മുസ്ലിം മതംവിട്ട കടുത്ത ഇസ്ലാം വിമര്‍ശകന്‍; അടുത്തകാലത്തായി തീവ്ര വലതുപക്ഷ നിലപാടുകള്‍; ഇസ്രായേലിനെയും ഇലോണ്‍ മസ്‌ക്കിനെ അനുകൂലിച്ചു സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍; സ്ത്രീകളെ കടത്തിക്കൊണ്ടു പോയെന്ന് സൗദിയില്‍ കേസുകള്‍; ജര്‍മനിയില്‍ ആക്രമണം നടത്തിയത് സൗദിക്ക് കൈമാറാന്‍ ആവശ്യപ്പെട്ട മനശാസ്ത്രജ്ഞനായ ഡോക്ടര്‍
മുസ്ലിം മതംവിട്ട കടുത്ത ഇസ്ലാം വിമര്‍ശകന്‍
മ്യൂണിക്ക്: ജര്‍മനിയില്‍ ക്രിസ്തുമസ് മാര്‍ക്കറ്റിലെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റിയ അക്രമിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു ന്നു. സൗദി അറേബ്യയില്‍ നിന്നുമെത്തി ജര്‍മ്മന്‍ പൗരനായി ജീവിക്കുന്ന ആളാണ് കാര്‍ ഇടിച്ചു കയറ്റി അപകടം ഉണ്ടാക്കിയതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കുടിയേറ്റക്കാരനായി എത്തിയ ആളാണെങ്കിലും ഇയാള്‍ക്ക് ഇപ്പോള്‍ കുടിയേറ്റ വിരുദ്ധ ചിന്താഗതിയാണ്. തീവ്ര വലതുപക്ഷ വാദിയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജര്‍മനിയിലെ ഒഡോക്ടറായ താലെബ് എന്നയാളാണ് ജര്‍മന്‍ പൊലീസിന്റെ പിടിയിലായത്. 2006 മുതല്‍ ഇയാള്‍ ജര്‍മനിയില്‍ താമസിച്ചുവരുന്നുണ്ട്. സൗദി അറേബ്യയില്‍ ജനിച്ച ഇയാള്‍ നാസ്തികനാണ് എന്നാണ് വിവരം. ഇസ്ലാം മതം വിട്ടുവന്ന ഇയാള്‍ ജര്‍മനിയിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയപാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിയുടെ അനുകൂലിയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടിയേറ്റക്കാരനായി ജര്‍മനിയിലെത്തിയ ഇയാള്‍ നിലവില്‍ കടുത്ത കുടിയേറ്റ വിരുദ്ധനാണ്. തീവ്ര വലതുപക്ഷ ആശയങ്ങള്‍ പിന്തുടരുന്ന ആള്‍ കൂടിയാണ് ഇയാള്‍ എന്നും റിപ്പോര്‍ട്ടുണ്ട്.
ജര്‍മനിയിലേക്ക് കുടിയേറിയതിന് ശേഷം വീ ആര്‍ സൗദി എന്ന പേരില്‍ ഇയാളൊരു വെബ്സൈറ്റ് നടത്തിയിരുന്നു. ഇസ്ലാം മതം വിട്ടുവന്നവരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എങ്ങനെയെങ്കിലും നാടുകടത്തുകയെന്നതായിരുന്നു ലക്ഷ്യം. തീവ്രവാദം, സ്ത്രീകളെ കടത്തിക്കൊണ്ടുപോകുക തുടങ്ങി നിരവധി കേസുകള്‍ ഇയാളുടെ പേരില്‍ സൗദിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ജര്‍മനി ഇയാളെ സൗദിക്ക് കൈമാറാന്‍ തയ്യാറായിരുന്നില്ല. അതേസമയം ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചിട്ടുണ്ട്. ഇരകളുടെ കുടുംബങ്ങള്‍ക്കും ജര്‍മന്‍ ജനതയ്ക്കും ഐക്യദാര്‍ഢ്യം അറിയിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ഇയാള്‍ ജര്‍മനിയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി(എഎഫ്ഡി) അനുയായി കൂടിയാണെന്നാണു പുറത്തുവരുന്ന വിവരം. മാഗ്ഡെബുര്‍ഗിലെ സാക്സണി-അന്‍ഹാള്‍ട്ടിലാണ് ഇയാളുടെ താമസം. സൗദി അറേബ്യയിലെ ഹുഫൂഫ് സ്വദേശിയാണ്. 2006ലാണ് സൗദിയില്‍നിന്ന് ജര്‍മനിയിലേക്ക് കുടിയേറുന്നത്. സൈക്യാട്രിയിലും സൈക്കോ തെറാപ്പിയിലും സ്പെഷലിസ്റ്റ് ആയ ഇയാള്‍ക്ക് 2016ല്‍ ജര്‍മനിയുടെ അഭയാര്‍ഥി അംഗീകാരവും ലഭിച്ചിരുന്നു.
