നയതന്ത്രപ്രതിനിധികളുടെ സംഘം അംഗീകൃത പാതയില്‍ നിന്ന് വിട്ടുമാറി അവര്‍ക്ക് അനുവാദം ഇല്ലാത്ത ഒരു മേഖലയില്‍ പ്രവേശിച്ചു; പിന്നെ തുരുതുരാ വെടിയൊച്ച; ആര്‍ക്കും പരിക്കോ നാശനഷ്ടമോ ഇല്ലാതെ ആ ദൗത്യം ഇസ്രയേല്‍ പൂര്‍ത്തിയാക്കി; യൂറോപ്യന്‍ യൂണിയന്‍ നയതന്ത്ര പ്രതിനിധികള്‍ ഞെട്ടി വിറച്ചു; വെസ്റ്റ് ബാങ്കിലെ ആ ഇടപെടല്‍ ഇസ്രയേല്‍ വിരുദ്ധ വികാരമാകുമ്പോള്‍

Update: 2025-05-22 05:54 GMT

ലണ്ടന്‍: കഴിഞ്ഞ ദിവസം വെസ്റ്റ്ബാങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികള്‍ സന്ദര്‍ശിച്ച വേളയില്‍ ഇസ്രയേല്‍ സൈന്യം വെടിവെയ്പ്് നടത്തിയ സംഭവത്തില്‍ പ്രതിഷേധം ഉയരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ പലതും ഇക്കാര്യത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ രാജ്യങ്ങളും സംഭവത്തെ അപലപിച്ചിട്ടുണ്ട്. ഇറ്റലിയും ഫ്രാന്‍സും അതത് രാജ്യങ്ങളിലെ ഇസ്രയേല്‍ അംബാസഡര്‍മാരെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.

അതേ സമയം ഇസ്രയേല്‍ സൈന്യം നല്‍കുന്ന വിശദീകരണം നയതന്ത്രപ്രതിനിധികളുടെ സംഘം അംഗീകൃത പാതയില്‍ നിന്ന് വി്ട്ടുമാറി അവര്‍ക്ക് അനുവാദം ഇല്ലാത്ത ഒരു മേഖലയില്‍ പ്രവേശിച്ചു എന്നാണ്. അവരെ അകറ്റുന്നതിനായി മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് വെടിയുതിര്‍ത്തത് എന്നും അവര്‍ വിശദീകരിക്കുന്നു. എന്നാല്‍ വെടിവെയ്പില്‍ പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ദൂരെ നിന്ന് വെടിയൊച്ചകള്‍ കേള്‍ക്കുന്നതും നയതന്ത്ര ലൈസന്‍സ് നമ്പര്‍ പ്ലേറ്റുകളുള്ള വാഹനങ്ങളിലേക്ക് ആളുകള്‍ ഓടുന്നതും ഇസ്രായേലി ടെലിവിഷനിലെ ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.

ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരോട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ച്ത് ഈ സംഭവം !രു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്തത് എന്നാണ്. അതേസമയം ഇറ്റലിയിലെ ഇസ്രായേല്‍ അംബാസഡര്‍ അവരുടെ നടപടികളെ കുറിച്ച് വിശദീകരണം നല്‍കേണ്ടി വരുമെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി പറഞ്ഞു. ഇസ്രായേലിന്റെ അടുത്ത സഖ്യകക്ഷിയായ ജര്‍മ്മനിയുടെ വിദേശകാര്യ മന്ത്രാലയവും സംഭവത്തെ അപലപിച്ചിട്ടുണ്ട്. പ്രകോപനമില്ലാതെയാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് ജര്‍മ്മനിയും കുറ്റപ്പെടുത്തുന്നത്്.

വെസ്റ്റ് ബാങ്ക് നഗരമായ ജെനിനിലേക്കുള്ള പ്രതിനിധി സംഘം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഫലസ്തീന്‍ അതോറിറ്റിയുമായും ഇസ്രായേല്‍ സൈന്യവുമായും ഏകോപിപ്പിച്ച് നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നുമാണ് അവര്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയന്റെ വിദേശനയ മേധാവി കാജ കല്ലാസ് സംഭവത്തില്‍ ഔദ്യോഗിക അന്വേഷണം ആവശ്യപ്പെട്ടു. സംഭവം അന്വേഷിക്കണമെന്നും നയതന്ത്രജ്ഞരുടെ ജീവന് ഭീഷണിയുണ്ടെങ്കില്‍ ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും അദ്ദേഹം ഇസ്രയേലിനോട് ആവശ്യപ്പെട്ടു.

ഗാസയില്‍ പതിനൊന്ന് ആഴ്ച നീണ്ടു നിന്ന ഇസ്രയേല്‍ ഉപരോധം കഴിഞ്ഞ ദിവസങ്ങളിലാണ് പിന്‍വലിച്ചത്. ഗാസയിലെ ഇസ്രായേലിന്റെ നടപടികളോടുള്ള പ്രതികരണമായി യൂറോപ്യന്‍ യൂണിയന്‍-ഇസ്രായേല്‍ വ്യാപാര കരാര്‍ പുനഃപരിശോധിക്കണമെന്ന് കല്ലാസ് ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു. 2023 ഒക്ടോബര്‍ ഏഴ് മുതലാണ് ഹമാസും ഇസ്രയേലും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഇടയക്ക് ഇടക്കാല വെടിനിര്‍ത്തലുകള്‍ ഉണ്ടായെങ്കിലും യുദ്ധം ഇപ്പോഴും തുടരുകയാണ്.

തുര്‍ക്കിയും നയതന്ത്രപ്രതിനിധികള്‍ക്ക് നേരേ വെടിവെയ്പ് നടത്തിയതില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നയതന്ത്ര വിദഗ്ധരുടെ സംഘത്തില്‍ ഒരു സ്പാനിഷ് പൗരനും ഉള്‍പ്പെട്ടിട്ടുണ്ട്.

Similar News