ഞാന്‍ ആരുടെയും ആജ്ഞകള്‍ സ്വീകരിക്കാറില്ല; എനിക്ക് നിരവധി വ്യക്തികളുമായി നല്ല ബന്ധമുണ്ട്; മസ്‌കുമായുള്ള അടുപ്പത്തെ ന്യായികരിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി; രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം; സഭയില്‍ മെലോണി പറഞ്ഞത്!
റോം: ടെസ്ല നിർമാതാവും ടെക്ക് ഭീമന്‍ ഇലോണ്‍ മസ്‌കുമായുള്ള സൗഹൃദത്തെ സംബന്ധിച്ച അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി രംഗത്ത്. പാര്‍ലമെന്റിലാണ് മെലോണി ഇതുസംബന്ധിച്ച് പ്രതികരിച്ചത്. മസ്‌കുമായുള്ള അടുപ്പം പ്രതിപക്ഷ നേതാക്കള്‍ മെലോണിയ്‌ക്കെതിരെയുള്ള രാഷാട്രീയ ആയുധമാക്കി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് പാര്‍ലമെന്റില്‍ തന്നെ പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നും മെലോണി പറഞ്ഞു.
മെലോണിയുടെ വാക്കുകൾ, 'ഇലോണ്‍ മസ്‌കിന്റെ സുഹൃത്തായി ഇരിക്കുന്നതിനൊപ്പംതന്നെ, സ്വകാര്യ വ്യക്തികള്‍ക്ക് ബഹിരാകാശത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതിനുള്ള നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന ആദ്യ ഇറ്റാലിയന്‍ സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്ന വ്യക്തിയാവാനും എനിക്കാവും,' അവർ പറഞ്ഞു.
'നിരവധി വ്യക്തികളുമായി എനിക്ക് നല്ല ബന്ധമുണ്ട്, എന്നാല്‍ ആരില്‍ നിന്നും ഞാന്‍ ആജ്ഞകള്‍ സ്വീകരിക്കാറില്ല,' മെലോണി വ്യക്തമാക്കി. 2022-ല്‍ അധികാരത്തില്‍ എത്തിയതുമുതല്‍ മസ്‌കുമായി നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട് മെലോണി.
മസ്‌കിന്റെ സ്‌പേസ് എക്‌സ് ഉള്‍പ്പെടെയുള്ള ബഹിരാകാശ പരീക്ഷണ കമ്പനികള്‍ക്ക് ഇറ്റലിയില്‍ നിന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുന്ന കരടിനു ഈ വര്‍ഷം ആദ്യം അംഗീകാരം നല്‍കിയിരുന്നു.
കൂടുതല്‍ നിക്ഷേപകരെ ഇറ്റലിയിലേക്ക് ആകര്‍ഷിക്കുക എന്ന നയത്തിനും മെലോണി വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. 2026-ഓടുകൂടി പ്രാബല്യത്തില്‍ വരുന്ന വിവധ പദ്ധതികള്‍ക്കാണ് മെലോണിയുടെ നേതൃത്വത്തിലുള്ള ഇറ്റാലിയന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതിനിടെയാണ് മസ്‌കുമായി മെലോണി പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്