോര്‍ക്ക്: കഴിഞ്ഞയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വിജയം ഡൊണാള്‍ഡ് ട്രംപ് ആഘോഷിച്ച വെസ്റ്റ്പാം ബീച്ചില്‍ എത്തിയവരെല്ലാം സ്റ്റേജിലേക്ക് നോക്കിയിട്ട് ചോദിച്ച ചോദ്യം ഇത് തെരഞ്ഞെടുപ്പ് വിജയാഘോഷമാണോ അതോ കോക്ക്‌ടെയില്‍ പാര്‍ട്ടിയാണോ എന്നാണ്. സ്റ്റേജില്‍ അണിനിരന്ന ട്രംപിന്റെ ഭാര്യയും മക്കളുമെല്ലാം അത്രത്തോളം സ്‌റ്റൈലിഷായിട്ടാണ് പരിപാടിയില്‍ പങ്കെടുത്തത്.

ട്രംപിന്റെ മകള്‍ അങ്ങേയറ്റം ആഡംബര വസ്ത്രങ്ങള്‍ അണിഞ്ഞ് സ്റ്റേജില്‍ എത്തിയപ്പോള്‍ നിയുക്ത പ്രസിഡന്റിന്റെ ഭാര്യ എന്ന നിലയില്‍ മെലനിയ ട്രംപ് തന്നെയാണ് വേദിയില്‍ തിളങ്ങിയത്. ഒരു കാലത്ത് പ്രശസ്ത മോഡലായിരുന്ന അവര്‍ നേരത്തേയും ഏത് ചടങ്ങില്‍ പങ്കെടുത്താലും നിറപ്പകിട്ടാര്‍ന്ന രീതിയിലായിരിക്കും പ്രത്യക്ഷപ്പെടുക. ചാരനിറത്തിലുള്ള ഫോര്‍മല്‍ വൂള്‍ വസ്ത്രങ്ങള്‍ അണിഞ്ഞാണ് അവര്‍ ചടങ്ങില്‍ പങ്കെടുത്തത്. അതേ സമയം അവരുടെ മുഖത്തിന് വലിയ മാറ്റങ്ങള്‍ ഉണ്ടെന്നും വേദിയില്‍ എത്തിയത് അവരുടെ ഡ്യൂപ്ലിക്കേറ്റ് ആണെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഏറ്റവും ആകര്‍ഷകമായ രീതിയിലാണ് അവരുടെ വസ്ത്രങ്ങള്‍ തുന്നിയിരുന്നത് എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഫ്രാന്‍സില്‍ നിര്‍മ്മിച്ച കൈകൊണ്ട് തുന്നിയെടുത്ത അവരുടെ ഡ്രസിന് അയ്യായിരം ഡോളറാണ് വിലയെന്നാണ് പറയപ്പെടുന്നത്. 2016 ല്‍ ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നടന്ന വിജയാഘോഷ ചടങ്ങില്‍ മെലനിയ ഓഫ് വൈറ്റ് നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. എന്നാല്‍ മെലനിയ നേരത്തേ പല വേദികളിലും കണ്ടിട്ടുള്ള പകിട്ടോടെയല്ല ചടങ്ങില്‍ പങ്കെടുത്തത് എന്നാണ് പലരും പറയുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസിനെ ട്രംപ് ആദ്യമായി അഭിസംബോധന ചെയ്ത വേളയില്‍ അന്ന് എല്ലാവരും ശ്രദ്ധിച്ചത് മെലനിയയുടെ വേഷവിധാനങ്ങളായിരുന്നു.


 



2018 ല്‍ ട്രംപിനൊപ്പം ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തേ എത്തിയപ്പോഴും എല്ലാവരും ചര്‍ച്ച ചെയ്തത് മെലനിയയുടെ വസ്ത്രധാരണം ആയിരുന്നു. അക്കാലത്ത് അല്‍പ്പം ഗ്ലാമറസായിട്ട് തന്നെയാണ് അവര്‍ ചടങ്ങുകളില്‍ എത്തിയിരുന്നതും. മാത്രമല്ല ട്രംപിന്റെ പ്രത്യേക സ്വാഭവത്തിന്റെ പേരില്‍ അദ്ദേഹത്തെ കുറ്റം പറഞ്ഞിരുന്ന പലരും മെലനിയയേും വില കുറച്ചാണ് കണ്ടിരുന്നതെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു.

മുന്‍ പ്രസിഡന്റ് ജിമ്മികാര്‍ട്ടറുടെ പത്‌നിയുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ മുന്‍ പ്രസിഡന്റുമാരുടെ ഭാര്യമാര്‍ എത്തിയപ്പോള്‍ മെലനിയ ധരിച്ചിരുന്ന വസ്ത്രം സന്ദര്‍ഭത്തിന് യോജിച്ചതല്ലെന്നും പലരും കുറ്റപ്പെടുത്തിയിരുന്നു. അതേ സമയം ട്രംപിന്റെ വിജയാഘോഷ വേളയില്‍ അദ്ദേഹത്തിന്റെ പെണ്‍മക്കള്‍ കോക്ടെയില്‍ പാര്‍ട്ടിക്ക് പോകുന്ന രീതിയിലുള്ള വസ്ത്രം ധരിച്ചെത്തിയപ്പോള്‍ മെലനിയ ഒന്നാം പൗരന്റെ പത്‌നിക്ക് ചേരുന്ന വിധത്തില്‍ ഫോര്‍മലായിട്ടുള്ള വസത്രങ്ങള്‍ ധരിച്ചാണ് എത്തിയത് എന്നത്് ഏറെ ശ്രദ്ധേയമായി.

ഏതായാലും അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യ എന്ന നിലയില്‍ എങ്ങനെ പെരുമാറണം എങ്ങനെ വസ്ത്രം ധരിക്കണം എന്നെല്ലാം മെലനിയ മനസിലാക്കിക്കഴിഞ്ഞു എന്ന് തന്നെയാണ് ഇപ്പോള്‍ അമേരിക്കക്കാര്‍ പറയുന്നത്.

Tags:    

Similar News