മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നതും അങ്ങേയറ്റം ഹൃദയഭേദകവും; സംഘര്‍ഷങ്ങളില്‍ സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമാകുന്നത് അപലപനീയം; ഗാസയിലെ മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ഇസ്രായേല്‍ നടപടിയെ അപലപിച്ച് ഇന്ത്യ
മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നതും അങ്ങേയറ്റം ഹൃദയഭേദകവും; സംഘര്‍ഷങ്ങളില്‍ സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമാകുന്നത് അപലപനീയം; ഗാസയിലെ മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ഇസ്രായേല്‍ നടപടിയെ അപലപിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഗാസയില്‍ ആശുപത്രി ആക്രമിച്ചു അഞ്ച് മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ഇസ്രായേല്‍ നടപടി ലോകത്തിന്റെ കടുത്ത എതിര്‍പ്പിന് ഇടയാക്കുകയാണ്. ലോകരാജ്യങ്ങളെല്ലാം ഈ നടപടിയെ അപലപിച്ചു കൊണ്ട് രംഗത്തുവന്നു. ഗാസയില്‍ ആശുപത്രി ആക്രമിച്ച് അഞ്ച് മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ഇസ്രായേല്‍ സൈന്യത്തിന്റെ നടപടി ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് ഇന്ത്യയും പ്രതികരിച്ചു. ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിലും ഇന്ത്യ ആശങ്ക രേഖപ്പെടുത്തി.
റോയിട്ടേഴ്‌സ് വാര്‍ത്ത ഏജന്‍സിയുടെ ഫോട്ടോ ജേണലിസ്റ്റ് ഹുസ്സാം അല്‍ മസ്‌രി, അല്‍ ജസീറ ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് സലാമ, അസോസിയേറ്റഡ് അടക്കം പ്രസ് വിവിധ മാധ്യമസ്ഥാപനങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയിരുന്ന മറിയം അബൂ ദഖ, എന്‍.ബി.സി നെറ്റ്‌വര്‍ക്ക് മാധ്യമപ്രവര്‍ത്തകന്‍ മുആസ് അബൂതാഹ, ഖുദ്‌സ് ഫീഡ് റിപ്പോര്‍ട്ടര്‍ അഹ്‌മദ് അബൂ അസീസ് എന്നീ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 20 പേരാണ് അല്‍ നാസര്‍ ആശുപത്രി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
'മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നതും അങ്ങേയറ്റം ഹൃദയഭേദകവുമാണ്. സംഘര്‍ഷങ്ങളില്‍ സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമാകുന്നതിനെ ഇന്ത്യ എപ്പോഴും അപലപിച്ചിട്ടുണ്ട്' -വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ദീര്‍ ജയ്‌സ്വാല്‍ പറഞ്ഞു. സംഭവത്തില്‍ ഇസ്രായേല്‍ അധികൃതര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായാണ് അറിവെന്നും അദ്ദേഹം പ്രതികരിച്ചു. ഗസ്സയിലെ ആശുപത്രികളിലെ മരുന്നിന്റെയും ചികിത്സ ഉപകരണങ്ങളുടെയും ക്ഷാമവും പ്രയാസങ്ങളും റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തരാണ് കൊല്ലപ്പെട്ടത്.
ആശുപത്രിക്കുമേല്‍ ഇസ്രായേല്‍ സൈന്യം നേരിട്ട് ബോംബിടുകയായിരുന്നു. ആശുപത്രി ആക്രമണത്തില്‍ നാലു ആരോഗ്യ പ്രവര്‍ത്തകരും കൊല്ലപ്പെട്ടതായി ലോക ആരോഗ്യ സംഘടന തലവന്‍ പറഞ്ഞിരുന്നു. ആക്രമണത്തെ യു.എന്നും വിവിധ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും അപലപിച്ച് രംഗത്തുവന്നിരുന്നു. യുദ്ധം ആരംഭിച്ചശേഷം ഗസ്സയില്‍ 274 മാധ്യമപ്രവര്‍ത്തകരെയാണ് ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയത്.
അതേസമയം ഗാസയിലെ അല്‍ നാസര്‍ ആശുപത്രി പരിസരത്ത് ഹമാസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറ തകര്‍ക്കാനാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യം വിശദീകരിച്ത്. മാധ്യമപ്രവര്‍ത്തകരടക്കം കൊല്ലപ്പെട്ട അല്‍ നാസര്‍ ആശുപത്രിയിലെ മിസൈല്‍ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട സംഭവത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു ഇസ്രയേല്‍ സൈന്യം. ഇസ്രയേല്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനാണ് ഹമാസ് ക്യാമറ സ്ഥാപിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ ആരോപിച്ചു.
വാര്‍ത്താ ഏജന്‍സികളായ റോയിട്ടേഴ്‌സിന്റെയും അസോഷ്യേറ്റഡ് പ്രസിന്റെയും (എപി) മാധ്യമപ്രവര്‍ത്തകര്‍ സൈന്യത്തിന്റെ ലക്ഷ്യമായിരുന്നില്ലെന്നും ഇസ്രയേല്‍ പറഞ്ഞു. അല്‍ നാസര്‍ ആശുപത്രിക്കു നേരെ തിങ്കളാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 5 മാധ്യമപ്രവര്‍ത്തകരടക്കം 20 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ കാബിനറ്റ് യോഗം ചേര്‍ന്നു. ഗാസയില്‍ അടുത്ത ഘട്ടത്തിലെ നടപടി സംബന്ധിച്ച് തീരുമാനിക്കാനാണ് യോഗം ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.