കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയെ ഖബറടക്കാന്‍ ഒരുങ്ങി ലബനന്‍; ജനറല്‍ നയിം കാസീം ഓഡിയോ സന്ദേശത്തിലൂടെവിവരം പുറത്തുവിട്ടു; ഈമാസം 23ന് സംസ്‌ക്കാര ചടങ്ങുകള്‍; തീരുമാനം വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന പശ്ചാത്തലത്തില്‍
കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയെ ഖബറടക്കാന്‍ ഒരുങ്ങി ലബനന്‍
ബെയ്‌റൂത്ത്: മാസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയെ സംസ്്കരിക്കാന്‍ ഒരുങ്ങി ലബനനന്‍. ഹിസ്ബുള്ള സെക്രട്ടറി ജനറല്‍ നയിം കസീമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഓഡിയോ സന്ദേശത്തിലൂടെയാണ് ഈ വിവരം നയിം കസീം അറിയിക്കുന്നത്. ഈ മാസം 23 നാണ് സംസ്‌ക്കാര ചടങ്ങ് നടക്കുന്നത്. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി ഈ മാസം 18 വരെ ദീര്‍ഘിപ്പിച്ച സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 27 നാണ് ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നസറുള്ള കൊല്ലപ്പെട്ടത്. ഭൂമിക്കടിയിലുള്ള ഹിസ്ബുള്ളയുടെ രഹസ്യകേന്ദ്രത്തില്‍ പ്രധാനപ്പെട്ട നേതാക്കളുമായി ചര്‍ച്ച നടത്തുന്ന വേളയിലാണ് ഇസ്രയേല്‍ ബങ്കര്‍ ക്ലസ്റ്റര്‍ ബോംബാക്രമണം നടത്തി നസറുള്ളയെ വധിച്ചത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന പല പ്രമുഖ ഹിസ്ബുള്ള നേതാക്കളും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 32 വര്‍ഷക്കാലമാണ് ഹസന്‍ നസറുള്ള ഹിസ്ബുള്ള തീവ്രവാദ സംഘടനയുടെ തലവനായിരുന്നത്.
നസറുള്ളയുടെ വധത്തെ തുടര്‍ന്നാണ് ഇസ്രയേല്‍ സൈന്യം നേരിട്ട് ലബനനിലേക്ക് കടന്നുകയറി ആക്രമണം ആരംഭിച്ചത്. നേരത്തേ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തുകയായിരുന്നു പതിവ്. പിന്നീട് രണ്ട് മാസത്തോളം ഇസ്രയേല്‍ ആക്രമണം തുടര്‍ന്നിരുന്നു. തുടര്‍ന്ന് അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നാണ് താത്ക്കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. നസറുള്ള ഹിസ്ബുള്ളയുടെ വാര്‍ ഓപ്പറേഷന്‍ മുറിയില്‍ വെച്ചാണ് കൊല്ലപ്പെട്ടതെന്നാണ് ഹിസ്ബുള്ള നേതാക്കള്‍ വെളിപ്പെടുത്തിയിരുന്നത്.
ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് കൃത്യമായി നടത്തിയ ഒരു രഹസ്യ ഓപ്പറേഷന്‍ വഴിയാണ് ഹിസ്ബുള്ള നേതാക്കള്‍ ഇരിക്കുന്ന സ്ഥലം ട്രാക്ക് ചെയ്യാന്‍ കഴിഞ്ഞതെന്നാണ് ഒരു സൗദി മാധ്യമം വെളിപ്പെടുത്തിയത്. നസറുള്ള ഒരു ഇസ്രയേല്‍ ചാരന് ഹസ്തദാനം നല്‍കുന്ന വേളയില്‍ നസറുള്ളയുടെ കൈയ്യില്‍ ഒരു രാസവസ്തു അയാള്‍ പുരട്ടിയെന്നും ഇതിനെ ട്രാക്ക് ചെയ്താണ് ഇസ്രയേല്‍ നസറുള്ളയുടെ താവളം കണ്ടുപിടിച്ചത് എന്നുമായിരുന്നു വാര്‍ത്ത.
നസറുള്ളയെ വധിക്കാന്‍ സഹായിച്ച ഇസ്രയേല്‍ ചാരന്‍ ഒരു ഇറാന്‍കാരനായിരുന്നു എന്നാണ് പറയപ്പെടുന്നത്. നസറുള്ളയുടെ കൈയില്‍ പുരണ്ടിരുന്ന രാസവസ്തുവിനെ വളരെ താണുപറന്നിരുന്ന ഒരു ഡ്രോണിന്റ സഹായത്തോടെയാണ് ഒളിത്താവളം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ലബനനില്‍ ഇസ്രയേല്‍ ചാരസംഘടന നിരവധി ഡ്രോണുകള്‍ നിരന്തരമായി അയച്ചിരുന്നു എങ്കിലും അവയെ കണ്ടുപിടിക്കാന്‍ ലബനന്‍ സൈന്യത്തിനോ ഹിസ്ബുള്ളക്കോ കഴിയുമായിരുന്നില്ല.
അതേ സമയം നസറുള്ളയെ ഒറ്റിയത് ഹിസ്ബുള്ളയുടെ തന്നെ പ്രവര്‍ത്തകര്‍ ആണെന്ന വാദവും സജീവമാണ്. ബോംബാക്രമണത്തില്‍ തകര്‍ന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് നസറുള്ളയുടെ മൃതദേഹം കണ്ടെടുത്തത്. തെക്കന്‍ ലബനനില്‍ ഇപ്പോഴും ഇസ്രയേല്‍ സൈനികര്‍ തുടരുകയാണ്. ഇന്നലെ ഇവിേടെ ഇസ്രയേല്‍ സൈന്യത്തിന് നേരേ പ്രതിഷേധവുമായി എത്തിയ നാട്ടുകാര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് സൈന്യം വെടിവെച്ചു. കഴിഞ്ഞയാഴ്ച ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ ഈ മേഖലയില്‍ 24 പേര്‍ കൊല്ലപ്പെട്ടിരുന്നു.