വൃദ്ധരെ വിവാഹം കഴിക്കാന്‍ കൊച്ചു കുട്ടികള്‍ മര്‍ദ്ദനത്തിന് ഇരയാകും; വീടുകളില്‍ കുട്ടികളും സ്ത്രീകളും സുരക്ഷിതരല്ല; കൊല്ലപ്പെടുന്നവരെ ആരും അറിയാതെ അടക്കാന്‍ സൗകര്യം: ഒരു കാലത്ത് സ്വര്‍ഗ്ഗമായിരുന്ന ഇറാഖിലെ ഇപ്പോഴത്തെ അവസ്ഥ നരക തുല്യം

Update: 2025-04-30 07:47 GMT

രു കാലത്ത് സ്വര്‍ഗമെന്ന് വിശേഷിച്ചിരുന്ന ഇറാഖിലെ ഇപ്പോഴത്തെ സ്ഥിതി നരകതുല്യമാണ്. ഇവിടെ വീടുകളില്‍ കുട്ടികളും സ്ത്രീകളും ഒന്നും സുരക്ഷിതരല്ല. ഇവിടെ കൊച്ചു കുട്ടികളുടെ സ്ഥിതി അതി ദയനീയമാണ്. വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ഇവരെ വൃദ്ധന്‍മാര്‍ക്ക് വിവാഹം ചെയ്ത് കൊടുക്കുന്ന രീതിയും വ്യാപകമാകുകയാണ്. എട്ടും ഒമ്പതും വയസുള്ള കുട്ടികളെയാണ് ഇത്തരത്തില്‍ വൃദ്ധന്‍മാര്‍ക്ക് വിവാഹം ചെയ്ത് കൊടുക്കുന്നത്.

ഇറാഖില്‍ പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം ഒമ്പത് വയസാണ്. കഴിഞ്ഞ വര്‍ഷം ഇത്,സംബന്ധിച്ച നിയമം ഇറാഖ് പാര്‍ലമെന്റ് പാസാക്കിയത്. നേരത്തേ സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പതിനെട്ട് വയസായിരുന്നു. ഇസ്ലാമിക നിയമത്തിലെ ജഫാരി എന്നറിയപ്പെടുന്ന ഈ സമ്പ്രദായ പ്രകാരം ഒമ്പത് വയസ് മുതല്‍ പ്രായമുള്ള കുട്ടികളെ അവരുടെ എത്രയോ ഇരട്ടി പ്രായമുള്ള വൃദ്ധന്‍മാര്‍ക്ക് വിവാഹം കഴിക്കാം. എന്നാല്‍ ഇത്തരം വിവാഹങ്ങള്‍ക്ക് സമ്മതിക്കാത്ത കുട്ടികളെ സ്വന്തം വീട്ടുകാര്‍ തന്നെ ക്രൂരമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്.

വീടുകളില്‍ അച്ഛനും സഹോദരന്‍മാരും ചേര്‍ന്ന് ഇവരെ ഭീകരമായി മര്‍ദ്ദിക്കുന്നത് പതിവാണ്. ചില കുട്ടികളെ ഇവര്‍ ബലാല്‍സംഗം ചെയ്യുന്നതും പതിവാണെന്നും റിപ്പോര്‍ട്ടുണ്ട്. മറ്റ് പല ഇസ്ലാമിക രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇറാഖില്‍ സ്ത്രീകള്‍ക്ക് കുറേകൂടി സ്വീകാര്യത ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവിടെ വനിതാ പാര്‍ലമെന്റംഗങ്ങള്‍ ഉണ്ട്. ഡോക്ടര്‍മാരായും ഉയര്‍ന്ന പദവികളിലും എല്ലാം സ്ത്രീകള്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. എന്നാല്‍ സാധാരണക്കാരായ സ്ത്രീകളെ സംബന്ധിച്ച് ഈ രാജ്യം നരകം തന്നെയായി മാറിയിരിക്കുകയാണ്.

ഗാര്‍ഹിക പീഡനത്തിരയാകുന്ന സ്ത്രീകളുടെ എണ്ണവും ഇവിടെ കൂടി വരികയാണ്. ഇറാഖില്‍ സ്ത്രീകളെ തട്ടിക്കൊണ്ട് പോകുന്നതും ബലാല്‍സംഗം നടത്തുന്നതും നിത്യ സംഭവമായി മാറുകയാണ്. കൂടാതെ ദുരഭിമാന കൊലകളും വ്യാപകമാണ്. ഓരോ വര്‍ഷവും നൂറ് കണക്കിന് സ്ത്രീകളാണ് ഇത്തരത്തില്‍ ഇവിടെ കൊല്ലപ്പെടുന്നത്. വീ്ട്ടുകാര്‍ തങ്ങള്‍ക്ക് താല്‍പ്പര്യം ഇല്ലാത്ത വ്യക്തികളെ സ്വന്തം കുടുംബത്തിലെ പെണ്‍കുട്ടികള്‍ പ്രണയിച്ചാല്‍ രണ്ട് പേരേയും കൊലപ്പെടുന്നതാണ് രീതി. ഇത്തരത്തില്‍ കൊല്ലപ്പെടുന്നവരെ ആരും അറിയാതെ സംസ്‌ക്കരിക്കാന്‍ പോലും സംവിധാനം ഇറാഖില്‍ ഉണ്ട്.

കൊലപാതകങ്ങള്‍ പലതും ആത്മഹത്യ ആണെന്ന് വരുത്തിത്തീര്‍്ക്കാനും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കാറുണ്ട്. ബാത്തയ്ക്ക് അടുത്തുള്ള ദിക്വാര്‍ പ്രവിശ്യയില്‍ ഇത്തരത്തില്‍ നിരവധി സ്ത്രീകളെ അടക്കം ചെയ്ത ഒരു ശ്മശാനം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കാമുകനും ഒത്ത് ഒളിച്ചോടിയ ഒരു യുവതി വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് വന്നപ്പോള്‍ സഹോദരന്‍മാര്‍ ചേര്‍ന്ന് കുത്തിക്കൊന്നിരുന്നു.

മറ്റൊരു പെണ്‍കുട്ടിയെ കൂടെ ജോലി ചെയ്തിരുന്ന പുരുഷനോട് സംസാരിച്ചതിന് അച്്ഛനും സഹോദരന്‍മാരും ചേര്‍ന്ന് ജീവനോടെ കുഴിച്ചു മൂടാനും ശ്രമിച്ചിരുന്നു. അതേ സമയം ഈ അനീതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്ന നിരവധി വനിതകളും ഇറാഖില്‍ ഉണ്ട്.

Similar News