വിമാനാപകടത്തിലും ട്രംപിന്റെ പഴി വോക്കിസ്റ്റുകള്‍ക്ക്; പ്രത്യേക എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറക്കി നടപടി; അപകട സ്ഥലം സന്ദര്‍ശിക്കുന്ന കാര്യം ചോദിച്ചപ്പോള്‍ നീന്താനാണോയെന്ന് തിരിച്ചു ചോദിച്ചതും വിവാദത്തില്‍
വിമാനാപകടത്തിലും ട്രംപിന്റെ പഴി വോക്കിസ്റ്റുകള്‍ക്ക്
വാഷിങ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വിമാനാപകടത്തിന്റെ പേരില്‍ ട്രംപിന്റെ പഴി കേള്‍ക്കുന്നതിലേറെയും വോക്കിസ്റ്റുകള്‍. വോക്കിസ്റ്റുകളുടെ ആവശ്യപ്രകാരം ബൈഡന്‍ സര്‍ക്കാര്‍ രൂപം നല്‍കിയ ഡൈവേഴ്സിറ്റി ഇക്വിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍ അഥവാ ഡി.ഇ.ഐയാണ് ഈ കുഴപ്പത്തിനൊക്കെ കാരണമായതെന്നാണ് ട്രംപ് കുറ്റപ്പെടുത്തുന്നത്.
സൈന്യത്തില്‍ ഉള്‍പ്പെടെ വംശീയ വൈവിധ്യം ഉള്‍പ്പെടുത്തുന്നതിനായി വാദിക്കുന്ന ഈ പ്രസ്ഥാനത്തിന്റെ നയങ്ങളേയും ട്രംപ് വിമര്‍ശിച്ചു. അപകടത്തിന് കാരണം ഈ നയമാണെന്ന് പറയാന്‍ എന്താണ് അടിസ്ഥാനം എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോമണ്‍ സെന്‍സ്
എന്നായിരുന്നു ട്രംപിന്റെ മറുപടി. ഹെലികോപ്ടറും വിമാനവും വിപരീത ദിശയില്‍ ഒരേ ഉയരത്തിലായിരുന്നു എന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉചിതമായ തീരുമാനം അതിവേഗം കൈക്കൊള്ളാന്‍ മാനസികശേഷിയുള്ളവര്‍ തലപ്പത്ത് ഉണ്ടായിരിക്കണമെന്നും എയര്‍ട്രാഫിക് കണ്‍ട്രോളില്‍ ഇരിക്കുന്നവര്‍ ജീനിയസുകള്‍ ആയിരിക്കണമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
അപകടത്തിന്റെ പേരില്‍ ജീവനക്കാരുടെ പേരില്‍ അച്ചടക്ക നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ട്രംപ് മറുപടി നല്‍കിയത്. അപകട സ്ഥലം സന്ദര്‍ശിക്കുന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നീന്താനാണോ എന്നായിരുന്നു
ട്രംപിന്റെ മറുപടി. ഈ മറുപടി ഇപ്പോള്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. അപകട സ്ഥലം കാണാന്‍ പോകാന്‍ താന്‍ ആദ്യം തീരുമാനിച്ചിരുന്നു എന്നും എന്നാല്‍ അപകടത്തില്‍ പെട്ട വിമാനങ്ങള്‍ കിടക്കുന്നത് വെളളത്തിലാണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ട്രംപ് തമാശയായി താന്‍ നീന്താനാണോ പോകേണ്ടത് എന്ന് ചോദിച്ചത്.
വിമാനം പോടോമാക് നദയില്‍ ഏഴടി താഴ്ചയിലാണ് കിടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് താന്‍ ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെ കാണുന്നുണ്ടെന്ന് വ്യക്തമാക്കി. അമേരിക്കയിേലെ വ്യോമയാന മേഖലയുടെ സുപ്രധാന ചുമതല വഹിക്കുന്ന ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട് ട്രംപ് പ്രത്യേക എക്സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. ഇതനുസരിച്ച് ഈ മേഖലയില്‍ ഇനി മുതല്‍ ബൈഡന്‍ സര്‍ക്കാര്‍ കൊണ്ടു വന്ന ഡി.ഇ.ഐ ഉണ്ടായിരിക്കുന്നതല്ല. രാജി വെയ്ക്കുന്ന ജീവനക്കാര്‍ക്ക്് മതിയായ നഷ്ടപരിഹാരം നല്‍കാനും ട്രംപ് തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ക്ക് പകരം മിടുക്കരായ ജീവനക്കാരെ കൊണ്ട് വരുമെന്നാണ് ട്രംപ് പറയുന്നത്.