ഹോങ്കോങ്ങിലെ ചൈനീസ് കടന്ന് കയറ്റത്തെ എതിര്‍ത്തപ്പോള്‍ നോട്ടപ്പുള്ളിയായി; ബ്രിട്ടനില്‍ എത്തിയിട്ടും ചൈനക്കെതിരെ സമരം; നാട്ടില്‍ ബന്ധുക്കളെ പിടികൂടിയും യുകെയില്‍ അയല്‍പക്കത്ത് അന്വേഷണം നടത്തിയും വേട്ടയാടല്‍: ശത്രുത തോന്നിയാല്‍ ചൈന ചെയ്യുന്നത്

Update: 2025-05-04 02:17 GMT

ലണ്ടന്‍: ശത്രുത തോന്നിയാല്‍ ആരേയും ചൈന വെറുതെ വിടില്ല. ലണ്ടനില്‍ ചൈനയുടെ പുതിയ 'മെഗാ-എംബസി'ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവതിയെ വേട്ടയാടുകയാണ് ചൈന. അഞ്ച് വര്‍ഷം മുമ്പ് ജന്മനാടായ ഹോങ്കോങ്ങില്‍ നിന്ന് പലായനം ചെയ്ത മുന്‍ രാഷ്ട്രീയക്കാരിയായ കാര്‍മെന്‍ ലോയാണ് ഇന്നും ചൈനയുടെ കണ്ണിലെ കരട്. ബ്രിട്ടണിലെ വലിയ ചൈനീസ് എംബസിക്കെതിരെയായിരുന്നു പ്രതിഷേധം.

ഇതില്‍ കാര്‍മെനും പങ്കെടുത്തു. ഹോങ്കോങ്ങിലെ ചൈനീസ് കടന്ന് കയറ്റത്തെ എതിര്‍ത്തപ്പോള്‍ ചൈനയുടെ നോട്ടപ്പുള്ളിയായ വ്യക്തിയാണ് ഇവര്‍. ഇതോടെയാണ് ബ്രിട്ടണിലേക്ക് മാറിയത്. ഇവിടേയും ചൈനയ്‌ക്കെതിരെ സമരം ചെയ്തു. ഇതിന് പിന്നാലെ നാട്ടിലെ ബന്ധുക്കളെ എല്ലാം ചൈനീസ് പോലീസ് അറസ്റ്റു ചെയ്തു. മണിക്കൂറുകള്‍ ചോദ്യം ചെയ്തു. ഇതിനൊപ്പം യുകെയില്‍ അവര്‍ താമസിക്കുന്ന വസതിയ്ക്ക് തൊട്ടടുത്തും ചൈനയുടെ അന്വേഷണം എത്തി. അല്‍പ്പക്കത്തുള്ളവരെ ഭീഷണി പെടുത്തുന്ന തരത്തിലായിരുന്നു ഇതെല്ലാം.

ചൈനയ്ക്ക്് ഇത്രയും വലിയ ഒരു എംബസി നിര്‍മ്മിക്കാന്‍ അനുവദിക്കുന്നത് ബ്രിട്ടന്‍ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന 'തെറ്റായ സന്ദേശം' നല്‍കുമെന്നായിരുന്നു പ്രതിഷേധ സമരത്തില്‍ കാര്‍മെന്‍ നിലപാട് എടുത്തത്. ഇതിന് പിന്നാലെ 48 മണിക്കൂറിനുള്ളില്‍ ഹോങ്കോങ്ങിലുള്ള അവരുടെ വൃദ്ധയായ അമ്മായിയെയും അമ്മാവനെയും ദേശീയ സുരക്ഷാ പോലീസ് പുലര്‍ച്ചെ അവരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. ആറു മണിക്കൂറോളം ചോദ്യം ചെയ്തു പീഡിപ്പിച്ചു. കാര്‍മെനിനെ ചൈനയില്‍ പിടികൂടാനും ശ്രമിച്ചു. അയല്‍വാസികള്‍ക്ക് പണം അടക്കം വാഗ്ദാനം ചെയ്ത് കുടുക്കാനായിരുന്നു ശ്രമം. ഇതിന് വേണ്ടി വലിയ തുക വാഗ്ദാനം ചെയ്ത് അല്‍വാസികളുടെ ലെറ്റര്‍ ബോക്‌സുകളില്‍ കുറിപ്പെത്തി.

'ഹോങ്കോങ്ങിലെ മറ്റുള്ളവരുമായി എനിക്കുണ്ടായിരുന്ന സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് അറിയാന്‍ ചൈന ശ്രമിക്കുന്നുണ്ടെന്നും കാര്‍മെന്‍ പറയുന്നു. അറസ്റ്റിലായ രണ്ടു ബന്ധുക്കളെ വിട്ടയച്ചു. പിന്നീട് മറ്റൊരു ബന്ധുവിനെ അറസ്റ്റു ചെയ്തു. യുകെയിലെ തന്റെ 'ചൈനീസ് വിരുദ്ധ' പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ നടത്തുന്ന ശ്രമമാണിതെന്ന് അവര്‍ അവകാശപ്പെടുന്നു. ഹോങ്കോങ്ങിലെ മുന്‍ കൗണ്‍സിലറായിരുന്നു കാര്‍മെന്‍. ചൈനീസ് അധികൃതര്‍ നിരീക്ഷണത്തിലാക്കിയതിനെത്തുടര്‍ന്ന് ബ്രിട്ടണിലേക്ക് മാറുകയായിരുന്നു.

Similar News