മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ പോലീസുകാരിയെ ആക്രമിച്ച ശേഷം പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടു കലാപം ഉണ്ടാക്കിയ യുവാവ് കുറ്റക്കാരന്‍ എന്ന് കണ്ടെത്തി കോടതി; തകര്‍ന്നത് പാക്കിസ്ഥാന്‍ വംശജന്റെ ഹുങ്ക്; ന്യൂനപക്ഷ കലാപത്തിന്റെ തനിനിറം ഒടുവില്‍ ബ്രിട്ടണിലെ കോടതി കണ്ടെത്തുമ്പോള്‍

Update: 2025-07-31 02:45 GMT

ലണ്ടന്‍: അഹങ്കാരം മൂത്ത് ആക്രമണത്തിന് മുതിരുകയും, തിരിച്ചടി കിട്ടുമ്പോള്‍ ന്യൂനപക്ഷ കാര്‍ഡ് ഉയര്‍ത്തി ഇരവാദം മുഴക്കുകയും ഒക്കെ ചെയ്യുന്ന സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. എന്നാല്‍, അടികിട്ടുന്ന രംഗങ്ങള്‍ പുറത്തുവിട്ട്, കലാപം ഉണ്ടാക്കുക കൂടി ശ്രമിച്ച പാകിസ്ഥാന്‍ വംശജന്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരിക്കുന്നു. മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ വെച്ച് പോലീസ് ഉദ്യോഗസ്ഥരെ ക്രൂരമായി ആക്രമിക്കുകയും, പിന്നീട് പോലീസ് പ്രതികരിച്ചപ്പോള്‍ ആ രംഗങ്ങള്‍ പുറത്തുവിട്ട് ഇരവാദം മുഴക്കി കലാപമുണ്ടാക്കുകയും ചെയ്ത രണ്ട് സഹോദരങ്ങളില്‍ ഒരാളെയാണ് ഇപ്പോള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്.

രണ്ട് വനിത പോലീസ് ഉദ്യോഗസ്ഥരെയിം മറ്റൊരു പുരുഷ പോലീസ് ഉദ്യോഗസ്ഥനെയുമാണ് ഇയാള്‍ ആക്രമിച്ചത്. അതില്‍, ഒരു വനിത പോലീസ് ഉദ്യോഗസ്ഥയുടെ മൂക്ക് ഇയാള്‍ ഇടിച്ചു തകര്‍ത്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലായ് 23 ന് മൊഹമ്മദ് ഫഹിര്‍ അമാസ് എന്ന 20 കാരനാണ് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2 ല്‍ വെച്ച് ലിഡിയ വാര്‍ഡ്, എല്ലീ കുക്ക് എന്നീ വനിത പോലീസ് കോണ്‍സ്റ്റബിള്‍മാരെ ആക്രമിച്ചത്. അതിനു മുന്‍പായി വിമാനത്താവളത്തിലെ സ്റ്റാര്‍ബക്ക് കഫേയില്‍ വെച്ച് അബ്ദുള്‍കരീം ഇസ്മയില്‍ എന്ന മറ്റൊരു യാത്രക്കാരനെ ആക്രമിച്ച കേസിലും അമാസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

എന്നാല്‍, ഇക്കൂട്ടത്തില്‍ ആക്രമിക്കപ്പെട്ട സക്കറി മാഴ്സ്‌ഡെന്‍ എന്ന പുരുഷ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത് അമാസോ അയാളുടെ സഹോദരന്‍ മുഹമ്മദ് അമാദ് എന്ന 26 കാരനോ എന്ന കാര്യത്തില്‍ ഒരു നിഗമനത്തിലെത്താന്‍ കോടതിക്ക് കഴിഞ്ഞില്ല. മാഴ്സ്‌ഡെന്‍, നിലത്തു വീണ് കിടക്കുന്ന അമാസിന്റെ തലയില്‍ ചവിട്ടുന്ന രംഗങ്ങളാണ് നേരത്തെ പുറത്തു വന്നിരുന്നത്. ഇത് രാജ്യമാകെ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്ലക്കാര്‍ഡുകള്‍ ഏന്തി പലയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു.

എന്നാല്‍, മാഴ്സ്‌ഡെനും രണ്ട് വനിത പോലീസ് ഉദ്യോഗസ്ഥകളും ആക്രമത്തിന് വിധേയരാകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, പ്രതിഷേധങ്ങള്‍ എല്ലാം തന്നെ നിലച്ചു. എന്നിട്ടും മാഴ്സ്‌ഡെനിനു മേല്‍ ഒരു കേസും ചുമത്തില്ലെന്ന് വ്യക്തമാക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് 150 ദിവസത്തോളമെടുത്തു. ജനരോഷം ഭയന്നായിരുന്നു ഇത് നീണ്ടുപോയത്. അതിനു പകരമായി വിദ്യാര്‍ത്ഥിയായ അമാസിനെയും, സഹോദരന്‍, കെ എഫ്ദ് സി അസിസ്റ്റന്റ് മാനേജറായ അമാദിനേയും കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു. റോച്ച്‌ഡെയിലിലാണ് ഇരുവരും താമസിക്കുന്നത്.

ലിഡിയ വാര്‍ഡിനെയും, ഇസ്മയില്‍ എന്ന യാത്രക്കാരനെയും ആക്രമിച്ച കേസുകളില്‍, അമാസ് കുറ്റക്കാരനാണെന്ന് 11 അംഗ ജൂറി ഏകകണ്‌ഠേന വിധിക്കുകയായിരുന്നു. എല്ലീ കുക്കിനെ മര്‍ദ്ധിച്ചതില്‍ പ്രതി കുറ്റക്കാരനാണെന്ന് 10 - 1ഭൂരിപക്ഷത്തില്‍ ജൂറി വിധിക്കുകയും ചെയ്തു. തീര്‍ത്തും നിര്‍വികാരനായിട്ടായിരുന്നു അമാസ് വിധി കേട്ടു നിന്നത്. മാഴ്സഡെനെ മര്‍ദ്ധിച്ച കേസില്‍ പുനര്‍വിചാരണ നടത്തുമെന്ന് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് അറിയിച്ചിട്ടുണ്ട്. പ്രതികളെ പിന്തുണയ്ക്കുന്ന നിരവധി പേര്‍ കോടതിയില്‍ വിധി കേള്‍ക്കാന്‍ എത്തിയിരുന്നു. ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും, അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല.

Similar News