കുവൈത്തിലും തരംഗമായി മോദി; ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കുവൈത്തിന്റെ പരമോന്നത ബഹുമതിയും സമ്മാനിച്ചു; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും സഹകരണവും ശക്തിപ്പെടുത്തിയതിന് ആദരവായി ബഹുമതി; ഇന്ത്യ-കുവൈത്ത് സഹകരണത്തിലും നാഴികകല്ലായി പ്രധാനമന്ത്രിയുടെ സന്ദര്‍ശനം
ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കുവൈത്തിന്റെ പരമോന്നത ബഹുമതിയും സമ്മാനിച്ചു;
കുവൈത്ത് സിറ്റി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ച് കുവൈത്ത്. മോദിയുടെ രണ്ടുദിവസത്തെ കുവൈത്ത് സന്ദര്‍ശനത്തിനിടെ ഞായറാഴ്ച ബയാന്‍ പാലസില്‍ നടന്ന ചടങ്ങിലാണ് കുവൈത്ത് അമീര്‍ 'മുബാറക് അല്‍ കബീര്‍ നെക്ലേസ്'സമ്മാനിച്ചത്.
ശനിയാഴ്ച കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞായറാഴ്ച ബയാന്‍ പാലസില്‍ ഔദ്യോഗിക സ്വീകരണവും നല്‍കി. തുടര്‍ന്ന് അമീര്‍ ശൈഖ് മിശ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹുമായി മോദി കൂടികാഴ്ച നടത്തി. ഇതിനിടെയാണ് അമീര്‍ 'മുബാറക് അല്‍ കബീര്‍ നെക്ലേസ്' നരേന്ദ്ര മോദിക്ക് സമ്മാനിച്ചത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിന് മോദി നടത്തിയ ശ്രമങ്ങളെ ആദരിച്ചാണ് ബഹുമതി നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അറേബ്യന്‍ മേഖലയിലെ ഫുട്ബോള്‍ ജേതാക്കളെ തീരുമാനിക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഉദ്ഘാടന വേദിയില്‍ വെച്ചാണ് ഇരു ഭരണാധികാരികളും നേരില്‍ കണ്ടത്. ജാബിര്‍ അല്‍ അഹമ്മദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ അറേബ്യന്‍ ഗള്‍ഫ് കപ്പ് ഉദ്ഘാടനത്തില്‍ നരേന്ദ്ര മോദിയായിരുന്നു മുഖ്യാതിഥി. വി വി ഐ പി ഗാലറിയില്‍ മോദി എതാനും നിമിഷം അമീറുമായി സമയം ചെലവഴിച്ചു. അമീറിനെ കണ്ടതിന്റെ സന്തോഷം മോദി എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചു.
ഇന്നലെ കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തോട് മോദി സംസാരിച്ചു. മംഗഫിലുണ്ടായ തീപിടിത്ത അപകടം പരാമര്‍ശിച്ച മോദി കുവൈത്തിനെ നന്ദി അറിയിച്ചു. അനേകം ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട അപകടം വലിയ ഹൃദയവേദനയുണ്ടാക്കി. കുവൈത്ത് സര്‍ക്കാര്‍ വളരെയധികം സഹായിച്ചെന്നും ഒരു സഹോദരനെപ്പോലെ ഒപ്പം നിന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കുവൈത്തിന് അഭിവാദ്യം അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മംഗഫ് തീപ്പിടുത്തത്തില്‍ മരിച്ചതില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. അതില്‍ 24 പേര്‍ മലയാളികളും ആയിരുന്നു. ലോകത്തിന്റെ വളര്‍ച്ചയുടെ എന്‍ജിനായി ഇന്ത്യ മാറുമെന്ന് കുവൈത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കുവൈത്തിനുള്‍പ്പടെ ലോകത്തിനാവശ്യമായ കഴിവുള്ള പ്രതിഭകളെ നല്‍കാന്‍ ഇന്ത്യ സജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്നലെ ഇന്ത്യന്‍ സമൂഹത്തെയും മോദി ഇന്നലെ അഭിസംബോധന ചെയ്തിരുന്നു. ദേശീയപതാക വീശി മോദി വിളികളോടെയാണ് ഷെയ്ഖ് സാദ് അല്‍ അബ്ദുള്ള ഇന്‍ഡോര്‍ സ്പോര്‍ട്സ് കോംപ്ലക്സിലെത്തിയ ജനങ്ങള്‍ പ്രധാനമന്ത്രിയെ വരവേറ്റത്. ഇന്ത്യന്‍ സമൂഹവുമായി സംവദിച്ച ഹാല മോദി ചടങ്ങില്‍ കുവൈറ്റില്‍ പ്രവാസികള്‍ നടത്തുന്ന സംഭാവനകളെയും കുറിച്ച് മോദി പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്കായിരുന്നു ഇന്ത്യന്‍ സമൂഹവുമായിമോദി സംവദിച്ചത്. ദേശീയപതാക വീശി മോദി വിളികളോടെയാണ് ഷെയ്ഖ് സാദ് അല്‍ അബ്ദുള്ള ഇന്‍ഡോര്‍ സ്പോര്‍ട്സ് കോംപ്ലക്സിലെത്തിയ ജനങ്ങള്‍ പ്രധാനമന്ത്രിയെ വരവേറ്റത്. ഇന്ത്യക്കാര്‍ ആരോഗ്യ മേഖലയില്‍ അടക്കം നല്‍കുന്ന സംഭാവനകളെ കുറിച്ചും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. മോദിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച 101 വയസുള്ള മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനായ മംഗള്‍ സെന്‍ ഹണ്ടയുടെ അടുത്തെത്തി പ്രധാനമന്ത്രി സംസാരിച്ചു. വിമാനത്താവളത്തിലും ഹോട്ടലിലും ഇന്ത്യന്‍ കലാരൂപങ്ങള്‍ നല്‍കിയാണ് സ്വീകരണം നല്‍കിയത്.
നാലു പതിറ്റാണ്ടിനുശേഷം കുവൈത്തിലെത്തിയ പ്രധാനമന്ത്രിയെ നേരില്‍ കാണാനും കേള്‍ക്കാനും ഷെയ്ഖ് സാദ് അല്‍ അബ്ദുല്ല അല്‍ സാലിം അല്‍ സബാഹ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെത്തിയ ഇന്ത്യക്കാര്‍. മിനി ഹിന്ദുസ്ഥാനെയാണ് തനിക്കിവിടെ കാണാന്‍ സാധിച്ചതെന്ന് മോദി പറഞ്ഞപ്പോള്‍ ത്രിവര്‍ണ പതാക വീശിയും വന്ദേമാതരം, ഭാരത് മാതാ കി ജയ് വിളിച്ചും ഹര്‍ഷാരവം മുഴിക്കിയും സ്റ്റേഡിയം ശബ്ദമുഖരിതമായപ്പോള്‍.
ഇന്ത്യ ഡിജിറ്റല്‍ സ്മാര്‍ട്ടായി മാറിയെന്നു പറഞ്ഞ മോദി ചെറിയ കടയില്‍ ഒരു കപ്പ് ചായയ്ക്ക് പോലും ഒരാള്‍ ഇന്ത്യയില്‍ യുപിഐ ഉപയോഗിക്കുന്നത് ഉദാഹരണമാക്കി. കോവിഡ് സമയത്ത് ലിക്വിഡ് ഓക്‌സിജന്‍ വിതരണം ചെയ്ത് ഇന്ത്യയ്ക്ക് കുവൈത്ത് നല്‍കിയ പിന്തുണയും മോദി എടുത്തുപറഞ്ഞു. കുവൈത്തിന് ആവശ്യമായ വാക്‌സീനും മെഡിക്കല്‍ സംഘത്തെയും ഇന്ത്യയും നല്‍കിയിരുന്നു.
