ഹമാസ് ഭീകരര്‍ ലൈംഗിക അതിക്രമം നടത്തി; തട്ടിക്കൊണ്ടു പോയ ശേഷം വിവസ്ത്രയാക്കി അതിക്രമം; ആര്‍ത്തവമാണെന്ന് പറഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു; തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ആലിംഗനത്തിന് പ്രേരിപ്പിച്ചു; ഹമാസ് തടവില്‍ നിന്നും രക്ഷപെട്ടവര്‍ പറഞ്ഞ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ഹമാസ് ഭീകരര്‍ ലൈംഗിക അതിക്രമം നടത്തി
ടെല്‍ അവീവ്: 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രയേലിലേക്ക് കടന്നു കയറി ആക്രമണം നടത്തിയ ദിവസം കൂട്ടക്കൊല നടത്തിയത് കൂടാതെ നിരവധി പേരെ തട്ടിക്കൊണ്ട് പോകുകയും ചെയ്തിരുന്നു. പല ബന്ദികളും ഇപ്പോഴും ഹമാസ് തടവിലാണ്. ഹമാസ് തടവറകളില്‍ അതിക്രൂരമായി പീഡന മുറകളാണ് ഇവര്‍ നേരിടേണ്ടി വന്നത്. ഹമാസ് സ്ത്രീകളോട് അങ്ങേയറ്റം മോശമായിട്ടാണ് പെരുമാറിയിരുന്നത്. ഹമാസ് തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഒരു സ്ത്രീ നടത്തിയ വെളിപ്പെടുത്തലുകള്‍ ആരേയും ഞെട്ടിപ്പിക്കും.
ഇയാന ഗ്രിറ്റ്സ്വേസ്‌കി എന്ന 31 കാരിയാണ് തന്റെ ഭീകരാനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. ഹമാസ് ഭീകരര്‍ ഗാസാ അതിര്‍ത്തിക്ക് സമീപമുള്ള ഒരു ഗ്രാമത്തില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ട് പോയത്. തട്ടിക്കൊണ്ട് പോകുന്ന വേളയില്‍ ഭീകരര്‍ തല തവണ തന്റെ ശരീരത്തില്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചു എന്നാണ് ഇവര്‍ പറയുന്നത്. ഒരു ബൈക്കിലാണ് ഇവരെ തട്ടിക്കൊണ്ട് പോയത്. രണ്ട് പുരുഷന്‍മാര്‍ ഇയാനയെ
നടുക്ക് ഇരുത്തിയാണ് ബൈക്കില്‍ കൊണ്ട് പോയത്.
മുഖവും ശരീരവും ടാര്‍പോളിന്‍ കൊണ്ട് മൂടിയാണ് അവര്‍ കൊണ്ടു പോയത്. പിറ്റേ ദിവസം ബോധം വീഴുമ്പോള്‍ ഇയാന മനസിലാക്കിയത് താന്‍ അര്‍ദ്ധ നഗ്‌നയാണെന്നാണ്. അജ്ഞാതമായ ഏതോ സ്ഥലത്തെ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിലാണ് താന്‍ കിടക്കുന്നത്. ചുറ്റിനും സായുധരായ ഏഴ് പേരും ഉണ്ടായിരുന്നു. താന്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഉയര്‍ത്തി വെച്ചിരുന്നു. കൂടാതെ ധരിച്ചിരുന്ന ട്രൗസറും
ഊരിക്കളഞ്ഞിരുന്നു. അബോധവസ്ഥയില്‍ എന്താണ് സംഭവിച്ചത് എന്ന കാര്യം മനസിലായില്ലെങ്കിലും ഇവരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെട്ടെന്ന് തോന്നിയ ബുദ്ധി അനുസരിച്ച് തനിക്ക് ആര്‍ത്തവമാണെന്ന് അവരോട് പറഞ്ഞു.
കലി തുള്ളിയ ഭീകരര്‍ ഇയാനയെ ക്രൂരമായി മര്‍ദ്ദിക്കുകയും ഉയര്‍ത്തി എടുക്കുകയും ചെയ്തു. തടവില്‍ കഴിയുന്ന സമയത്ത് മറ്റൊരു തീവ്രവാദി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിട്ട് ആലിംഗനം ചെയ്തു. പിന്നീട് ഇയാള്‍ പറഞ്ഞത് ഇയാനയെ മോചിപ്പിക്കാന്‍ താന്‍ അനുവദിക്കില്ലെന്നാണ്. കാരണം തനിക്ക് അവളെ ഭാര്യയാക്കണമെന്നും തന്റെ കുട്ടികളുടെ അമ്മയാക്കണം എന്നും ആഗ്രഹം ഉണ്ടെന്നാണ്. ഇയാനക്കൊപ്പം ഹമാസ് തടവില്‍ കഴിഞ്ഞിരുന്ന മതാന്‍ സെന്‍ഗുവേക്കര്‍ എന്ന 25 കാരിനെ ഹമാസ് ഇനിയും മോചിപ്പിച്ചിട്ടില്ല.
നിരന്തരമായി തങ്ങളെ ബന്ദികളാക്കിയിരുന്ന സ്ഥലങ്ങള്‍ മാറിക്കൊണ്ടിരുന്നതായി ഇയാന വ്യക്തമാക്കി. ഇസ്രയേല്‍ സൈന്യത്തില്‍ നേരത്തേ ജോലി ചെയ്തിരുന്ന ഇവരെ അക്കാര്യങ്ങള്‍ ഉന്നയിച്ച് ഹമാസ് നേതാക്കള്‍ ചോദ്യം ചെയ്തിരുന്നു. ഇയാനയുടെ ആഭരണങ്ങള്‍ തട്ടിയെടുത്ത തീവ്രവാദികള്‍ അവര്‍ക്ക് വയറിന് അസുഖം വന്നപ്പോള്‍ മരുന്ന് വാങ്ങി കൊടുക്കാന്‍ പോലും തയ്യാറായില്ല. ഹമാസ് തടവറയില്‍ താന്‍ നിരന്തരം ലൈംഗിക പീഡിപ്പിക്കപ്പെട്ടതായും ഇയാന വെളിപ്പെടുത്തുന്നു.