വൈറ്റ് ഹൗസിലെത്തിയ ഫ്രഞ്ച് പ്രസിഡന്റിനെ സ്വീകരിക്കാന്‍ ട്രംപ് അയച്ചത് സഹായിയെ; ചര്‍ച്ചയ്ക്കിരുത്തിയത് കാല്‍ വയ്ക്കാന്‍ ഇടയില്ലാത്ത വിധം മൂലക്ക്: യുക്രൈന് വേണ്ടി വിലപേശാന്‍ എത്തിയ മാക്രോണെ അപമാനിച്ച് വിട്ട് ട്രംപ്
വാഷിങ്ടണ്‍: അമേരിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് ലഭിച്ചത് തണുത്ത സ്വീകരണം. വൈറ്റ്ഹൗസിന് മുന്നില്‍ കാറില്‍ വന്നിറങ്ങിയ മാക്രോണിനെ പ്രസിഡന്റ് ട്രംപ് സ്വീകരിക്കാന്‍ ഇറങ്ങി വന്നില്ല. പകരം വൈറ്റ്ഹൗസിലെ ആക്ടിംഗ് ചീഫ് ഓഫ് പ്രോട്ടോക്കോള്‍ അബിഗെയില്‍ ജോണ്‍സാണ് മാക്രോണിനെ സ്വീകരിക്കാന്‍ എത്തിയത്.
തുടര്‍ന്ന് ചര്‍ച്ചകള്‍ക്കായി എത്തിയപ്പോള്‍ ഓവല്‍ ഓഫീസില്‍ നേരേ ചൊവ്വേ കാല്‍ വെയ്ക്കാന്‍ പോലും ഇടയില്ലാത്ത വിധം ഒരു മൂലയക്കാണ് അദ്ദേഹത്തിന് ഇരിപ്പിടം ഒരുക്കിയിരുന്നത്. ഇരുവരും ലോകനേതാക്കളുമായി സൂം മീറ്റിംഗ് നടത്തുമ്പോള്‍ ട്രംപിന്റെ സ്ഥാനം മധ്യഭാഗത്തും മാക്രോണ്‍ ഒരു മൂലയിലും ആയിരുന്നു ഇരുന്നിരുന്നത്. നേരത്തേ തീരുമാനിച്ചതില്‍ നിന്ന് വൈകിയാണ് ട്രംപ് കൂടിക്കാഴ്ചക്ക് എത്തിയതും. റഷ്യയല്ല യുക്രൈനാണ് യുദ്ധത്തിന് ഉത്തരവാദി എ്ന്ന നിലപാട് തന്നെയാണ് ചര്‍ച്ചയിലും ട്രംപ് തുടര്‍ന്നത്. കൂടിക്കാഴ്ചക്ക് മുമ്പ് മാക്രോണ്‍ വെളിപ്പെടുത്തിയത് താന്‍ യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങളും ട്രംപിനെ ധരിപ്പിക്കും എന്നായിരുന്നു.
എന്നാല്‍ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കിയത് റഷ്യ-യുക്രൈന്‍ യുദ്ധം തീര്‍ത്തും പരുക്കനായ ഒന്നാണ് എന്നായിരുന്നു. യുദ്ധം തുടരുകയാണെങ്കില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാകുമെന്നും യുക്രൈന്‍ താന്‍ പറയുന്നത്് അനുസരിച്ചില്ലെങ്കില്‍ മൂന്നാം ലോകമഹായുദ്ധത്തെ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പം നല്‍കിയിരുന്നു. നാറ്റോയെ പിന്തുണക്കുന്നതായി പറഞ്ഞ ട്രംപ് സംഘടനയെ കൃത്യമായി ഉപയോഗി്ച്ചാല്‍ നല്ലതാണെന്നും അഭിപ്രായപ്പെട്ടു.
വൈറ്റ്ഹൗസില്‍ എത്തിയ മാക്രോണും ട്രംപും ഒരുമിച്ച് ജി-സെവന്‍ രാജ്യങ്ങളിലെ നേതാക്കളുമായി സൂം മീററിംഗ് നടത്തിയിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ഈ മീററിംഗ് നടന്നത്. വ്യാഴാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍സ്റ്റാമറും ട്രംപുമായി ചര്‍ച്ച നടത്താന്‍ അമേരിക്കയില്‍ എത്തുകയാണ്. ഏതായാലും മാക്രോണിന് ലഭിച്ച ഈ തണുത്ത സ്വീകരണത്തെ കുറിച്ച് പ്രഞ്ച് സര്‍ക്കാര്‍ ഇനിയും പരസ്യ പ്രതികരണം നടത്തിയിട്ടില്ല.
അടുത്ത ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ എത്തുമ്പോഴും സ്വീകരണം ഇത്തരത്തില്‍ ആയിരിക്കുമോ എന്ന ആശങ്കയിലാണ് പലരും. റഷ്യാ-യുക്രൈന്‍ യുദ്ധത്തില്‍ ബ്രിട്ടന്‍ ഉള്‍്പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍യുക്രൈനെ പിന്തുണക്കുന്നതില്‍ ട്രംപിന് കടുത്ത വിയോജിപ്പാണ് ഉള്ളത്.