4 മണിക്കൂര്‍ യാത്രാദൈര്‍ഘ്യമുള്ള കുവൈത്തിലേക്ക് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി എത്താന്‍ 4 പതിറ്റാണ്ട് എടുത്തതിനെക്കുറിച്ച് പറഞ്ഞ അദ്ദേഹം, ചരിത്രാതീത കാലത്തുള്ള ബന്ധം കൂടുതല്‍ അരക്കിട്ടുറപ്പിക്കാന്‍ സന്ദര്‍ശനം വഴിയൊരുക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. 1981ല്‍ ഇന്ദിരാഗാന്ധിയാണ് ഏറ്റവും ഒടുവില്‍ കുവൈത്ത് സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി.
കുവൈത്ത് വ്യാപാരികള്‍ ഗുജറാത്തിലെത്തി പഠിക്കുകയും പുസ്തകം എഴുതുകയും ചെയ്ത കാര്യവും സൂചിപ്പിച്ചു. കടലും വ്യാപാരവും സ്‌നേഹ വാത്സല്യങ്ങളുമെല്ലാം പങ്കിടുന്ന രാജ്യങ്ങള്‍ സുഖത്തിലും ദുഃഖത്തിലും കൈകോറുണ്ടെന്നും പറഞ്ഞു. ഇന്ത്യക്കാരെക്കുറിച്ചും അവരുടെ കഴിവുകളെക്കുറിച്ചും വളരെ മതിപ്പോടെയാണ് ഇവിടത്തെ ഭരണാധികാരികള്‍ സംസാരിച്ചതെന്നും സൂചിപ്പിച്ചു.
ലോകത്തെ 5 സാമ്പത്തിക ശക്തികളില്‍ ഒന്നാണ് ഇന്ത്യയെന്നു പറഞ്ഞ പ്രധാനമന്ത്രി ഫിന്‍ടെക് ഇക്കോസിസ്റ്റം, സ്റ്റാര്‍ട്ടപ്പ്, മൊബൈല്‍ നിര്‍മാണം, ഡിജിറ്റല്‍ കണക്ട്, സ്മാര്‍ട്ട് സിസ്റ്റം, ഗ്രീന്‍ എനര്‍ജി, സെമി കണ്ടക്ടര്‍ തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യയുടെ മേല്‍ക്കോയ്മയും നേട്ടങ്ങളും എണ്ണിപ്പറഞ്ഞു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കുവൈത്തില്‍ ഇന്ത്യയുടെ കറന്‍സിയാണ് ഉപയോഗിച്ചിരുന്നത്. ആരോഗ്യം, നിര്‍മാണം, എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ തുടങ്ങി കുവൈത്തിന്റെ സമസ്ത മേഖലകളിലും ഇന്ത്യന്‍ പ്രഫഷനലുകളുടെ സാന്നിധ്യമുണ്ട്.
ഇന്ത്യന്‍ വിദഗ്ധരെ ആവശ്യമുള്ള സ്വദേശി, വിദേശി കമ്പനികള്‍ക്ക് ഇ-മൈഗ്രേഷന്‍ പോര്‍ട്ടലുമായി ബന്ധപ്പെടാം. തൊഴിലന്വേഷകരും ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നത് തൊഴില്‍ സുരക്ഷ കൂട്ടും. ഇതുവഴി സേവന, വേതന വ്യവസ്ഥകള്‍ ഉറപ്പാക്കിയാല്‍ പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും സൂചിപ്പിച്ചു. ലോകത്ത് എവിടെയാണെങ്കിലും ഇന്ത്യയുടെ ക്ഷേമത്തിനായി വര്‍ത്തിക്കണമെന്നും ഭാരതത്തിന്റെ താക്കോല്‍ നിങ്ങളുടെ പക്കലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.