ഒന്നാം ലോക മഹായുദ്ധത്തില്‍ ഉപയോഗിച്ച രാസായുധം; ശ്വാസകോശത്തേയും കണ്ണിനേും ത്വക്കിനേയും അസ്വസ്ഥമാക്കും ക്ലോറോപിക്രിന്‍; യുക്രെയിനെതിരെ റഷ്യ വ്യാപകമായി നിരോധിത രാസായുധങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ഡച്ച് വാദം; പുടിനെ വെട്ടിലാക്കുന്ന തെളിവുകളുണ്ടെന്നും വെളിപ്പെടുത്തല്‍
ഹേഗ്: യുക്രെയിനില്‍ നിരോധിത രാസായുധങ്ങള്‍ വ്യാപകമായി റഷ്യ ഉപയോഗിച്ചെന്ന് ആരോപിച്ച് ഡച്ച് സര്‍ക്കാര്‍. സൈനികരെ ട്രഞ്ചുകളില്‍ നിന്ന് പുറത്താക്കാന്‍ ഡ്രോണുകളില്‍ നിന്ന് ഒരു ശ്വാസം മുട്ടിക്കുന്ന ഏജന്റ് ഇടുന്നത് ഉള്‍പ്പെടെ പലതും റഷ്യ ചെയ്തു. ഈ സാഹചര്യത്തില്‍ മോസ്‌കോയ്ക്കെതിരെ കര്‍ശനമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഡച്ച് പ്രതിരോധ മന്ത്രി റൂബന്‍ ബ്രെക്കല്‍മാന്‍സ് ആവശ്യപ്പെട്ടു. രാസായുധ ഉപയോഗത്തില്‍ മൂന്ന് യുക്രെയിനുകാരെങ്കിലും കുറഞ്ഞത് കൊല്ലപ്പെട്ടുവെന്നാണ് ഡച്ച് ആരോപണം.
'റഷ്യ രാസായുധ ഉപയോഗം തീവ്രമാക്കുന്നുണ്ടെന്ന് തിരിച്ചറിയുന്നതായി അവര്‍ പറയുന്നു. ഇത് ആശങ്കാജനകമാണെന്നും ഡച്ച് അധികാരികള്‍ പറയുന്നു. ജര്‍മന്‍ രഹസ്യാന്വേഷണ ഏജന്‍സിയും ഡച്ച് വാദം സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധസമയത്ത് ജര്‍മ്മനി ആദ്യമായി ഉപയോഗിച്ചതുമായ ഒരു രാസ സംയുക്തമായ ക്ലോറോപിക്രിന്‍ റഷ്യ ഉപയോഗിച്ചതായി അമേരിക്ക ആദ്യം ആരോപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഇത്. ഇപ്പോള്‍ ഡച്ച് സര്‍ക്കാരും ഇത് പറയുന്നു. റഷ്യ രാസായുധങ്ങള്‍ ഉപയോഗിച്ചതായി യുക്രെയിനും ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം റഷ്യ നിഷേധിക്കുകയാണ്. എന്നാല്‍ യുക്രെയിനാണ് നിരോധിത രാസ വസ്തുക്കള്‍ ഉപയോഗിക്കുന്നതെന്ന് റഷ്യ പറയുന്നു.
പോരാട്ടം തുടരുന്ന യുക്രെയിന്‍ പ്രദേശങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ ക്ലാറൊപിി്രന്‍ പോലുള്ള കെമിക്കല്‍ ഏജന്റുകള്‍ ഉപയോഗിക്കുന്നതായാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആരോപിച്ചിരുന്നത്. റഷ്യ ഒപ്പിട്ടിട്ടുള്ള രാസായുധ കണ്‍വെന്‍ഷന്‍ ഉടമ്പടിയുടെ ലംഘനമാണിതെന്നും ചൂണ്ടിക്കാട്ടി. അന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് റഷ്യ പ്രതികരിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധ കാലത്ത് വ്യാപകമായി ഉപയോഗിച്ച രാസായുധമാണ് ക്ലാറൊപിക്രിന്‍. ശ്വാസകോശം, കണ്ണ്, ത്വക്ക് എന്നിവയില്‍ ഇവ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും ഛര്‍ദ്ദി, തലകറക്കം തുടങ്ങിയവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. യുദ്ധമുഖത്ത് ഇവ ഉപയോഗിക്കുന്നത് രാസായുധ കണ്‍വെന്‍ഷന്‍ നിരോധിച്ചിട്ടുണ്ട്.
2022 ഫെബ്രുവരി 24 മുതല്‍ തുടരുന്ന യുക്രെയിന്‍ അധിനിവേശത്തിനിടെ റഷ്യ രാസായുധങ്ങള്‍ പ്രയോഗിച്ചിട്ടുണ്ടെന്ന ആരോപണം നിരവധി തവണ ഉയര്‍ന്നിട്ടുണ്ട്.