'പി.ശശിയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ നവീന് അറിയാമായിരുന്നു; ശ്വാസം മുട്ടി മരിച്ചിട്ടും ശ്വാസകോശത്തിന് കുഴപ്പമില്ല; അടിവസ്ത്രത്തിലെ രക്തക്കറ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയില്ല'; എഡിഎമ്മിന്റെ മരണത്തില്‍ ദുരൂഹതയെന്ന് അന്‍വര്‍

എഡിഎമ്മിന്റെ മരണത്തില്‍ ദുരൂഹതയെന്ന് അന്‍വര്‍

Update: 2024-12-08 06:40 GMT

ന്യൂഡല്‍ഹി: മുന്‍ എ.ഡി.എം കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പി.വി.അന്‍വര്‍ എം.എല്‍.എ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുമായി ബന്ധപ്പെട്ട ഒരു രഹസ്യം നവീന്‍ ബാബുവിന് അറിയാമായിരുന്നുവെന്ന് അന്‍വര്‍ ആരോപിച്ചു. കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും തിരിമറിയുണ്ടായെന്ന് പിവി അന്‍വര്‍ ആരോപിച്ചു. കുടുംബത്തെ അറിയിക്കാതെ നടത്തിയ ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ സര്‍വത്ര ദുരൂഹതയുണ്ടെന്നും അന്‍വര്‍ പറഞ്ഞു. ഡല്‍ഹിയിലെത്തിയ അന്‍വര്‍ വാര്‍ത്താസമ്മേളനത്തിലാണ് എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകളുയര്‍ത്തിയത്.

കുടുംബത്തെ അറിയിക്കും മുന്‍പ് ഇന്‍ക്വസ്റ്റ് നടന്നു. പോസ്റ്റ്‌മോര്‍ട്ടവും ബന്ധുക്കള്‍ എത്തും മുന്‍പേ നടന്നു. 0.5 വണ്ണമുള്ള അയ കെട്ടാനുപയോഗിക്കുന്ന കയറിലാണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തത്. കയറിന്റെ വ്യാസത്തില്‍ ദുരൂഹതയുണ്ട്. 0.5 സെന്റി മീറ്റര്‍ ഡയ മീറ്റര്‍ കയര്‍ മൊബൈല്‍ ചാര്‍ജറിനേക്കാള്‍ ചെറിയ വ്യാസമുള്ളതാണ്. അത് തന്നെ ദുരൂഹമാണ്. 55 കിലോ ഭാരമുള്ള മനുഷ്യന് ഈ ചെറിയ വ്യാസമുള്ള കയറില്‍ തൂങ്ങി മരിക്കുകയെന്നത് അസ്വാഭാവികമാണ്. മൂത്രസഞ്ചി ശൂന്യമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്വാസം മുട്ടി മരിച്ചിട്ടും ശ്വാസകോശത്തിന് കുഴപ്പമില്ലെന്ന് പറയുന്നു. ഹൃദയവാല്‍വിനും ഒരു കുഴപ്പവുമില്ലെന്ന് പറയുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്ന അടിവസ്ത്രത്തിലെ രക്തക്കറ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്താത്തതിലും ദുരൂഹതയുണ്ട്.

മരണവെപ്രാളത്തില്‍ മൂത്രമൊഴിച്ചുപോയിട്ടുണ്ടെങ്കില്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യേണ്ടതല്ലേ എന്നും അതുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലുള്ള മരണങ്ങളില്‍ സ്വാഭാവികമായും നെഞ്ചില്‍ നീരുവരും, പക്ഷേ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നതെന്ന് പി.വി.അന്‍വര്‍ പറഞ്ഞു. ഒരാള്‍ ശ്വാസം മുട്ടി മരിച്ചിട്ട് അദ്ദേഹത്തിന്റെ ഹൃദയത്തിന്‍ വാല്‍വിനോ ഒന്നും ഒരു കുഴപ്പവുമില്ല. എന്നാല്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുള്ളത് അടിവസ്ത്രത്തില്‍ രക്തക്കറയുണ്ടെന്നാണ്. ഇക്കാര്യം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. സാധാരണ ഒരാളുടേതാണെങ്കില്‍പ്പോലും വിഷം കൊടുത്തുകൊന്ന ശേഷം കെട്ടിത്തൂക്കിയതാണോ എന്നെല്ലാം അറിയാന്‍ ശാസ്ത്രീയമായ പരിശോധന നടത്തും. എന്നാല്‍ നവീന്‍ ബാബുവിന്റെ കാര്യത്തില്‍ ഇങ്ങനെയൊന്നും ചെയ്തിട്ടില്ലെന്ന് അന്‍വര്‍ വിമര്‍ശിച്ചു.

