ട്രംപിന് വേണ്ടി ജയിലിലായ 500 പേരെയും ആദ്യദിനം തന്നെ പുറത്ത് വിടും; സകല അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കും; നാറ്റോ സഖ്യം വിട്ട് അമേരിക്കന്‍ താല്പര്യം സംരക്ഷിക്കും; ചുമതലയേറ്റാല്‍ ഉടന്‍ ചെയ്യുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ട്രംപ്

ചുമതലയേറ്റാല്‍ ഉടന്‍ ചെയ്യുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ട്രംപ്

Update: 2024-12-09 06:36 GMT

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റാല്‍ ഉടന്‍ ചെയ്യുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ഡൊണാള്‍ഡ്് ട്രംപ്. 2021 ജനുവരി ആറിന് അമേരിക്കയിലെ കാപ്പിറ്റോളില്‍ ഉണ്ടായ ആക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് തനിക്ക് വേണ്ടി ജയിലിലായ അഞ്ഞൂറ് പേരെയും താന്‍ പ്രസിഡന്റാകുന്ന ആദ്യ ദിനത്തില്‍ തന്നെ സ്വതന്ത്രരാക്കും എന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. താന്‍സ രണ്ടാമൂഴത്തില്‍ അമേരിക്കന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ അവരാരും ജയിലില്‍ കിടക്കേണ്ടി വരില്ലെന്നാണ് ട്രംപ് പറയുന്നത്.

ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രസിഡന്റായി രണ്ടാം വട്ടം തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതാദ്യമായിട്ടാണ് ട്രംപ് ഒരു ടി.വി ചാനലിന് അഭിമുഖം അനുവദിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഈ മനുഷ്യര്‍ ജയിലില്‍ കഴിയുകയാണെന്ന കാര്യം താന്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. അവര്‍ ജയിലില്‍ അങ്ങേയറ്റം മോശമായ ചുറ്റുപാടുകളിലാണ് കഴിയുന്നതെന്നും നിയുക്ത പ്രസിഡന്റ് പറഞ്ഞു.

500 പേരെ മോചിപ്പിക്കുന്നത് കൂടാതെ ആയിരത്തോളം പേര്‍ക്ക് താന്‍ പ്രസിഡന്റ് പദവിയില്‍ എത്തിയാലുടന്‍ പൊതുമാപ്പ് പ്രഖ്യാപിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ നിരവധി കേസുകളില്‍ പ്രതിയായ മകന്‍ ഹണ്ടര്‍ ബൈഡന് ഔദ്യോഗികമായി മാപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കാപ്പിറ്റോള്‍ കലാപത്തില്‍ പ്രതികളായ തന്റെ അനുയായികള്‍ക്കും മാപ്പ് നല്‍കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. കാപ്പിറ്റോള്‍ കലാപത്തിന് താനാണ് ഉത്തരവാദി എന്ന് കണ്ടെത്തിയ സെനറ്റ് അംഗങ്ങളയാമ് ജയിലില്‍ അടക്കേമ്ടത്

എന്നും ട്രംപ് അഭിപ്രായപ്പെട്ടു.

കലാപത്തിന്റെ പൂര്‍ണ ഉത്തരവാദി ട്രംപ് ആണെന്നാണ് സംഭവം അന്വേഷിച്ച സമിതി കണ്ടെത്തിയത്. സമിതിയില്‍ ട്രംപിന്റെ

പാര്‍ട്ടിക്കാരും ഉള്‍പ്പെട്ടിരുന്നു. അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയവരെ എത്രയും വേഗം നാടുകടത്തും എന്നതാണ് ട്രംപിന്റെ അടുത്ത പ്രഖ്യാപനം. താന്‍ പ്രസിഡന്റായിരിക്കുന്ന നാല് വര്‍ഷം കൊണ്ട് അനധികൃതമായി കുടിയേറിയ മുഴുവന്‍ പേരെയും അവരവരുടെ രാജ്യത്തേക്ക് തന്നെഅയയ്ക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

ബര്‍ത്ത് റൈറ്റ് സിറ്റിസണ്‍ഷിപ്പെന്ന അവകാശം എടുത്തുകളയുമെന്നും ട്രംപ് പറയുന്നു. അതിനിടെ ഡൊണാള്‍ഡ് ട്രംപിനെയും അനുയായികളെയും വിമര്‍ശിച്ചത് കാരണം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്ന് അമേരിക്കയിലെ അധ്യാപിക. ദ ഇന്‍ഡിപെന്‍ഡന്റ് എന്ന മാധ്യമമാണ് ഈ വിഷയം റിപ്പോര്‍ട്ട് ചെയ്തത്. ബെവര്‍ലി ഹില്‍സ് യൂണിഫൈഡ് സ്‌കൂള്‍ ഡിസ്ട്രിക്റ്റ് എന്ന സ്ഥാപനത്തിലെ അധ്യാപികയായ ജൊവാനി ഗാരറ്റിനാണ് ജോലി പോയത്.

ഈ മാസം 5ന് വിരമിക്കാനിരിക്കെയാണ് ചെയ്യാനിരിക്കെ നവംബര്‍ 13ന് ജോലിയില്‍ നിന്ന് പുറത്താക്കിയെന്ന് ഇവര്‍ ആരോപിക്കുന്നു. ഫെയ്‌സ്ബുക്കില്‍ ഇവര്‍ പങ്കുവെച്ച ട്രംപ് വിരുദ്ധ പോസ്റ്റ് കാരണമാണ് ഈ പുറത്താക്കലെന്ന് അവരുടെ അഭിഭാഷകന്‍ പറയുന്നു. ജനാധിപത്യപരമായിട്ടുള്ള അഭിപ്രായം മാത്രമാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതെന്നും തന്റെ രാഷ്ട്രീയ അഭിപ്രായം ക്ലാസിലോ കലാലയത്തിനുള്ളിലോ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ജൊവാനി പറയുന്നു. എന്നാല്‍ ജൊവാനി തൊഴില്‍ കാലയളവ് പൂര്‍ത്തിയാക്കിയതാണെന്നും നിലവില്‍ പകരക്കാരിയായി ജോലി ചെയ്യുകയാണെന്നും സ്ഥാപനത്തിന്റെ അധികൃതര്‍ പറയുന്നു.

Tags:    

Similar News