യുഎസില്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഒക്ടോബര്‍ ഒന്നിന് മുമ്പ് ഫണ്ട് അനുവദിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ലെങ്കില്‍ വകുപ്പുകളുടെ പ്രവര്‍ത്തനം തടസപ്പെടും; അമേരിക്കയിലെ വകുപ്പുകള്‍ അടച്ചു പൂട്ടലിലേക്ക്; പ്രതിപക്ഷവുമായി ട്രംപ് നടത്തിയ ചര്‍ച്ചകള്‍ പരാജയം; അമേരിക്കയില്‍ പുതിയ പ്രതിസന്ധി

Update: 2025-10-01 01:29 GMT

വാഷിംഗ്ടണ്‍: യുഎസ് ഗവണ്‍മെന്റ് 1981ന് ശേഷമുള്ള 15-ാം അടച്ചുപൂട്ടലിലേക്കു (ഷട്ട്ഡൗണ്‍) നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതോടെ അമേരിക്കയിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സ്തംഭിക്കും. പ്രവര്‍ത്തിക്കുക അവശ്യ സര്‍വീസുകള്‍ മാത്രം. സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗണ്‍ എന്നു വിശേഷിപ്പിക്കുന്നത്. ഷട്ട്ഡൗണ്‍ ഒഴിവാക്കാനായി പ്രതിപക്ഷവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ ചര്‍ച്ച വിജയംകണ്ടിരുന്നില്ല.

ഫെഡറല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വാര്‍ഷിക ഫണ്ടിങ് ബില്ലുകള്‍ യുഎസ് കോണ്‍ഗ്രസില്‍ പാസാകാത്ത സാഹചര്യത്തിലാണ് ഷട്ട്ഡൗണ്‍ നടപ്പാക്കുക. 'ഒരു അടച്ചുപൂട്ടല്‍ ഉണ്ടായേക്കാം' എന്നാണ് ട്രംപ് വൈറ്റ് ഹൗസില്‍ പ്രതികരിച്ചത്. അഞ്ച് ലക്ഷത്തോളം പേരെ ഇത് ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ധന അനുമതി പാസാക്കാനാകാതെ വരുന്നതിനാല്‍ ജീവനക്കാര്‍ ശമ്പളമില്ലാത്ത അവധിയില്‍ പോകും. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ തന്റെ സര്‍ക്കാരിന് തിരിച്ചുപോക്കില്ലാത്ത മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും ട്രംപ് പറഞ്ഞു. ഷട്ട്ഡൗണ്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ ഡെമോക്രാറ്റുകള്‍ സാഹസികത കാട്ടുകയാണെന്നും ട്രംപ് പറഞ്ഞു.

ഷട്ട്ഡൗണ്‍ ഒഴിവാക്കാനായി പ്രതിപക്ഷവുമായി പ്രസിഡന്റ് ട്രംപ് നടത്തിയ ചര്‍ച്ച വിജയംകണ്ടിരുന്നില്ല. ഫെഡറല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വാര്‍ഷിക ഫണ്ടിംഗ് ബില്ലുകള്‍ യുഎസ് കോണ്‍ഗ്രസില്‍ പാസാകാത്ത സാഹചര്യത്തിലാണ് പ്രതിസന്ധി. ജീവനക്കാര്‍ വലിയ പ്രതിസന്ധിയിലാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ലാ അവധിയിലേക്ക് പോകും.

യുഎസില്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഒക്ടോബര്‍ ഒന്നിന് മുന്പ് ഫണ്ട് അനുവദിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ലെങ്കില്‍ വകുപ്പുകളുടെ പ്രവര്‍ത്തനം തടസപ്പെടും. ഇതോടെ അത്യാവശ്യ സേവനങ്ങള്‍ ഒഴികെയുള്ളവയെല്ലാം നിര്‍ത്താന്‍ യുഎസ് ഗവണ്‍മെന്റ് നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ് ഷട്ട്ഡൗണ്‍. 2018-19ല്‍ 35 ദിവസം ഇത്തരത്തില്‍ ഷട്ട്ഡൗണ്‍ ഉണ്ടായിരുന്നു.

യുഎസില്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഒക്ടോബര്‍ 1ന് മുന്‍പ് ഫണ്ട് അനുവദിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ലെങ്കില്‍ വകുപ്പുകളു?ടെ പ്രവര്‍ത്തനം തടസ്സപ്പെടും. ഇതോടെ അത്യാവശ്യ സേവനങ്ങള്‍ ഒഴികെയുള്ളവയെല്ലാം നിര്‍ത്താന്‍ യുഎസ് ഗവണ്‍മെന്റ് നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ് ഷട്ട്ഡൗണ്‍. 201819ല്‍ 35 ദിവസം ഇത്തരത്തില്‍ ഷട്ട്ഡൗണ്‍ ഉണ്ടായിരുന്നു.

Tags:    

Similar News