'ഞാന്‍ തുടക്കംമുതലേ പറയുന്ന കാര്യം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങള്‍ നവീന് അറിയാമായിരുന്നു. ഒരു പെട്രോള്‍ പമ്പിന്റെ വിഷയം മാത്രമല്ല. നവീന്‍ ബാബു കണ്ണൂരില്‍നിന്ന് സ്ഥലംമാറ്റം ആവശ്യപ്പെട്ടതല്ല. തനിക്ക് ജോലിചെയ്യാന്‍ കഴിയുന്നില്ലെന്നാണ് കുടുംബത്തോടും അടുപ്പമുള്ളവരോടും അദ്ദേഹം പറഞ്ഞിട്ടുള്ളത്. നിയമവിരുദ്ധമായ എല്ലാ കാര്യങ്ങള്‍ക്കും പി.ശശി ഉള്‍പ്പെടെയുള്ളവര്‍ നിര്‍ബന്ധിക്കുമ്പോള്‍ പറ്റാവുന്നതിന്റെ പരമാവധി ചെയ്തുകൊടുത്തു. ഇനി അവിടെ നില്‍ക്കാന്‍ കഴിയില്ലെന്ന് നവീന്‍ ബാബു കുടുംബാം?ഗങ്ങളോട് പറഞ്ഞിട്ടുണ്ട്. അവിടെയാണീ വിഷയം ?ഗൗരവമുള്ളതായി മാറുന്നത്.

ഒരാളുടെ തൂക്കം മാത്രം അറിയാനല്ലല്ലോ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. എങ്ങനെ മരിച്ചു എന്നാണല്ലോ അറിയേണ്ടത്. ആരുടെയൊക്കെയോ താത്പര്യപ്രകാരം ചെയ്തതാണിത്. നവീന്‍ ബാബു ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം പറഞ്ഞതാണ്. ആത്മഹത്യയുടെ സൂചന നല്‍കുന്ന ഒരു സംസാരവും അദ്ദേഹം അന്ന് ഭാര്യയുമായി നടത്തിയിട്ടില്ല. മാനസിക വിഷമം പ്രകടിപ്പിച്ചിട്ടില്ല. രാത്രിയില്‍ നാട്ടിലേക്ക് പുറപ്പെടുന്നില്ലെങ്കില്‍ വിളിച്ചറിയിക്കേണ്ടതാണ്. കുടുംബത്തെ അറിയിക്കുംമുന്‍പ് ഇന്‍ക്വസ്റ്റ് നടന്നു. പോസ്റ്റ്‌മോര്‍ട്ടവും ബന്ധുക്കള്‍ എത്തുംമുന്‍പേ നടന്നു. ഇത്തരം കുറേ കാര്യങ്ങള്‍ അവ്യക്തമായി കിടക്കുകയാണ്.' അന്‍വര്‍ പറഞ്ഞു.

നവീന്റെ കുടുംബത്തിനൊപ്പമാണെന്നാണ് പാര്‍ട്ടിയും സര്‍ക്കാരും പറഞ്ഞത്. പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണത്തില്‍ശ്യപ്പെട്ടത്. സര്‍ക്കാര്‍ നിലപാട് സത്യസന്ധമാണെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ക്കത് അം?ഗീകരിക്കാന്‍ പറ്റാത്തത്. എന്തിനെയാണ് സര്‍ക്കാര്‍ ഭയപ്പെടുന്നത്. ഇല്ലാത്ത ഒരുകാര്യം ഉണ്ടാക്കിക്കൊണ്ടുവരാന്‍ ഏത് ഏജന്‍സി ശ്രമിച്ചാലും അതിന് ഒരു പരിധിയുണ്ടല്ലോ എന്നും പി.വി.അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News