കോണ്‍ഗ്രസ് വെറും 'നാഥനില്ലാ കളരി'; മറ്റത്തൂരില്‍ കണ്ടത് തുടക്കം മാത്രം; മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി തമ്മിലടി; കോണ്‍ഗ്രസിലെ മിക്ക ജനപ്രതിനിധികളും അതൃപ്തര്‍; വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ ബിജെപിയില്‍ ചേരുമെന്നും അനൂപ് ആന്റണി

കോണ്‍ഗ്രസ് വെറും 'നാഥനില്ലാ കളരി:അനൂപ് ആന്റണി

Update: 2026-01-01 13:20 GMT

തിരുവനന്തപുരം: കോണ്‍ഗ്രസ് നിലവില്‍ നേതൃത്വമില്ലാത്ത പാര്‍ട്ടിയായി മാറിയെന്നും മറ്റത്തൂരില്‍ സംഭവിച്ചത് ഒരു തുടക്കം മാത്രമാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ബിജെപിയിലേക്ക് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിലെ മിക്ക ജനപ്രതിനിധികളും നിലവിലെ നേതൃത്വത്തില്‍ അതൃപ്തരാണെന്ന് ചൂണ്ടിക്കാട്ടിയ അനൂപ് ആന്റണി, കോണ്‍ഗ്രസ് ഐക്യമില്ലാത്ത പാര്‍ട്ടിയാണെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അവരുടെ തകര്‍ച്ചയ്ക്ക് ഇത് തന്നെയാകും പ്രധാന കാരണമെന്നും സൂചിപ്പിച്ചു.

അനൂപ് ആന്റണിയുടെ വാക്കുകള്‍ ഇങ്ങനെ:

'കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രികസേരക്ക് പുറകേയാണ്. മറ്റത്തൂരില്‍ സംഭവിച്ചത് കോണ്‍ഗ്രസ് തന്നെ വരുത്തിവച്ചതാണ്. കോണ്‍ഗ്രസ് നേതൃത്വം മുഴുവനായി ബിജെപിയിലേക്ക് വരാന്‍ താല്പര്യപ്പെടുന്നുണ്ടെങ്കില്‍ അത് ആ പാര്‍ട്ടിയുടെ അടിസ്ഥാനപരമായ തകരാറിനെ തന്നെയാണ് സൂചിപ്പിക്കുന്നത്.

കോണ്‍ഗ്രസ് ഐക്യമില്ലാത്ത പാര്‍ട്ടിയാണ്.. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അവരുടെ തകര്‍ച്ചയ്ക്ക് ഇത് തന്നെയാകും പ്രധാന കാരണം. മറ്റത്തൂര്‍ ഒരു തുടക്കം മാത്രമാണ്. കോണ്‍ഗ്രസിലെ മിക്ക ജനപ്രതിനിധികളും നിലവിലെ നേതൃത്വത്തില്‍ അതൃപ്തരാണ്..

അവസരം ലഭിച്ചാല്‍ അവരെല്ലാം ബിജെപിയിലേക്ക് വരും.. കാരണം കേരളത്തിന്റെയും രാജ്യത്തിന്റെയും ഭാവി ബിജെപിയിലാണെന്ന് അവര്‍ തിരിച്ചറിയുന്നു.. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ ബിജെപിയില്‍ ചേരും,'' എന്നും അനൂപ് ആന്റണി വ്യക്തമാക്കി.

Full View


Tags:    

Similar News