കുടിയേറ്റക്കാര്‍ക്ക് അടുത്ത പണിയുമായി ട്രംപ്! സ്‌പോണ്‍സര്‍ഷിപ്പോടെ അമേരിക്കയിലേക്ക് കുടിയേറിയവരുടെ നിയമപരമായ സംരക്ഷണം റദ്ദാക്കി; കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യം വിടണമെന്ന് നിര്‍ദേശം

കുടിയേറ്റക്കാര്‍ക്ക് അടുത്ത പണിയുമായി ട്രംപ്!

Update: 2025-03-22 07:04 GMT

വാഷിങ്ടണ്‍: അമേരിക്കയിലെ കുടിയേറ്റക്കാര്‍ക്കെതിരെ അടുത്ത നടപടിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്‌പോണ്‍സര്‍ഷിപ്പോടെ അമേരിക്കയിലേക്ക് കുടിയേറിയവരുടെ നിയമപരമായ സംരക്ഷണം റദ്ദാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നിവടങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരുടെ നിയമപരമായ സംരക്ഷണമാണ് റദ്ദാക്കിയത്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രത്യേക സ്‌പോണസര്‍ഷിപ്പ് പരിപാടിയിലൂടെ രാജ്യത്ത് എത്തിച്ചവരെയാണ് ട്രംപ് തിരികെ അയക്കുന്നത്. ഏപ്രില്‍ 24 ന് മുന്‍പ് രാജ്യം വിടണമെന്നാണ് തീരുമാനം. 5,30,000 കുടിയേറ്റക്കാരുടെ താല്‍ക്കാലിക നിയമപരമായ സംരക്ഷണം റദ്ദാക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2022 ഒക്ടോബര്‍ മുതല്‍ സ്‌പോണ്‍സര്‍ഷിപ്പോടെ അമേരിക്കയിലെത്തിയ ആളുകള്‍ക്ക് യുഎസില്‍ താമസിക്കാനും ജോലി ചെയ്യാനും രണ്ട് വര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റിന് അനുമതി നല്‍കിയിരുന്നു.

മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കീഴിലാണ് ഈ ഉത്തരവ് നടപ്പിലാക്കിയത്. യുഎസില്‍ കഴിയുന്നവരെയും പദ്ധതിക്ക് കീഴില്‍ വരുന്നവരെയും പുതിയ നയം ബാധിക്കും. യുദ്ധമോ രാഷ്ട്രീയ അസ്ഥിരതയോ ഉള്ള രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് യുഎസില്‍ പ്രവേശിക്കാനും താല്‍ക്കാലികമായി താമസിക്കാനും പ്രസിഡന്റുമാര്‍ അനുമതി നല്‍കിയിരുന്നു. ഇത് അവസാനിപ്പിക്കുന്നതിനുളള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബന്ദികളെ വിട്ടയയ്ക്കാന്‍ ഹമാസ് വിസമ്മതിച്ചാല്‍ ഗാസയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കും; ഇസ്രായേല്‍ പ്രതിരോധ മന്ത്രി റഷ്യയുമായുള്ള സംഘര്‍ഷത്തിനിടെ യുഎസിലേക്ക് പലായനം ചെയ്ത ഏകദേശം 2,40,000 യുക്രയ്‌നികളെ പുതിയ നയ പ്രകാരം തിരിച്ചയക്കണോ വേണ്ടയോ എന്ന് എത്രയും വേഗം തീരുമാനമെടുക്കുമെന്ന് ട്രംപ് പറഞ്ഞു. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നീ രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള നയതന്ത്ര, രാഷ്ട്രീയ ബന്ധങ്ങള്‍ വഷളായതും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ നിയമവിരുദ്ധ കുടിയേറ്റം തടയാന്‍ ബൈഡന്‍ ശ്രമിച്ചതോടെയാണ് പുതിയ നിയമവഴികള്‍ വന്നത്.

പുതിയ നയം പ്രഖ്യാപിച്ചതിന് ശേഷവും യുഎസില്‍ തുടരാനാണ് കുടിയേറ്റക്കാരുടെ തീരുമാനം എങ്കില്‍ പലരെയും നാടുകടത്തലിന് ഇരയാക്കുമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തരവ് ഇതിനകം ഫെഡറല്‍ കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News