'നാട് കടത്തുന്നതിന് മുമ്പ് ട്രംപിന്റെ ഉദ്യോഗസ്ഥര്‍ രണ്ട് മാസം ജയിലില്‍ ഇട്ടാലും വേണ്ടില്ല; കുടുംബം പട്ടിണിയാകരുത്; ജോലി ചെയ്ത് കിട്ടുന്ന പണം നാട്ടിലേക്ക് അയയ്ക്കും'; അമേരിക്കയില്‍ ജോലിക്കെത്തിയ ഹോണ്ടുറാസുകാര്‍ പറയുന്നത്
ലോസ് ഏഞ്ചല്‍സ്: നാടുകടത്തല്‍ ഭയന്ന്, യു.എസില്‍ കുടിയേറിയ ഹോണ്ടുറാസുകാര്‍ അടുത്ത കാലത്തായി കൂടുതല്‍ പണം നാട്ടിലേക്ക് അയയ്ക്കുന്നതായി റിപ്പോര്‍ട്ട്. ബി.ബി.സിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഹോണ്ടുറാസില്‍ ഊബര്‍ ഡ്രൈവറായി ജോലി നോക്കുന്ന ഏലിയാസ് പാഡില്ല എന്ന വ്യക്തിയെ കുറിച്ചാണ് ഈ റിപ്പോര്‍ട്ടില്‍ പ്രധാനമായും പരാമര്‍ശമുളളത്. ട്രംപിന്റെ ഉദ്യോഗസ്ഥര്‍ നാട് കടത്തുന്നതിന് മുമ്പ് രണ്ട് മാസം ജയിലില്‍ ഇട്ടാലും കുടുംബം പട്ടിണിയാകരുതെന്നാണ് ഇവര്‍ പറയുന്നത്. നാട്ടില്‍ പലരും ഭൂമിയും വാഹനവും വാങ്ങുന്ന തിരക്കിലാണെന്നും ഇവര്‍ പലരും ബി.ബി.സിയോട് വെളിപ്പെടുത്തി.
ഹോണ്ടുറാസിന്റെ തലസ്ഥാനമായ ടെഗുസിഗാല്‍പയിലെ തിരക്കേറിയ തെരുവുകളില്‍ ഒരു ഉബര്‍ ഡ്രൈവര്‍ എന്ന നിലയില്‍, പണം മാറ്റിവെക്കുന്നത് അദ്ദേഹത്തിന് എളുപ്പമായിരുന്നില്ല. പ്രധാന യു.എസ്. നഗരങ്ങളിലെ രേഖപ്പെടുത്താത്ത കുടിയേറ്റക്കാരെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്റുമാര്‍ വലിച്ചിഴയ്ക്കുന്നത് കണ്ടതോടെ അമേരിക്കയിലേക്ക് പോകാന്‍ ആദ്യം മടിച്ചു. എന്നാല്‍ അമേരിക്ക തന്നെയാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. കാരണം നാട്ടില്‍ വരുമാനം തീരെ കുറവാണ്. അമേരിക്കയിലെ ഒരു ഊബര്‍ ഡ്രൈവര്‍ ഒരു മണിക്കൂറിനുള്ളില്‍ സമ്പാദിക്കുന്ന പണം തനിക്ക് ഒരു ദിവസം കൊണ്ട് സമ്പാദിക്കാന്‍ കഴിയുന്നതിലും വലുതാണ്.
മിക്ക ഹോണ്ടുറാസ് കുടിയേറ്റക്കാരെയും പോലെ, യുഎസില്‍ എത്തുന്നതിന്റെ പ്രധാന ലക്ഷ്യം നാട്ടിലേക്ക് പണമയയ്ക്കുക എന്നതായിരിക്കുമെന്ന് ഏലിയാസ് പറയുന്നു. എന്നാല്‍ ട്രംപിന്റെ കര്‍ശന നിലപാടുകളാണ് തന്നെ അങ്ങോട്ട് പോകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. തന്റെ രാജ്യത്ത് ഉടന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇവിടെയും കാര്യങ്ങള്‍ മെച്ചപ്പെടും എന്നാണ് അദ്ദേഹം കരുതുന്നത്.
ലോസ് ഏഞ്ചല്‍സ്, ചിക്കാഗോ, ഷാര്‍ലറ്റ്, മിനിയാപൊളിസ് തുടങ്ങിയ അമേരിക്കയിലെ പ്രമുഖ നഗരങ്ങളില്‍ കഴിയുന്ന ഹോണ്ടുറാസുകാരായ അനധികൃത കുടിയേറ്റക്കാര്‍ പലരും ഇപ്പോള്‍ നേരത്തേ അയച്ചിരുന്നതിനേക്കാള്‍ പണം നാട്ടിലേക്ക് എത്തിക്കുകയാണ്. ഇത് ഹോണ്ടുറാസിന്റെ
സമ്പദ് വ്യവസ്ഥക്ക് ഗുണകരാമായി മാറി എന്നാണ് കരുതപ്പെടുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ, മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഹോണ്ടുറാസിലേക്കുള്ള പണമയയ്ക്കലില്‍ 26% വര്‍ദ്ധനവ് ഉണ്ടായി.
വാസ്തവത്തില്‍, യുഎസില്‍ അവരുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും, ഹോണ്ടുറാന്‍ ജനത 2024-ല്‍ ആകെ 9.7 ബില്യണ്‍ ഡോളറില്‍ നിന്ന് നാട്ടിലേക്ക് അയച്ച തുക ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ 10.1 ബില്യണ്‍ ഡോളറില്‍ അധികമായി വര്‍ദ്ധിപ്പിച്ചു. ട്രംപ് അധികാരമേറ്റതിനുശേഷം, യുഎസില്‍ വാടകയ്ക്കും ഭക്ഷണത്തിനും ആവശ്യമായ ഏറ്റവും കുറഞ്ഞ തുക മാത്രമേ തങ്ങള്‍ സൂക്ഷിക്കുന്നുള്ളൂ എന്നാണ് ഹോണ്ടുറാസുകാരായ കുടിയേറ്റക്കാര്‍ പറയുന്നത്.
