ട്രംപിന്റെ നീക്കങ്ങളെല്ലാം ഭരണഘടനാ വിരുദ്ധമായി; കോടതികളില്‍ നിന്നും തിരിച്ചടി കിട്ടുമ്പോള്‍ പിന്നാലെ വെല്ലുവിളിയും; ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നതില്‍ ആശങ്കയുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി; മസ്‌ക്കിന്റെ പ്രവര്‍ത്തനങ്ങളും തലവേദനയെന്ന് വിലയിരുത്തി ട്രംപിന്റെ പാര്‍ട്ടി
ട്രംപിന്റെ നീക്കങ്ങളെല്ലാം ഭരണഘടനാ വിരുദ്ധമായി
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നതില്‍ ആശങ്കയുമായി സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍സ്. രാജ്യത്തെ ഭരണാഘടനാ വിദഗ്ധരും ഇക്കാര്യം ഉത്ക്കണ്ഠ രേഖപ്പെടുത്തിയിരുന്നു. ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്കിനെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള സമിതിയായ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ തലപ്പത്ത് നിയമിച്ചതിന് എതിരെ പലരും കേസുമായി രംഗത്തുണ്ട്. കൂടാതെ പല കോടതി വിധികളും ട്രംപിന് എതിരെയുമാണ് വന്നിട്ടുള്ളത്.
അതേ സമയം വൈസ് പ്രസിഡന്റായ ജെ.ഡി.വാന്‍സ് ഇപ്പോള്‍ പ്രശ്നപരിഹാരത്തിനായി സജീവമായി രംഗത്ത് എത്തിയിരിക്കുകയാണ്. പ്രശ്സതമായ യേല്‍ സര്‍വ്വകാലശാലയില്‍ നിന്ന് നിയമബിരുദം നേടിയ പ്രമുഖനായ അഭിഭാഷകന്‍ കൂടിയാണ് അദ്ദേഹം. ട്രംപ് ഒപ്പിട്ട പല എക്സിക്യൂട്ടീവ് ഉത്തരവുകളേയും കോടതികള്‍ ചോദ്യം ചെയ്യുന്നതിന് എതിരെ നേരത്തേ വാന്‍സ് രംഗത്ത് എത്തിയിരുന്നു. ഒരു സൈനിക നടപടി
എങ്ങനെ നടത്തണമെന്ന് ഏതെങ്കിലും ജഡ്ജി സൈനിക മേധാവിയോട് പറയുമോ എന്നാണ് വാന്‍സ് ഉന്നയിച്ച വാദം. അങ്ങനെ ചെയ്്താല്‍ അത് നിയമവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന വേളയില്‍ ട്രംപും വാന്‍സിന്റെ അഭിപ്രായ പ്രകടനം എടുത്തു പറഞ്ഞിരുന്നു. ഒരു ജഡ്ജിയും ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനം നടത്തരുതെന്നും അത് അപമാനകരമാണെന്നും
ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. അതേ സമയം ഇലോണ്‍ മസ്‌ക്കിന്റെ പല നടപടികള്‍ക്കുംഎതിരെ ഇപ്പോള്‍ ഭരണകകക്ഷിയായ ഡെമോക്രാറ്റ്സിലെ ചില നേതാക്കളും എത്തിയിരിക്കുകയാണ്.
സര്‍ക്കാരിന്റെ ഗ്രാന്റുകള്‍ വെട്ടിക്കുറച്ചതും ജീവനക്കാരെ പിരിച്ചുവിടുന്നതും എല്ലാം ജനരോഷം വരുത്തി വെയ്ക്കുമെന്നാണ് അവര്‍
ചൂണ്ടിക്കാട്ടുന്നത്. ട്രംപിന്റെ പല ഉത്തരവുകള്‍ക്കും എതിരെ കഴിഞ്ഞ തിങ്കളാഴ്ച മാത്രം അഞ്ച് ജഡ്ജിമാരാണ് രംഗത്ത് എത്തിയത്. പൗരത്വം ജന്മാവകാശം ആക്കിയത് റദ്ദാക്കിയതിനെതിരായ നടപടിയും ഇക്കൂട്ടത്തില്‍ പെടുന്നു. ഒരു ജഡ്ജ് ആകട്ടെ സര്‍ക്കാരിന്റെ ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന്റെ കാര്യങ്ങളില്‍ മസ്‌ക്കിന്റെ നേതൃത്വത്തിലുള്ള സമിതിയായ ഡി.ഒ.ജി.ഇ ഇടപെടുന്നതും വിലക്കിയിരുന്നു. എന്നാല്‍ ട്രംപ് ആകട്ടെ ഇപ്പോഴും ജഡ്ജിമാര്‍ക്കെതിരായ പരാമര്‍ശങ്ങളുമായി മുന്നോട്ട് പോകുകയാണ്.