ഇല്ല..ഇല്ല ഇതൊക്കെ വളരെ തെറ്റാണ്; ഈ രീതി വച്ച് പുലർത്തരുത്; അവർക്ക് ഒരിക്കലും ഇവിടെ സ്ഥാനമില്ല..!! ക്വീൻസിലെ സിനഗോഗിന് പുറത്ത് ഹമാസിനെ പിന്തുണച്ച് കൊണ്ട് കുറച്ചുപേരുടെ മുദ്രാവാക്യ വിളി; ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചകൾ; തന്റെ നിലപാട് പറഞ്ഞ് മംദാനി
ന്യൂയോർക്ക്: ക്വീൻസിലെ ഒരു സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധത്തിനിടെ ഉയർന്ന ഹമാസ് അനുകൂല മുദ്രാവാക്യങ്ങളെ ശക്തമായി അപലപിച്ച് ന്യൂയോർക്ക് സിറ്റി അസംബ്ലി അംഗം സൊഹ്‌റാൻ മംദാനി രംഗത്തെത്തി. ഹമാസ് ഒരു തീവ്രവാദ സംഘടനയാണെന്നും അത്തരം മുദ്രാവാക്യങ്ങൾക്ക് നഗരത്തിൽ യാതൊരു സ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പലസ്തീൻ അസംബ്ലി ഫോർ ലിബറേഷൻ (പിഎഎൽ-അവ്ദ) എന്ന സംഘടന സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ഈ വിവാദ മുദ്രാവാക്യങ്ങൾ ഉയർന്നത്.
സംഭവത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ, പ്രതിഷേധത്തിനിടെ ഉയർന്ന ചില മുദ്രാവാക്യങ്ങൾ തെറ്റാണെന്നും ന്യൂയോർക്ക് നഗരത്തിൽ അവയ്ക്ക് സ്ഥാനമില്ലെന്നും മംദാനി ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞിരുന്നു. ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിലും പുറത്തുകടക്കുന്നതിലും ന്യൂയോർക്കുകാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശങ്ങളെയും താൻ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹമാസിനെ പ്രത്യേകം അപലപിക്കുന്നില്ലെന്ന് വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ, തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങൾക്ക് നമ്മുടെ നഗരത്തിൽ സ്ഥാനമില്ലെന്ന് എക്സിൽ (മുമ്പ് ട്വിറ്റർ) പോസ്റ്റ് ചെയ്തുകൊണ്ട് മംദാനി തന്റെ നിലപാട് കൂടുതൽ വ്യക്തമാക്കുകയായിരുന്നു.
അതേസമയം, ഇസ്രായേൽ അനുകൂല പ്രകടനക്കാർ വംശീയവും ഹോമോഫോബിക് മുദ്രാവാക്യങ്ങളും മുഴക്കിയെന്ന് പ്രതിഷേധക്കാർ ആരോപണം ഉന്നയിച്ചിരുന്നു. വ്യാഴാഴ്ച നടന്ന ഈ പ്രതിഷേധത്തിൽ, മംദാനിക്കു പുറമേ ന്യൂയോർക്കിലെ മറ്റ് പല രാഷ്ട്രീയ നേതാക്കളും ഹമാസ് അനുകൂല മുദ്രാവാക്യങ്ങളെ അപലപിച്ചിരുന്നു.
ക്വീൻസിലെ സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധത്തിനിടെയാണ് ഹമാസ് അനുകൂല മുദ്രാവാക്യങ്ങൾ മുഴങ്ങിയത്. ഇതാണ് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി തള്ളിപ്പറഞ്ഞത്. പലസ്തീൻ അസംബ്ലി ഫോർ ലിബറേഷൻ (പിഎഎൽ-അവ്ദ) എന്ന സംഘടനയുടെ പ്രതിഷേധത്തിനിടെയാണ് ഹമാസ് അനുകൂല പ്രസ്താവന ഉയർന്നത്. ഇസ്രായേൽ അനുകൂല പ്രകടനക്കാർ വംശീയവും ഹോമോഫോബിക് മുദ്രാവാക്യങ്ങളും മുഴക്കിയെന്നും ആരോപണം ഉയർന്നു. പ്രതിഷേധത്തെക്കുറിച്ചും മുദ്രാവാക്യങ്ങളെക്കുറിച്ചും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞപ്പോഴാമ് മംദാനി ഹമാസിനെ തള്ളിപ്പറഞ്ഞത്.
