കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടിലേക്ക് വിസ ലഭിച്ചത് 321000 പേര്‍ക്ക്; ഏറ്റവും കൂടുതല്‍ വിസ ഇന്ത്യക്കാര്‍ക്ക്; ഇന്ത്യന്‍ അപേക്ഷകരില്‍ 92 ശതമാനം പേര്‍ക്കും വിസ ലഭിച്ചു; വിസ നിഷേധത്തില്‍ മുന്‍പില്‍ ബറൂണ്ടി; അയര്‍ലന്‍ഡ് വിസ സ്റ്റാറ്റിസ്റ്റിക്സ് വിവരങ്ങള്‍ പുറത്ത്
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അയര്‍ലണ്ടിലേക്കുള്ള യാത്രാ വിസ നിഷേധിച്ചത് ഏകദേശം അറുപത്തിമൂവായിരത്തോളം പേര്‍ക്ക്. ചില രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 90 ശതമാനത്തിലധികം വിസ നിരസിക്കല്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2024 ലും 2025 ലും 321,000 ത്തിലധികം അപേക്ഷകള്‍ അനുവദിച്ചതായി നീതിന്യായ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള 72,137 പേര്‍ക്ക് വിസ ലഭിച്ചിരുന്നു. ആകെ അപേക്ഷകളില്‍ 92.4 ശതമാനവും അനുവദിച്ചു. എന്നാല്‍ ബുറൂണ്ടി നിന്നുള്ള ആളുകള്‍ക്കാണ് ഏറ്റവും കുറവ് വിസ അനുവദിച്ചത്. പന്ത്രണ്ടില്‍ ഒരാള്‍ക്ക് മാത്രമാണ് വിസ അനുവദിച്ചത്. ഇവിടെ നിന്ന് അപേക്ഷ നല്‍കിയ 136 പേരില്‍ ആകെ പതിനൊന്ന് പേര്‍ക്ക് മാത്രമാണ് വിസ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ബിസിനസ്, ജോലി, വിനോദം എന്നിവയ്ക്കായി 205,000-ത്തിലധികം അപേക്ഷകളാണ് അയര്‍ലന്‍ഡില്‍ ലഭിച്ചത്. ഇവയില്‍ ഏകദേശം 195,000 കേസുകളില്‍ തീരുമാനം ആയിട്ടുണ്ട്.
തുടര്‍ന്ന് 161,084 കേസുകളില്‍ വിസ അംഗീകരിച്ചു. 34,089 അപേക്ഷകളാണ് നിരസിക്കപ്പെട്ടത്. കുടിയേറ്റ നിയന്ത്രണങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പറഞ്ഞ് നീതിന്യായ വകുപ്പ് ആദ്യം വിവരങ്ങള്‍ പുറത്തുവിടാന്‍ വിസമ്മതിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരം വിവരാവകാശ കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കിയതിന് ശേഷമാണ് വിശദാംശങ്ങള്‍ പുറത്തുവിട്ടത്. വിസ പ്രോസസ്സ് ചെയ്യുന്നതിനുള്ള ടിപ്സ് ഇതിലൂടെ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ടുകളില്‍ കൃത്രിമം കാണിച്ച കേസുകളെക്കുറിച്ചും, മുമ്പ് വിസ കാലാവധി കഴിഞ്ഞിട്ടും ചിലര്‍ താമസിച്ചിരുന്ന കേസുകളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് ഇതില്‍ പറയുന്നു.
മറ്റൊരു മുന്നറിയിപ്പ് ചിലര്‍ യാത്രയ്ക്ക് തൊട്ടുമുമ്പ് ബാങ്ക് അക്കൗണ്ടുകളില്‍ വലിയ തുകകള്‍ നിക്ഷേപിക്കപ്പെടുന്നതിനെക്കുറിച്ചായിരുന്നു. പകരം, ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും അപേക്ഷകരില്‍ നിന്നുള്ള പേസ്ലിപ്പുകളുടെ തെളിവുകളും പരിശോധിക്കാന്‍ വിസ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം ന്‍കിയിട്ടുണ്ട്. കാമറൂണില്‍ ഒമ്പത് ശതമാനവും ടോഗോയില്‍ 16.9 ശതമാനവും ഗാംബിയയില്‍ 28.6 ശതമാനവും പേര്‍ക്കാണ് വിസ അനുവദിച്ചത്. ചില രാജ്യങ്ങളില്‍ നിന്ന് അപേക്ഷിച്ച എല്ലാവര്‍ക്കും വിസ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഭൂട്ടാന്‍, മോണ്ടിനെഗ്രോ, പപ്പുവ ന്യൂ ഗിനിയ എന്നിവിടങ്ങളില്‍ നിന്നുള്ള അപേക്ഷകളുടെ എണ്ണം കുറവാണ് എന്നതായിരുന്നു കാരണം.
ലഭ്യമായ കണക്കുകള്‍ പ്രകാരം 94.5 ശതമാനം റഷ്യന്‍ അപേക്ഷകള്‍ക്കും അനുമതി ലഭിച്ചു. എന്നാല്‍ 74 ശതമാനം പേര്‍ ഫലസ്തീന്‍ നാഷണല്‍ അതോറിറ്റിയില്‍ നിന്നാണ്കഴിഞ്ഞ വര്‍ഷം ചൈനയില്‍ നിന്നുള്ള 16,511 അപേക്ഷകര്‍ക്ക് വിസ ലഭിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള 12,500 അപേക്ഷകളില്‍ 93.1 ശതമാനം പേര്‍ക്കും അനുകൂല തീരുമാനം ഉണ്ടായി.
