94 ശതമാനം ആക്രമണങ്ങളും നടത്തുന്നത് ഇസ്ലാമിക ഭീകരര്‍; ബ്രിട്ടീഷ് സര്‍ക്കാര്‍ വേട്ടയാടുന്നത് വലത് വംശീയ വാദികളെയും ഹിന്ദുത്വത്തെയും; ആരോപണം കടുത്തതോടെ ആഭ്യന്തരത്തില്‍ മാറ്റം വരും

Update: 2025-02-02 03:07 GMT

ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീവ്രവാദ വിരുദ്ധ നയങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാത്ത ഹോം സെക്രട്ടറി(ആഭ്യന്തര വകുപ്പ്) യിവെറ്റ് കൂപ്പറെ തത്സ്ഥാനത്തു നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാവുകയാണ്. ഇസ്ലാമിക തീവ്രവാദികളെ ലക്ഷ്യം വച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്തത് ജീവനുകളെ അപകടത്തിലാക്കിയിരിക്കുന്നയാണെന്ന് ലേബര്‍ പാര്‍ട്ടിക്കുള്ളിലെ ചില മുതിര്‍ന്ന നേതാക്കള്‍ വരെ പറയുന്നു. സൗത്ത്‌പോര്‍ട്ടിലെ കൊലപാതകത്തെ തുടര്‍ന്ന് നടന്ന കലാപം മുതല്‍ തന്നെ, ഇസ്ലാമിക തീവ്രവാദാക്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ നിന്നും ഹോമോഫീസ് ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു എന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.

മറിച്ച് അത്തരം സമീപനങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം എന്നാവശ്യപ്പെടുകയായിരുന്നു. ഇസ്ലാമിക തീവ്രവാദത്തിലേക്ക് വേണ്ടത്ര ശ്രദ്ധ തിരിക്കുന്നില്ല എന്ന് വില്യം ഷോക്രോസ്സിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്, ആളൂകളെ തീവ്രവാദികളായി പരിവര്‍ത്തനം ചെയ്യുന്നത് തടയുന്നതിനുള്ള ചില പുതിയ പദ്ധതികള്‍ നടപ്പില്‍ വരുത്തിയിരുന്നു. സര്‍ വില്യം ഷോക്രോസ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം 1999 ന് ശേഷം നടന്ന തീവ്രവാദ ബന്ധമുള്ള അക്രമ സംഭവങ്ങളില്‍ 94 ശതമാനത്തിനും ഉത്തരവാദി ഇസ്ലാമിക തീവ്രവാദമാണ്.

ഇപ്പോള്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ നിരാകരിക്കുക വഴി സര്‍ക്കാന്‍ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കുകയാണ് എന്നാണ് സര്‍ വില്യം ആരോപിക്കുന്നത്. വംശീയ വെറിയനായി മുദ്ര കുത്തപ്പെടുമോ എന്ന ഭയത്താല്‍ ഹോം ഓഫീസ് ഉദ്യോഗസ്ഥര്‍ ടോമി റോബിന്‍സനെ പോലെയുള്ള തീവ്ര വലതുപക്ഷക്കാരെ പിടികൂടുന്നതിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു. ഡാന്‍സ് സ്‌കൂളിലെ മൂന്ന് കുട്ടികളുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ കലാപത്തെ കുറിച്ച് ഹോം ഓഫീസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇത്തരം സംഭവങ്ങളില്‍, ആശയങ്ങളെ നിരാകരിച്ചുകൊണ്ടുള്ള ഒരു സമീപനമാണ് ആവശ്യം എന്നായിരുന്നു.

എന്നാല്‍, കൂപ്പര്‍ ഈ റിപ്പോര്‍ട്ട് നിരാകരിക്കുകയായിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റില്‍ തന്റെ നിയന്ത്രണം കൂടുതല്‍ ആവശ്യമാണെന്നാണ് കൂപ്പര്‍ കരുതുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ മറ്റ് മന്ത്രിമാരും കൂപ്പറിന്റെ നടപടികളോട് അതൃപ്തി രേഖപ്പെടുത്തുന്നു എന്നാണ് ചില ലേബര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മെയില്‍ ഓണ്‍ ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വകുപ്പ് ഉദ്യോഗസ്ഥര്‍ തങ്ങളെ പാര്‍ശ്വവത്കരിക്കുന്നു എന്നാണ് അവരുടെ ആരോപണം. ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോള്‍, അടുത്ത പുനസംഘടനയില്‍ യുവിറ്റിന്റെ സ്ഥാനം തെറിക്കാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

സൗത്ത്‌പോര്‍ട്ട് കലാപത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് മറച്ചു വെച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസും അതൃപ്തരാണ്. മന്ത്രിതല നിയന്ത്രണം ഹോം ഡിപ്പാര്‍ട്ട്‌മെന്റില്‍ നടക്കുന്നില്ല എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനും അഭിപ്രായമുള്ളതായി ചില സ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നു.

Similar News