കൊലക്കേസിലെ പ്രതികള്‍ മുതല്‍ ചൈല്‍ഡ് പോര്‍ണോഗ്രഫിയില്‍ ഉള്‍പ്പെട്ടവര്‍ വരെ; ഒമ്പത് ദിവസത്തിനകം നാടുകടത്തിയത് കൊടുംകുറ്റവാളികളടക്കം 7500 ഓളം കുടിയേറ്റക്കാരെ; ഡെമോക്രാറ്റുകളുടെ എതിര്‍പ്പ് അവഗണിച്ച് നടപടി കടുപ്പിച്ച് ട്രംപ് സര്‍ക്കാര്‍
കുടിയേറ്റക്കാരെ നാടുകടത്തുന്ന നടപടി കടുപ്പിച്ച് ട്രംപ് സര്‍ക്കാര്‍
ന്യുയോര്‍ക്ക്: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ പിടികൂടി അവരവരുടെ നാട്ടിലേക്ക് അയക്കുന്ന നടപടികള്‍ ശക്തമാക്കി ട്രംപ് സര്‍ക്കാര്‍. ഒരോ ദിവസവും ആയിരത്തോളം പേരെയാണ് ഇത്തരത്തില്‍ പിടികൂടുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.
അനധികൃത കുടിയേറ്റക്കാരേയും വഹിച്ചു കൊണ്ട് നിരവധി വിമാനങ്ങളാണ് ഓരോ രാജ്യങ്ങളിലേക്കും പോകുന്നത്. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ഒമ്പത് ദിവസത്തിനകം 7500 ഓളം അനധികൃത കുടിയേറ്റക്കാരെയാണ് പിടികൂടി നാട്ടിലേക്ക് തിരിച്ചയത്.
കഴിഞ്ഞ ചൊവ്വാഴ്ച മാത്രം 1016 പേരെയാണ് പിടികൂടിയത്. ഇവരില്‍ ഭൂരിപക്ഷം പേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. കൊലപാതകശ്രമം മുതല്‍ ചൈല്‍ഡ് പോര്‍ണോഗ്രഫി വരെയുള്ള ഗുരുതരമായ കേസുകളിലെ പ്രതികളാണ് ഇവരില്‍ പലരും
എന്നാണ് പോലീസ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.
വെനിസ്വേല ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ ക്രിമിനല്‍ സംഘടനയായ ട്രന് ഡി അരാഗ്വായിലെ അംഗങ്ങളായ 16 പേരും പിടികൂടിയവരില്‍ പെടുന്നു. അറസ്റ്റ് ചെയ്തവരുടെ ചിത്രങ്ങളും ഇവരെ പിടികൂടുന്ന ദൃശ്യങ്ങളും പോലീസ്
പുറത്തുവിട്ടിട്ടുണ്ട്. മയക്കു മരുന്ന് കച്ചവടവും ബാലപീഡനവും ഉള്‍പ്പെടെ നിരവധി കേസുകളാണ് അമേരിക്കയില്‍ ഇവരുടെ പേരിലുള്ളത്.
ചിക്കാഗോ, ന്യൂ ഓര്‍ലിയന്‍സ്, സാന്‍ഡിയാഗോ തുടങ്ങിയ മേഖലകളില്‍ നിന്നാണ് ഇവരില്‍ ഭൂരിഭാഗം പേരേയും പിടികൂടിയിരിക്കുന്നത്. എന്നാല്‍ ട്രംപ് പറയുന്നത് ദിവസവും ഇനിയും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യണം എന്നാണ്. ദിവസവും കുറഞ്ഞത് 1800 പേരെയെങ്കിലും പിടികൂടണമെന്നാണ് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അനധികൃത കുടിയേറ്റക്കരെ നാടുകടത്തുന്നതിനെ അമേരിക്കയിലെ ഭൂരിഭാഗം ജനങ്ങളും അനുകൂലിക്കുകയാണ്. ഇവരില്‍ പലരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണെന്നതാണ് ഇതിന്റെ പ്രധാന കാരണം. വ്യോമസേന അവരുടെ ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ പരമാവധി വിട്ടു കൊണ്ടാണ് നാടുകടത്തല്‍ നടപടിയില്‍ സഹകരിക്കുന്നത്.
കഴിഞ്ഞ പിടിയിലായ ഒരു മെക്സിക്കോക്കാരന് വധശ്രമം, ആയുധം കൈവശം വെയ്ക്കല്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണ്. ചൊവ്വാഴ്ച
പിടികൂടിയ കുപ്രസിദ്ധ മാഫിയ സംഘക്കാരനായ എല്‍ സാല്വഡോറുകാരനെ നേരത്തേ രണ്ട് തവണ അമേരിക്കയില്‍ നിന്ന് നാട് കടത്തിയിരുന്നു.
എന്നാല്‍ ഡെമോക്രാറ്റുകള്‍ അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുന്നതിന് എതിരെ നിലപാട് കടുപ്പിക്കുകയാണ്. അതേ സമയം അനധികൃത കുടിയേറ്റക്കോരെ ഗ്വണ്ടനാമോ ബേയിലെ അമേരിക്കയുടെ തടവറയിലേക്ക് കൊണ്ടു പോകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.