കരിങ്കടല്‍ വഴി പോകുന്ന കപ്പലുകള്‍ക്ക് നേരെയും ഊര്‍ജോല്‍പാദന കേന്ദ്രങ്ങളും ആക്രമിക്കില്ല; റഷ്യയും യുക്രൈനും വെടിനിര്‍ത്തലിന് സമ്മതം അറിയിച്ചതായി യുഎസ്; റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ണായക നീക്കം
കരിങ്കടല്‍ വഴി പോകുന്ന കപ്പലുകള്‍ക്ക് നേരെയും ഊര്‍ജോല്‍പാദന കേന്ദ്രങ്ങളും ആക്രമിക്കില്ല
വാഷിങ്ടണ്‍: റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തില്‍ നിര്‍ണായക നീക്കവുമായി യുഎസ്. കരിങ്കടല്‍ വഴിയുള്ള വെടിനിര്‍ത്തല്‍ കരാറിനാണ് റഷ്യയും യുക്രെയ്‌നും സമ്മതം അറിയിച്ചത്. വൈറ്റ് ഹൗസ് പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് ഈ കാര്യം അറിയിച്ചത്. കരിങ്കടല്‍ വഴി പോകുന്ന കപ്പലുകളും, ഊര്‍ജോല്‍പാദന കേന്ദ്രങ്ങളും ആക്രമിക്കില്ല എന്നും കരാറിന്റെ ഭാഗമായി പ്രാബല്യത്തില്‍ വരും. കരിങ്കടല്‍ വഴിയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിത ഗതാഗതം ഉറപ്പാക്കുക എന്നതാണ് വെടിനിര്‍ത്തല്‍ കരാറിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരും മുന്നേ ചില ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന് റഷ്യ ആവശ്യമുന്നയിച്ചു. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഭക്ഷ്യ കയറ്റുമതി എന്നിവയ്‌ക്കെതിരായ ചില ഉപരോധങ്ങള്‍ പിന്‍വലിക്കണെമെന്നാണ് റഷ്യ മുന്നോട്ട് വച്ചത്. ഉപരോധങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാവണമെങ്കില്‍ യുഎസ് യുക്രെയ്‌നോട് ബന്ധപ്പെടണമെന്നും റഷ്യ അറിയിച്ചു.
ശാശ്വതവും നിലനില്‍ക്കുന്നതുമായ സമാധാന അന്തരീക്ഷം കൈവരിക്കുന്നതിനായി യുക്രെയ്‌നും, റഷ്യയും തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും പ്രസ്താവനകളില്‍ പറയുന്നു. കാര്‍ഷിക, വളം കയറ്റുമതിക്കായി ലോക വിപണിയിലേക്കുള്ള റഷ്യയുടെ പ്രവേശനം പുനഃസ്ഥാപിക്കുന്നതിനും, സമുദ്ര ഇന്‍ഷുറന്‍സ് ചെലവുകള്‍ കുറയ്ക്കുന്നതിനും,യുഎസ് റഷ്യയെ സഹായിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം വെടിനിര്‍ത്തലിനായി ചര്‍ച്ചകള്‍ നടക്കുമ്പോഴും ഒരു വശത്ത് ഇരു രാജ്യങ്ങളും തമ്മില്‍ ആക്രമണം തുടരുകയാണ്. കിഴക്കന്‍ യുക്രെയ്നിലെ ലുഹാന്‍സ്‌ക് മേഖലയില്‍ നടന്ന പീരങ്കിയാക്രമണത്തില്‍ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടതായി റഷ്യ അറിയിച്ചു. കഴിഞ്ഞ ജിവസറഷ്യയിലെ പ്രമുഖ പത്രമായ ഇന്‍വെസ്റ്റിയയിലെ മാധ്യമ പ്രവര്‍ത്തകന്‍ അലക്സാണ്ടര്‍ ഫെഡോര്‍ചാക്ക്, റഷ്യന്‍ പ്രതിരോധ മന്ത്രാലയം നടത്തുന്ന ടെലിവിഷന്‍ ചാനലായ സ്വെസ്ഡയുടെ ക്യാമറ ഓപ്പറേറ്റര്‍ ആന്‍ഡ്രി പനോവ്, ഡ്രൈവര്‍ അലക്സാണ്ടര്‍ സിര്‍കെലി എന്നിവരാണ് കൊല്ലപ്പെട്ടത്.
'ഹൂതികള്‍ക്കെതിരെ സൈനിക നടപടിക്കു രൂപംനല്‍കിയ സമൂഹമാധ്യമ ഗ്രൂപ്പില്‍ എന്നെ ഉള്‍പ്പെടുത്തി': വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകന്‍
കൊല്ലപ്പെട്ടവരില്‍ 14 വയസ്സുള്ള ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഇസ്വെസ്റ്റിയയില്‍ ജോലി ചെയ്യുന്ന ഒരു ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ ജനുവരിയില്‍ യുക്രെയ്‌നില്‍ കൊല്ലപ്പെട്ടിരുന്നു.
റഷ്യയും യുക്രെയ്‌നും തമ്മില്‍ മൂന്ന് വര്‍ഷത്തിലേറെയായി നടക്കുന്ന യുദ്ധത്തില്‍ ലുഹാന്‍സ്‌ക് മേഖലയുടെ ഏതാണ്ട് മുഴുവന്‍ പ്രദേശങ്ങളും റഷ്യന്‍ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. ലുഹാന്‍സ്‌ക് നിലവില്‍ റഷ്യയോട് കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.