കെ.എം ഷാജി നാക്ക് വായിലിട്ട് മര്യാദയ്ക്ക് ജീവിക്കുന്നതാണ് നല്ലത്; മുഖ്യമന്ത്രിയുടെ മെക്കിട്ട് കയറാന്‍ ഷാജി ആയിട്ടില്ല; അല്‍പ്പം അന്തസ്സ് വേണം; ഷാജിക്കെതിരെ എ എ റഹീം
കെ.എം ഷാജി നാക്ക് വായിലിട്ട് മര്യാദയ്ക്ക് ജീവിക്കുന്നതാണ് നല്ലത്
പാലക്കാട്: കെ.എം. ഷാജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം. നാക്ക് വായിലിട്ട് മര്യാദയ്ക്ക് ജീവിക്കുന്നതാണ് ഷാജിക്ക് നല്ലതെന്ന് റഹീം വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ മെക്കിട്ട് കയറാന്‍ ഷാജി ആയിട്ടില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ റഹീം പറഞ്ഞു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശനത്തിനെതിരേ നേരത്തെ കെ.എം. ഷാജി രംഗത്തെത്തിയിരുന്നു. പിണറായി വിജയന് സംഘിയാണെന്നും പാണക്കാട് തങ്ങളുടെ മെക്കിട്ട് കേറാന്‍ വന്നാല്‍ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും കെ.എം ഷാജി പറഞ്ഞിരുന്നു. ഷാജിയുടെ ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു റഹീം.
''മുഖ്യമന്ത്രിക്കെതിരെ മെക്കിട്ട് കയറാന്‍ കെ.എം. ഷാജി ആയിട്ടില്ല. ആ നാക്ക് വായിക്കകത്ത് ഒതുക്കിവെച്ച് മര്യാദക്ക് ജീവിക്കുന്നതാണ് ഷാജിക്ക് നല്ലത്. നാക്കിന് ലൈസന്‍സില്ലാതെ എന്തുംപറയുന്ന ആളാണ് ഷാജി. ലീഗ് നേതൃത്വം അദ്ദേഹത്തെ നിലയ്ക്കുനിര്‍ത്തണം.
ഷാജി ഇത്രയും കാലംപറഞ്ഞ് നടന്നതെല്ലാം ജമാഅത്തെ ഇസ്ലാമിക്കെതിരാണല്ലോ. അന്തസ്സ് വേണം. ഒരല്‍പ്പം ആത്മാഭിമാനം വേണം. ഇത്രയും കാലം ജമാഅത്തെ ഇസ്ലാമിക്കെതിരെ പറഞ്ഞിട്ട്, ഇവിടെ വന്ന് ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐ.യും ഒരുക്കി നല്കിയ വേദിയില്‍ വന്ന് കോണ്‍?ഗ്രസിനൊപ്പം ചേര്‍ന്ന് പാലക്കാട് പ്രവര്ത്തിക്കുകയല്ലേ.
അല്പം അന്തസ്സുണ്ടെങ്കില്‍ പിണറായിയുടെ മെക്കിട്ടല്ല ഷാജി കയറേണ്ടത്. വി.ഡി. സതീശനോട് പറയണം, ഈ മതരാഷ്ട്രവാദികളെ ഇറക്കിവിടാന്‍. ഈ ബന്ധം വേര്‍പെടുത്താന്‍. എന്തേ അത് പറയാത്തത്'', എ.എ. റഹീം പറഞ്ഞു.