വാഷിങ്ടണ്‍ വെടിവെപ്പിന് പിന്നാലെ അഫ്ഗാനികള്‍ക്കെതിരെ നടപടികള്‍ കടുപ്പിച്ച് അമേരിക്ക; അഫ്ഗാന്‍ പൗരന്മാരുടെ ഇമിഗ്രേഷന്‍ അപേക്ഷകളിലെ നടപടികള്‍ നിര്‍ത്തിവെച്ച് അമേരിക്ക; 2021ല്‍ കുടിയേറിയ അഫ്ഗാന്‍ പൗരന്മാരെ കുറിച്ച് അന്വേഷിക്കാനും നിര്‍ദേശം; അമേരിക്കന്‍ ജനതയുടെയും സംരക്ഷണവും സുരക്ഷയുമാണ് ഏക ലക്ഷ്യമെന്ന് ഇമിഗ്രേഷന്‍ സര്‍വീസസ്
വാഷിങ്ടണ്‍ വെടിവെപ്പിന് പിന്നാലെ അഫ്ഗാനികള്‍ക്കെതിരെ നടപടികള്‍ കടുപ്പിച്ച് അമേരിക്ക
വാഷിങ്ടണ്‍: വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പില്‍ അഫ്ഗാന്‍ പൗരന്‍ പിടിയിലായതോടെ അഫ്ഘാനികള്‍കക് ഇനിഅമേരിക്കയില്‍ ദുരുതകാലം. സംഭവത്തിന് പിന്നാലെ അഫ്ഗാന്‍ പൗരന്മാരുമായി ബന്ധപ്പെട്ട എല്ലാ ഇമിഗ്രേഷന്‍ അപേക്ഷകളുടെയും പ്രോസസിങ് അനിശ്ചിതമായി നിര്‍ത്തിവെച്ച് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ്.
സുരക്ഷാ, പരിശോധനാ നടപടിക്രമങ്ങള്‍ പുനഃപരിശോധിക്കുന്നത് വരെ, അഫ്ഗാന്‍ പൗരന്മാരുമായി ബന്ധപ്പെട്ട എല്ലാ ഇമിഗ്രേഷന്‍ അപേക്ഷകളും അനിശ്ചിതകാലത്തേക്ക് ഉടനടി നിര്‍ത്തിവെക്കുന്നുവെന്നും രാജ്യത്തിന്റെയും അമേരിക്കന്‍ ജനതയുടെയും സംരക്ഷണവും സുരക്ഷയുമാണ് ഏക ലക്ഷ്യവും ദൗത്യവുമെന്നും ഇമിഗ്രേഷന്‍ സര്‍വീസസ് എക്‌സിലെ കുറിപ്പില്‍ വ്യക്തമാക്കി.
വൈറ്റ് ഹൗസില്‍ നിന്ന് ഏതാനും ബ്ലോക്കുകള്‍ മാത്രം അകലെ വെച്ച് നടന്ന ആക്രമണം നടത്തിയത് 29-കാരനായ അഫ്ഗാന്‍ പൗരന്‍ റഹ്‌മാനുള്ള ലകന്‍വാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് നാഷണല്‍ ഗാര്‍ഡ് സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്ത ഇയാളെ പോലീസ് വെടിവെച്ചാണ് പിടികൂടിയത്. ബൈഡന്‍ ഭരണകൂടത്തിന്റെ കാലത്ത് ഓപ്പറേഷന്‍ അലൈസ് വെല്‍ക്കം പദ്ധതി പ്രകാരം 2021 സെപ്റ്റംബര്‍ 8-നാണ് ലകന്‍വാള്‍ അമേരിക്കയിലെത്തിയതെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം എക്സ് പറഞ്ഞു.
ആക്രമണത്തെ അതിരൂക്ഷ ഭാഷയിലാണ് പ്രസിഡന്റ് ട്രംപ് അപലപിച്ചത്. അഫ്ഗാനിസ്ഥാനെ ഭൂമിയിലെ നരകം എന്ന് വിശേഷിപ്പിച്ച അദ്ദേഹം ഈ ഹീനമായ ആക്രമണം തിന്മയുടെയും വിദ്വേഷത്തിന്റെയും ഭീകരതയുടെയും പ്രവൃത്തിയാണെന്ന് വിമര്‍ശിച്ചു. രാജ്യത്തിനും മനുഷ്യരാശിക്കുമെതിരായ കുറ്റകൃത്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
2021 സെപ്റ്റംബറില്‍ അമേരിക്കയിലേക്ക് കുടിയേറിയ 29കാരനായ അഫ്ഗാന്‍ പൗരന്‍ റഹ്‌മാനുള്ള ലഖന്‍വാളാണ് വെടിവെപ്പ് നടത്തിയത്. 'ഓപറേഷന്‍ അലീസ് വെല്‍കം' എന്ന പദ്ധതിയുടെ ഭാഗമായാണ് ഇയാള്‍ അമേരിക്കയിലെത്തിയത്. അതേസമയം, 2021ല്‍ താലിബാന്‍ അധികാരം പിടിച്ച ശേഷം അമേരിക്കയിലേക്ക് കുടിയേറിയ അഫ്ഗാന്‍ പൗരന്മാര്‍ കൂടുതല്‍ പരിശോധനക്ക് വിധേയരാകേണ്ടിവരുമെന്നും അഫ്ഗാന്‍ കുടിയേറ്റക്കാരെ ട്രംപ് ഭരണകൂടം നാടുകടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ, വാഷിങ്ടണ്‍ ഡി.സിയിലെ വെടിവെപ്പില്‍ രൂക്ഷപ്രതികരണമാണ് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നടത്തിയത്. വാഷിങ്ടണില്‍ വെടിവെപ്പ് നടത്തിയ അക്രമിയെ 'മൃഗം' എന്ന് വിശേഷിപ്പിച്ച ട്രംപ്, അയാള്‍ വലിയ വില നല്‍കേണ്ടി വരുമെന്നും വ്യക്തമാക്കി. ഇത് ഹീനമായ ആക്രമണവും വെറുപ്പും ഭീകരതയും ഉണ്ടാക്കുന്ന പ്രവൃത്തിയാണ്. രാജ്യത്തിനെതിരെയും മനുഷ്യരാശിക്കെതിരെയുമുള്ള കുറ്റകൃത്യമാണിത്. അക്രമിയുടെ പശ്ചാത്തലം പരിശോധിക്കുകയാണെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു.
അമേരിക്കന്‍ പ്രാദേശിക സമയം 2.15നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപത്ത് വെടിവെപ്പ് നടന്നത്. വൈറ്റ്ഹൗസിന് സമീപത്തെ ജനസാന്ദ്രതയേറിയ ഫറാഗട്ട് മെട്രോ സ്റ്റോപ്പിന് അടുത്താണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ നാഷണല്‍ ഗാര്‍ഡ് അംഗങ്ങളായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. തലക്ക് വെടിയേറ്റ സൈനികരുടെ നില ഗുരുതരമാണെന്ന് എഫ്.ബി.ഐ അറിയിച്ചു.
അക്രമി 15ലധികം തവണ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലിന് ശേഷമാണ് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ അക്രമിയെ കീഴ്‌പ്പെടുത്തിയത്. വെടിവെപ്പിന് പിന്നാലെ അഞ്ഞൂറോളം നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വാഷിങ്ടണ്‍ ഡി.സിയില്‍ വിന്യസിച്ചു.