ജര്‍മനിയിലും പുറത്തും ഇസ്ലാം മതം ഉപേക്ഷിച്ചവര്‍ക്കുള്ള സേവനങ്ങളുമായി സജീവമാണ് താലിബെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള ഇസ്ലാം ഉപേക്ഷിച്ച സ്ത്രീകളെ രാജ്യത്തുനിന്നു രക്ഷപ്പെടാനും ഇയാള്‍ സഹായിച്ചിരുന്നതായി വിവരമുണ്ട്. ഇതിനായി 'വീ ആര്‍ സൗദി' എന്ന പേരില്‍ ഒരു വെബ്സൈറ്റും ആരംഭിച്ചിരുന്നു. ഭീകരവാദ കേസിലും പെണ്‍കുട്ടികളെ യുറോപ്യന്‍ രാജ്യങ്ങളിലേക്കു കടത്തിയ കേസിലും സൗദിയില്‍ പിടികിട്ടാപ്പുള്ളിയാണ്. എന്നാല്‍, ഇയാളെ സൗദിക്ക് വിട്ടുനല്‍കാന്‍ ജര്‍മനി തയാറായിട്ടില്ല.
ജര്‍മനിയിലെ കുടിയേറ്റ വിരുദ്ധതയ്ക്കു പേരുകേട്ട എഎഫ്ഡി പാര്‍ട്ടിയുടെ ആശയപ്രചാരണത്തിലും സജീവമാണ് താലിബ്. ഒ
ഇസ്രായേല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അതിനെ എതിര്‍ത്ത് പോസ്റ്റിട്ടിരന്നു. ഒക്ടോബര് 7 ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തുകയാണ് ഉണ്ടായത്. ബ്രിട്ടനിലെ ഇസ്ലാം വിരുദ്ധ പ്രചാരകനും തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റുമായ ടോമി റോബിന്‍സന്റെ അനുയായിയാണ്. അടുത്തിടെ ഇലോണ്‍ മസ്‌കിനെയും ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ പേരില്‍ കുപ്രസിദ്ധനായ അമേരിക്കന്‍ തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റും റേഡിയോ അവതാരകനുമായ അലെക്സ് ജോണ്‍സ് എന്നിവരെയെല്ലാം പ്രകീര്‍ത്തിച്ച് ഇയാള്‍ രംഗത്തെത്തിയിരുന്നു.
താലിബിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ കടുത്ത ഇസ്ലാം വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതാണ്. ജര്‍മന്‍ ഭരണകൂടം ഇസ്ലാം വിമര്‍ശകരെ വേട്ടയാടുകയാണെന്ന് അടുത്തിടെ ആരോപണം ഉയര്‍ത്തിയിരുന്നു അദ്ദേഹം. ഇസ്ലാം ഉപേക്ഷിച്ച നിരവധി സൗദിക്കാര്‍ക്ക് ജര്‍മനി അഭയം നിഷേധിച്ചെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇയാള്‍ ആരോപിച്ചത്. സൗദിയിലെ ശരീഅത്ത് കോടതിയുടെ വധശിക്ഷാ ഉത്തരവില്‍നിന്നു രക്ഷതേടി എത്തുന്ന സൗദി പൗരന്മാര്‍ക്കു മുന്നില്‍ രാജ്യം വാതില്‍ കൊട്ടിയടക്കുന്നു. എന്നാല്‍, ഇസ്ലാമിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള സിറിയക്കാരെ സ്വാഗതം ചെയ്യുന്നുവെന്നും ഇയാള്‍ കുറ്റപ്പെടുത്തിയിരുന്നു.
ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണത്തിനു പിന്നില്‍ താലിബ് മാത്രമാണെന്നും മറ്റാര്‍ക്കും പങ്കുള്ളതായി സൂചന ലഭിച്ചിട്ടില്ലെന്നുമാണ് ജര്‍മന്‍ വൃത്തങ്ങള്‍ അറിയിച്ചത്. ആക്രമണം നടത്താനായി ഇയാള്‍ ബിഎംഡബ്ല്യു കാര്‍ വാടകയ്ക്കെടുക്കുകയായിരുന്നുവെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറിയ സംഭവത്തില്‍ രണ്ട് പേരാണ് മരിച്ചത്. സംഭവത്തില്‍ എഴുപതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ക്രിസ്മസ് മാര്‍ക്കറ്റിലേയ്ക്ക് പ്രതി അമിതവേഗതയില്‍ വാഹനം ഇടിച്ച് കയറ്റുകയായിരുന്നു. ബെര്‍ലിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കിഴക്കന്‍ നഗരമായ മാഗ്‌ഡെബര്‍ഗിലായിരുന്നു സംഭവം. ക്രിസ്മസ് മാര്‍ക്കറ്റിനു കുറുകെ 400 മീറ്ററെങ്കിലും വാഹനം ഓടിച്ചെന്നാണ് പോലീസ് പറഞ്ഞത്.