ശക്തമായ സ്ഫോടനത്തിന് പിന്നാലെ മഞ്ഞ് കൊണ്ട് മൂടിയ ഒരു കാര്‍ റിവേഴ്സില്‍ വരുന്ന ദൃശ്യങ്ങള്‍; ഉപയോഗ്യശൂന്യമായ ആയുധങ്ങള്‍ കത്തിച്ചു കളഞ്ഞതെന്ന് ഔദ്യോഗിക വിശദീകരണം; പുട്ടിന്റെ രഹസ്യ സൈനികത്താവളത്തിലെ സ്ഫോടനത്തിന് പിന്നില്‍ ദുരൂഹത

Update: 2024-12-20 05:16 GMT

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ രഹസ്യ സൈനികത്താവളത്തില്‍ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തിന് പിന്നില്‍ ദുരൂഹത. രണ്ട് വന്‍ സ്ഫോടനങ്ഹളാണ് ഇവിടെ ഉണ്ടായത്. സെവറോമോര്‍സ്‌ക് വണ്ണിലെ നാവിക കേന്ദ്രത്തിലെ വ്യോമത്താവളത്തിലാണ് സ്ഫോടനങ്ങള്‍ നടന്നത്. നിരവധി ആയുധസംഭരണ കേന്ദ്രങ്ങളും ബങ്കറുകളും ഉള്ള അതീവ സുരക്ഷാ മേഖലയാണ് ഇത്.

ശക്തമായ സ്ഫോടനത്തിന്റെ തൊട്ടു പിന്നാലെ ഇവിടെ മഞ്ഞ് കൊണ്ട് മൂടിയ ഒരു കാര്‍ റിവേഴ്സില്‍ വരുന്ന ദൃശ്യങ്ങള്‍ കാണാം. തുടര്‍ന്ന് കാറിന് തീപിടിക്കുകയായിരുന്നു. ഇവിടെയുള്ള പല കെട്ടിടങ്ങളുടേയും ജനാലകളും ചുവരും എല്ലാം സ്ഫോടനത്തെ തുടര്‍ന്ന് തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിന് തൊട്ടു പിന്നാലെയാണ് സ്ഫോടനം നടന്നത്. പ്രസംഗത്തില്‍ ഉടനീളം പുട്ടിന്‍ പാശ്ചാത്യ രാജ്യങ്ങളെ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ ഈ സ്ഫോടനത്തെ കുറിച്ച് വിശദീകരിക്കുന്നത് ഉപയോഗ്യശൂന്യമായ ആയുധങ്ങള്‍ കത്തിച്ചു കളഞ്ഞതായിരുന്നു സ്ഫോടനത്തിന് ഇടയാക്കിയത് എന്നായിരുന്നു. ഇത് സ്ഥിരമായി തങ്ങള്‍ ചെയ്തു വരുന്ന കാര്യമാണെന്നും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ പ്രദേശവാസികള്‍ പറയുന്നത് തങ്ങളുടെ കെട്ടിടങ്ങള്‍ സ്ഫോടനത്തിന്റെ ഫലമായി ശക്തമായി കുലുങ്ങി എന്നാണ്. എന്നാല്‍ സംഭവത്തെ കുറിച്ചുള്ള ദുരൂഹതകളും സംശയങ്ങളും വര്‍ദ്ധിക്കുകയാണ്.

പു്ട്ടിന്റെ രഹസ്യ സൈനിക താവളം എന്ന നിലയില്‍ ഇവിടെ നിരന്തരമായി മിസൈല്‍ പരീക്ഷണങ്ങള്‍ നടക്കാറുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. അത്തരത്തില്‍ ഏതെങ്കിലും മിസൈല്‍ പരീക്ഷണത്തിന് ഇടയില്‍ പൊട്ടിത്തെറിച്ചതാകാന്‍ സാധ്യതയുണ്ടെന്നാണ് ചിലര്‍ ആരോപിക്കുന്നത്. എന്നാല്‍ യുക്രൈന്‍ അമേരിക്കയും ബ്രിട്ടനും എല്ലാം നല്‍കിയ ദീര്‍ഘ ദൂര മിസൈലുകള്‍ റഷ്യക്ക് നേരേ പ്രയോഗിച്ചതോടെ കൂടുതല്‍ ശക്തമായതോതില്‍ തിരിച്ചടി നല്‍കാന്‍ പുട്ടിന്‍ പ്രതിരോധ വിദ്ഗ്ധന്‍മാരോട് ആവശ്യപ്പെട്ട് കാണുമെന്നും അത്തരത്തില്‍ പുതിയ ഏതെങ്കിലും മിസൈലുകള്‍ പരീക്ഷിച്ച വേളയില്‍ സംഭവമിച്ച പിഴവാണോ ഇത്തരത്തില്‍ രണ്ട് സ്ഫോടനങ്ങള്‍ നടന്നതെന്നുമാണ് പലരും സംശയിക്കുന്നത്.

സ്ഫോടനത്തിന്റെ തോത് അതിശക്തമായിരുന്നു എന്നാണ് റഷ്യയിലെ ഭൗമശാസ്ത്രജ്ഞരും വിലയിരുത്തുന്നത്. ഭൂചലനത്തിന് സമാനമായ രീതിയിലാണ് സ്ഫോടനം ഉണ്ടായതെന്നത് ഉറപ്പാണ്. അത് കൊണ്ട് തന്നെ ആയിരിക്കും ഭൂതകമ്പമാപിനികളില്‍ പോലും ഈ സ്ഫോടനത്തിന്റ തോത് അടയാളപ്പെടുത്താന്‍ കാരണമായത് എന്നാണ് കരുതപ്പെടുന്നത്.

Tags:    

Similar News