മിസൈല്‍ പ്രതിരോധത്തിന് ഇസ്രായേല്‍ മോഡല്‍ വേണം! അയണ്‍ ഡോമിന്റെ മാതൃകയില്‍ അമേരിക്കയും മിസൈല്‍ പ്രതിരോധ സംവിധാനം നിര്‍മ്മിക്കുന്നു; അടിയന്തര നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ട് ട്രംപ്; മധ്യ -ദീര്‍ഘദൂര മിസൈലുകളെ തടയാന്‍ ശേഷിയുള്ള അയണ്‍ ഡോം വേണമെന്ന് ട്രംപ്

മിസൈല്‍ പ്രതിരോധത്തിന് ഇസ്രായേല്‍ മോഡല്‍ വേണം!

Update: 2025-01-28 09:07 GMT

ന്യൂയോര്‍ക്ക്: മിസൈലുകളെ പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റ സംവിധാനമായ അയണ്‍ഡോമിന്റെ മാതൃകയില്‍ അമേരിക്കയിലും മിസൈല്‍ പ്രതിരോധ സംവിധാനം വരുന്നു. ഇത് സംബന്ധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. എക്സിക്യൂട്ടീവ് ഉത്തരവാണ് ട്രംപ് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മിയാമിയില്‍ ചേര്‍ന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ സെനറ്റര്‍മാരുടെ യോഗത്തിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

അമേരിക്കന്‍ പൗരന്‍മാരെ മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനായി ഏറ്റവും നൂതനമായ സംവിധാനമാണ് ഏര്‍പ്പെടുത്താന്‍ പോകുന്നു എന്നായിരുന്നു ട്രംപ് യോഗത്തില്‍ പ്രസംഗിച്ചത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം അമേരിക്കയില്‍ തന്നെ നടത്താനാണ് അദ്ദേഹം നിര്‍ദ്േശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പ്രചാരണ യോഗങ്ങളില്‍ ട്രംപ് നിരന്തരമായി അമേരിക്കന്‍ ജനതക്കായി അയണ്‍ഡോം മാതൃകയില്‍ മിസൈല്‍ പ്രതിരോധ സംവിധാനം ഒരുക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു.

എന്നാല്‍ അയണ്‍ഡോമുകളുടെ ഒരു പരിമതി അവയ്ക്ക് ചെറിയ തോതിലുള്ള ആക്രമങ്ങളെ മാത്രമേ നേരിടാന്‍ കഴിയൂ എന്നുള്ളതാണ്. അമേരിക്കയ്ക്ക് ഇപ്പോഴും ഭീഷണി ഉയര്‍ത്തുന്ന ഭൂഖണ്ഡാന്തര മിസൈലുകളെ നേരിടാന്‍ അവയ്ക്് കഴിയുകയില്ല എന്ന കാര്യം ട്രംപ് ഓര്‍ത്തു

കാണില്ല എന്നാണ് എതിരാളികള്‍ പറയുന്നത്. മധ്യദൂര-ദീര്‍ഘദൂര മിസൈലുകളെ തടയാന്‍ മാത്രമാണ് ഇസ്രയേല്‍ അയണ്‍ഡോം സംവിധാനം ഉപയോഗിക്കുന്നത്.

ലബനനില്‍ നിന്ന് ഹിസ്ബുള്ളയും ഗാസയില്‍ നിന്ന് ഹമാസും യെമനില്‍ നിന്ന് ഹൂത്തി വിമതരും അയയ്ക്കുന്ന ഇത്തരം മിസൈലുകള്‍ നേരിടാന്‍ അയണ്‍ഡോം സംവിധാനത്തിന് കഴിയും. ബാലിസ്റ്റിക്ക്, ഹൈപ്പര്‍ സോണിക്ക്, ക്യൂയിസ് ഇനത്തില്‍ പെട്ട മിസൈലുകളെ തകര്‍ക്കാന്‍ ശേഷിയുള്ളതായിരിക്കണം അമേരിക്കയുടെ അയണ്‍ഡോം സംവിധാനമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനം അങ്ങേയറ്റം കരുത്തുറ്റതാക്കണമെന്ന്് ട്രംപ് വീണ്ടും പ്രതിരോധ വിദഗ്ധരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

തീവ്രവാദികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ അയണ്‍ഡോം സംവിധാനം വളരെ സഹായകമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും ഇക്കാര്യത്തില്‍ ഇസ്രയേല്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഇസ്രയേലിന്റെ അയണ്‍ഡോം സംവിധാനം കാലപ്പഴക്കം കൊണ്ട് ചില സന്ദര്‍ഭങ്ങളില്‍ മിസൈലുകളെ പ്രതിരോധിക്കാന്‍ സാധിക്കാതെ വന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ അമേരിക്ക അവരുടെ മിസൈല്‍ പ്രതിരോധ സംവിധാനമായ താഡ് ഇസ്രയേലിലേക്ക് അയച്ചിരുന്നു.

ഒപ്പം നൂറോളം അമേരിക്കന്‍ സൈനികരും ഉണ്ടായിരുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേല്‍ ആക്രമിച്ചതിന് തൊട്ടു പിന്നാലെ തന്നെ ഹിസ്ബുള്ളയും ഹൂത്തി വിമതരും ഇസ്രയേലിന് നേര്‍ക്ക് ആക്രമണം ആരംഭിച്ചിരുന്നു. ഇവര്‍ അയയ്ക്കുന്ന ഡ്രോണുകളും റോക്കറ്റുകളും മിസൈലുകളും എല്ലാം തകര്‍ത്ത് തള്ളിയത് അയണ്‍ഡോം സംവിധാനമായിരുന്നു.മിസൈല്‍ പ്രതിരോധം, അയണ്‍ഡോം, ഇസ്രായേല്‍,

Tags:    

Similar News