റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തകർന്നുവീണ് ആളുകൾ മരിച്ചത് തലവരമാറ്റി; ശക്തമായ പ്രതിഷേധം; ആഴ്ചകൾ നീണ്ട സമരപരിപാടികൾ; വിദ്യാർഥികളടക്കം തെരുവിലിറങ്ങി; രാജ്യം മുഴുവൻ അശാന്തം; ഒടുവിൽ അഴിമതി വിരുദ്ധ ജനകീയ പ്രക്ഷോഭം ഫലം കണ്ടു;സെർബിയൻ പ്രധാനമന്ത്രി മിലോസ് വുസെവിച് രാജിവെച്ചു
ബെൽഗ്രേഡ്: വിദ്യാർത്ഥികളുടെ മേൽനോട്ടത്തിൽ തുടങ്ങിയ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് സെർബിയൽ പ്രധാനമന്ത്രി മിലോസ് വുസെവിച് രാജിവെച്ചതായി റിപ്പോർട്ടുകൾ. വിദ്യാർത്ഥികളുടെ ആഴ്ചകൾ നീണ്ട അഴിമതി വിരുദ്ധ പോരാട്ടത്തിനൊടുവിലാണ് പ്രധാനമന്ത്രി രാജിവെയ്ക്കുന്നത്. രാജ്യത്തെ സംഘർഷാവസ്ഥ ഇല്ലാതാക്കാനാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
പ്രതിഷേധക്കാർ ശാന്തരാകണമെന്നും ചർച്ചയിലേക്ക് തിരിച്ചുവരണമെന്നും മിലോസ് ആവശ്യപ്പെടുകയും ചെയ്തു. തലസ്ഥാനമായ ബെൽഗ്രേഡിലെ പ്രധാന റോഡ് മണിക്കൂർ പ്രതിഷേധക്കാർ തടഞ്ഞതോടെയാണ് രാജി. നോവി സാഡ് നഗരത്തിലെ റെയിൽവേ സ്റ്റേഷന്റെ കോൺക്രീറ്റ് മേൽക്കൂര തകർന്ന് നവംബറിൽ 15 പേർ മരിച്ചിരുന്നു. ഇതിനെ തുടർന്നാണ് അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. മിലോസ് 2022ൽ നോവി സാഡിലെ മേയറായിരിക്കെയാണ് റെയിൽവേ സ്റ്റേഷൻ ചൈനീസ് കമ്പനി പുനർനിർമിച്ചത്.
തലസ്ഥാനമായ ബെൽഗ്രേഡിലെ പ്രധാന റോഡ് 24 മണിക്കൂർ പ്രതിഷേധക്കാർ തടഞ്ഞതോടെയാണ് രാജി പ്രഖ്യാപിച്ചത്. മിലോസിന്റെ സെർബിയൻ പ്രോഗ്രസീവ് പാർട്ടിക്കാർ ചൊവ്വാഴ്ച പ്രതിഷേധക്കാരിയായ വിദ്യാർഥിനിയെ മർദിച്ചതിന് പിന്നാലെയാണ് രാജിയെന്നും റിപ്പോർട്ടുണ്ട്.
നോവി സാഡ് നഗരത്തിലെ റെയിൽവേ സ്റ്റേഷന്റെ കോൺക്രീറ്റ് മേൽക്കൂര തകർന്ന് നവംബറിൽ 15 പേർ മരിച്ചിരുന്നു. ഇതേതുടർന്നാണ് അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. മിലോസ് 2022ൽ നോവി സാഡിലെ മേയറായിരിക്കെയാണ് റെയിൽവേ സ്റ്റേഷൻ ചൈനീസ് കമ്പനി പുനർനിർമിച്ചത്. പ്രധാനമന്ത്രി രാജിവെച്ചതോടെ രാജ്യത്ത് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കും.
അതേസമയം, തിങ്കളാഴ്ച പതിനായിരക്കണക്കിന് ആളുകളാണ് ഭരണവിരുദ്ധ പ്രതിഷേധത്തിൽ അണിനിരന്നത്. യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കൊപ്പം സെർബിയൻ തലസ്ഥാനത്ത് 24 മണിക്കൂർ പ്രതിഷേധക്കാർ ഉപരോധം നടത്തി. കോൺക്രീറ്റ് മേൽക്കുര തകർന്നതിൽ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ ആഴ്ചകളായി പ്രതിഷേധിക്കുകയാണ്. എന്നാൽ നിർമാണ മന്ത്രി ഗോരാൻ വെസിക്കിനെ ജയിലിൽ നിന്ന് മോചിപ്പിച്ചത് അന്വേഷണത്തിൽ കൂടുതൽ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നതായി പ്രക്ഷോഭകർ പറഞ്ഞു.