ട്രംപിനൊപ്പം ഫോട്ടോ എടുക്കാന്‍ കാത്തിരുന്ന പട്ടാളത്തിലെ ഏറ്റവും ഉയര്‍ന്ന വനിതയെ തേടി എത്തിയത് ജോലിയില്‍ നിന്ന് പുറത്താക്കിയ വാര്‍ത്ത; ബൈഡന്‍ ഭരണകാലത്തെ പ്രമുഖരെ പുറത്താക്കുന്നത് തുടര്‍ന്ന് പുതിയ പ്രസിഡണ്ട്
ന്യുയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതോടെ സര്‍ക്കാരില്‍ പ്രധാനപ്പെട്ട ചുമതലകള്‍ വഹിച്ചിരു്നന പലരുടേയും കസേരകളും തെറിക്കുകയാണ്. അമേരിക്കന്‍ പട്ടാളത്തിലെ ഏറ്റവും ഉയര്‍ന്ന പദവി വഹിക്കുന്ന വനിതയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ജോബൈഡന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രധാന പദവികള്‍ ലഭിച്ചവരെയാണ് ഓരോരുത്തരയൊയി ട്രംപ് ഇപ്പോള്‍ പുറത്താക്കുന്നത്.
അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡിന്റെ കമാന്‍ഡന്റായ അഡ്മിറല്‍ ലിന്‍ഡാ എല്‍ ഫാഗന്‍ എന്ന വനിതാ ഓഫീസര്‍ക്കാണ് കസേര നഷ്ടമായിരിക്കുന്നത്. പുതിയ പദവി ഏറ്റെടുത്തതിന് തൊട്ടു പിന്നാലെയാണ് പുറത്താകുന്നത്. ഡൊണാള്‍ഡ് ട്രംപും ഒത്ത് ഫോട്ടോ എടുക്കാന്‍ കാത്തിരിക്കുകയായിരുന്നു ലിന്‍ഡ എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ അവര്‍ മാധ്യമങ്ഹളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ട്രംപ് സത്യപ്രതിജ്ഞചെയ്തതിന് തൊട്ടു പിന്നാലെയാണ് ലിന്‍ഡയെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.
അതേ സമയം ലിന്‍ഡ അവരുടെ ഔദ്യോഗിക ജീവിതത്തില്‍ മികച്ച സേവനമാണ് കാഴ്ച വെച്ചത് എന്നറിയിച്ച് കൊണ്ടുള്ള സന്ദേശം മേലധികാരികളില്‍ നിന്ന് അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. അതേ സമയം തന്നെ അവരെം പദവിയില്‍ നിന്ന് പിരിച്ചു വിടാനുള്ള കാരണമായി ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത് പല കാര്യങ്ങളിലും ലിന്‍ഡ പരാജയപ്പെട്ടു എന്നതാണ്. അമേരിക്കയിലേക്ക് വന്‍ തോതില്‍ കടല്‍ വഴി മയക്കുമരുന്ന് എത്തുന്നത് തടയുന്നതില്‍ കോസ്റ്റ് ഗാര്‍ഡ് മേധാവി എന്ന നിലയില്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.
ലിന്‍ഡക്ക് പകരം അഡ്മിറല്‍ കെവിന്‍ ലുന്‍ഡായിയെ കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡന്റായി നിയമിച്ചിട്ടുണ്ട്. 2022 ലാണ് ബൈഡന്‍ സര്‍്ക്കാര്‍ അവരെ കോസ്റ്റ്ഗാര്‍ഡിലെ പ്രധാന ചുമതതകള്‍ നല്‍കിയത്. ബൈഡന്‍ സര്‍്ക്കാര്‍ വോക്കിസ്റ്റുകളുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി ആരംഭിച്ച പരിശീലന പരിപാടിയായ ഡി.ഇ.ഐയുടെ പ്രദാന ചമുതലക്കാരില്‍ ഒരാള്‍ കൂടിയായിരുന്നു ലിന്‍ഡ.
ട്രംപ് സത്യപ്രതിജ്ഞ ആരംഭിച്ചതിന് ശേഷം പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഡി.ഇ.ഐ നിര്‍ത്തലാക്കിയത്. ഡൈവേഴ്സിറ്റി ഇക്വിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ പദ്ധതി സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ആരംഭിച്ചത്. എന്നാല്‍ ട്രംപ് ഇതിനോട്,ആദ്യം മുതല്‍ തന്നെ വിയോജിക്കുകയായിരുന്നു. ലിന്‍ഡ ഈ പദ്ധതിയില്‍ താല്‍പ്പര്യമെടുത്തത് അവരെ ട്രംപിന്റെ കണ്ണിലെ കരടാക്കി എന്നാണ് കരുതപ്പെടുന്നത്.