അഭയാര്‍ഥികളായി എത്തുന്ന ക്രിമിനലുകളെ അഫ്ഗാനിലേക്കോ സിറിയയിലേക്കോ താല്‍ക്കാലികമായി നാട് കടത്താന്‍ ജര്‍മനി; അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ചാന്‍സലര്‍; അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും ഉള്‍പ്പെട്ട അക്രമ സംഭവങ്ങളിലെ ജനരോഷം ജര്‍മനിയെ മാറിച്ചിന്തിപ്പിക്കുന്നു

ക്രിമിനലുകളെ അഫ്ഗാനിലേക്കോ സിറിയയിലേക്കോ താല്‍ക്കാലികമായി നാട് കടത്താന്‍ ജര്‍മനി

Update: 2025-08-08 01:02 GMT

ബെര്‍ലിന്‍: അഭയാര്‍ത്ഥി പ്രവാഹം തലവേദനയാകുന്ന യൂറോപ്പിന് പുത്തന്‍ മാതൃകയുമായി ജര്‍മനി. സെപ്റ്റംബറിന് ശേഷം അനധികൃത കുടിയേറ്റ വിഷയത്തില്‍ കടുത്ത നിലപാടായിരിക്കും എടുക്കുക എന്ന് ആഭ്യന്തര മന്ത്രി അലക്സാന്‍ഡര്‍ ഡോബ്രിന്റ് അറിയിച്ചു. അതുപോലെ, അഭയാഭ്യര്‍ത്ഥന നിരാകരിക്കപ്പെട്ട, ക്രിമിനല്‍ പശ്ചാത്തലമുള്ള കൂടുതല്‍ ആളുകളെ താലിബാന്‍ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിലേക്കും ആഭ്യന്തര കലാപം നിലനില്‍ക്കുന്ന സിറിയയിലേക്കും മടക്കി അയയ്ക്കാനും ജര്‍മനി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളാനാണ് കണ്‍സര്‍വേറ്റീവ് ചാന്‍സലര്‍ ഫ്രെഡ്രിക്ക് മെര്‍സിന്റെ തീരുമാനം. കടുത്ത വലതുപക്ഷ പാര്‍ട്ടിയായ ആല്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ എഫ് ഡി) പാര്‍ട്ടിയുടെ പിന്തുണ വര്‍ദ്ധിപ്പിക്കാന്‍ ഇത്മാത്രമാണ് വഴിയെന്നാണ് അദ്ദേഹം പറയുന്നത്.

ഫെബ്രുവരിയിലെ ഇലക്ഷന്‍ പ്രചാരണത്തിനിടെ, അഭയാര്‍ത്ഥികളും മറ്റ് കുടിയേറ്റക്കാരും ഉള്‍പ്പെട്ട ചില അക്രമ സംഭവങ്ങള്‍ പൊതുജനരോഷം വല്ലാതെ ഉയര്‍ത്തിയിരുന്നു. അതുതന്നെയാണ് എ എഫ് ഡിക്ക് റക്കോര്‍ഡ് 20 ശതമാനം വോട്ട് നേടിക്കൊടുത്തതും.സെപ്റ്റംബര്‍ 15 ന് ശേഷവും ബോര്‍ഡര്‍ ക്ലണ്‍ട്രോള്‍ തുടരും. കഴിഞ്ഞ ഒലാഫ് ഷോള്‍സിന്റെ സര്‍ക്കാരായിരുന്നു കഴിഞ്ഞ വര്‍ഷം ഇത് നടപ്പിലാക്കിയിരുത്തത്. പിന്നീട് മാര്‍ച്ച് മാസത്തില്‍ ഇത് ആറ് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. ബാഹ്യ അതിര്‍ത്തി സംരക്ഷണ സംവിധാനം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുന്നത് വരെ ഇത് തുടരേണ്ടത് അത്യാവശ്യമാണെന്ന കാര്യത്തില്‍ മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായും ധാരണയില്‍ എത്തിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുകയും, അനധികൃതമായി എത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണം കുതിച്ചുയരുകയും ചെയ്തതോടെ ഷെന്‍കന്‍ മേഖലയിലെ രാജ്യങ്ങള്‍ക്ക് താത്ക്കാലികമായി രണ്ട് വര്‍ഷക്കാലം വരെ ബോര്‍ഡര്‍ കണ്‍ട്രോള്‍ നടപ്പില്‍ വരുത്താന്‍ അനുമതി നല്‍കീയിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ അധികാരത്തിലെത്തിയതോടെ മെര്‍സ് സര്‍ക്കാര്‍ ഈ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയും ചെയ്തു. പരമാവധി അഭയാര്‍ത്ഥികള്‍ക്ക് അഭയം നിഷേധിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളായിരുന്നു സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇത് മനുഷ്യാവകാശ സംഘടനകളില്‍ നിന്നും വലിയ തോതിലുള്ള എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിരുന്നു.

അതിര്‍ത്തികളില്‍ വിന്യസിച്ച സൈനികരുടെ എണ്ണം 11,000 ല്‍ നിന്നും 14,000 ആയി വര്‍ദ്ധിപ്പിച്ചു. ഇക്കഴിഞ്ഞ മെയ് 8 നും ജൂലായ് 31 നും ഇടയിലായി ജര്‍മ്മന്‍ അതിര്‍ത്തിയില്‍ നിന്നും 9,254 അനധികൃത അഭയാര്‍ത്ഥികളെയാണ് തിരികെ അയച്ചത്. ഇവരില്‍ ഏറിയ പങ്കും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരായിരുന്നു. അള്‍ജീരിയ, എറ്റിത്രിയ, സൊമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ഫ്രാന്‍സുമായുള്ള അതിര്‍ത്തിയില്‍ വെച്ചാണ് ഏറ്റവുമധികം പേരെ തിരിച്ചയച്ചത്.

Rejected asylum-seekers with criminal records will be sent to Taliban-controlled Afghanistan or war-scarred Syria

Tags:    

Similar News