പിടികൂടുന്ന അനധികൃത കുടിയേറ്റക്കാരെ തെരവുകളില്‍ വലിച്ചിഴച്ചു കൊണ്ടു പോകുന്നു; തിരിച്ചടി തുടങ്ങിയതോടെ ചിക്കാഗോ യുദ്ധക്കളം; ട്രംപിന്റെ പുതിയ നയം സംഘര്‍ഷമാകുമ്പോള്‍

Update: 2025-10-17 04:46 GMT

ചിക്കാഗോ: അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ കൂടുതല്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ചിക്കാഗോ നഗരത്തില്‍ വ്യാപകമായ തോതില്‍ അനധികൃത കുടിയേറ്റക്കാരെ പിടികൂടുകയാണ്. യാതൊരു മാനുഷിക പരിഗണനകളും ഇല്ലാതെ വളരെ ക്രൂരമായ രീതിയിലാണ് ഇവരെ കൈകാര്യം ചെയ്യുന്നത് എന്ന പരാതി വ്യാപകമാകുകയാണ്. ഉദ്യോഗസ്ഥന്‍മാര്‍ പിടികൂടുന്നവരെ തെരുവുകളിലൂടെ വലിച്ചിഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഒപ്പം ഇപ്പോള്‍ ചിക്കാഗോയിലെ കുടിയേറ്റക്കാരും തിരിച്ചടിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

ചിക്കാഗോ തെരുവീഥികളെ യുദ്ധക്കളമാക്കുന്ന അവസ്ഥിയലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ചിക്കാഗോ നഗരത്തെയും, ഇല്ലിനോയിസ് സംസ്ഥാനത്തെയും അയല്‍ സംസ്ഥാനമായ ഇന്ത്യാനയുടെ ചില ഭാഗങ്ങളെയും നിയമവിരുദ്ധമായി താമസിക്കുന്ന വിദേശികളില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ് ഓപ്പറേഷന്‍ മിഡ്വേ ബ്ലിറ്റ്‌സിന്റെ ലക്ഷ്യം എന്നാണ് അധികൃതര്‍സ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് ചിക്കാഗോയെ ലോകത്തിലെ ഏറ്റവും അപകടകരമായ നഗരം എന്നാണ് വിശേഷിപ്പിച്ചത്. ഇതില്‍ നിന്ന് ചിക്കാഗോയെ രക്ഷിക്കുക എന്നത് ഒരു രാഷ്ട്രീയ കാര്യമല്ല ബാധ്യതയാണ് എന്നാണ് ട്രംപ് ചൂണ്ടിക്കാട്ടിയത്.

കഴിഞ്ഞ രണ്ടര ആഴ്ചയ്ക്കുള്ളില്‍ ഇവിടെ 20 പേര്‍ കൊല്ലപ്പെടുകയും 75 പേര്‍ക്ക് വെടിയേറ്റ് മരിക്കുകയും ചെയ്ത സംഭവവും അദ്ദേഹം എടുത്തു പറഞ്ഞു. കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധമായ ഈ നഗരം, അമേരിക്കയിലെ ഏറ്റവും അപകടകരമായ നഗരപ്രദേശമായി പണ്ടേ കണക്കാക്കപ്പെടുകയാണ്. ഷിക്കാഗോ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസിദ്ധീകരിച്ച ഡാറ്റ പ്രകാരം, ഒക്ടോബര്‍ 6 നും ഒക്ടോബര്‍ 12 നും ഇടയില്‍ കൊലപാതകം, ക്രിമിനല്‍ ലൈംഗികാതിക്രമം എന്നിവയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ തീയതികളെ അപേക്ഷിച്ച് 32% കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇതേ കാലയളവില്‍ വെടിവയ്പ്പുകളിലും വന്‍ കുറവുണ്ടായി. എന്നാല്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി നാടുകടത്തുന്നതിനായി അനധികൃത കുടിയേറ്റക്കാരെ പിടികൂടുമ്പോള്‍, അവര്‍ തിരിച്ചടിക്കുകയാണ്.

നാട് കടത്താനായി ആളുകളെ പിടികൂടാനായി എത്തുന്ന ഉദ്യോഗസ്ഥര്‍ അവരോട് അങ്ങേയറ്റം ക്രൂരമായിട്ടാണ് പെരുമാറുന്നത് എന്നാണ് ആരോപണം. ഗ്രനേഡുകള്‍, കണ്ണീര്‍ വാതകം, പെപ്പര്‍ സ്്രേപ എന്നിവ ഉപയോഗിച്ച് അവര്‍ നഗരത്തെ അവര്‍ യുദ്ധക്കളമാക്കി മാറ്റി എന്നാണ് പരാതി. ഇവര്‍ ആളുമാറി അമേരിക്കന്‍ പൗരന്‍മാര്‍ക്ക് നേരേയും ബലപ്രയോഗം നടത്തിയതായും ആരോപണം ഉണ്ട്. അമേരിക്കക്കാരിയായ ഒരു ടെലിവിഷന്‍ പ്രൊഡ്യൂസറെ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥര്‍ കൈയ്യേറ്റം ചെയ്തിരുന്നു. പിടിവലിക്കിടയില്‍ അവരുടെ വസ്ത്രങ്ങള്‍ അധികൃതര്‍ വലിച്ചു കീറിയതായും പറയപ്പെടുന്നു. ഏഴ് മണിക്കൂറോളം ഇവരെ കസ്റ്റഡയില്‍ വെച്ചതിന് ശേഷം വിട്ടയയ്ക്കുക ആയിരുന്നു.

ഒരു ദൃശ്യത്തില്‍ ഒരു മുഖംമൂടി ധരിച്ച ഒരു ഐ.സി.ഇ ഉദ്യോഗസ്ഥന്‍ ബന്ധു അമേരിക്കന്‍ പൗരനാണെന്ന് പറഞ്ഞിട്ടും ഓടിയതിന് ഒരു കറുത്ത വര്‍ഗക്കാരനായ കൗമാരക്കാരനെ നിലത്തേക്ക് ഇടിച്ചിട്ടു. തുടര്‍ന്ന് ഇയാളെ മണമിക്കൂറുകളോളം ഒരു ട്രക്കില്‍ തടഞ്ഞു വെയ്ക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ഉദ്യോഗസ്ഥരുടെ ക്രൂരത സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ജനങ്ങള്‍ തിരിച്ചടിക്കാന്‍ തുടങ്ങിയത്. ഷിക്കാഗോയിലെ ഫസ്റ്റ് പ്രെസ്ബിറ്റീരിയന്‍ ചര്‍ച്ചിലെ സീനിയര്‍ പാസ്റ്ററായ ഡേവിഡ് ബ്ലാക്കിന് കഴിഞ്ഞ മാസം ഷിക്കാഗോയില്‍ ഒരു പ്രകടനത്തില്‍ പങ്കെടുക്കുന്നതിനിടെ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്റുമാരുടെ ആക്രമണത്തില്‍ വെടിയേറ്റിരുന്നു.

Tags:    

Similar News