'കോണ്‍ഗ്രസ് ഒരു ശ്വാസമാണ്; ആ ശ്വാസമറ്റുപോകുന്നത് ജീവന്‍ വെടിയുന്നതിന് തുല്യമാണ്; തിരുത്താന്‍ കഴിയാത്ത ഒരു തെറ്റാണ് സരിന്‍ താങ്കള്‍ ചെയ്തിരിക്കുന്നത്'; തുറന്നുപറഞ്ഞ് ബാലകൃഷ്ണന്‍ പെരിയ

ഞാന്‍ കോണ്‍ഗ്രസായി തുടരുന്നു. എന്റെ മനസാക്ഷിക്കുവേണ്ടി എന്റെ മനസില്‍ മാത്രം

Update: 2024-10-18 09:57 GMT

കാസര്‍കോട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് നേതൃത്വത്തിന് എതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പി സരിന് മറുപടിയുമായി മുന്‍ കെപിസിസി അംഗം ബാലകൃഷ്ണന്‍ പെരിയ. കോണ്‍ഗ്രസ് ഒരു ശ്വാസമാണ്. അതിനെ മരണദിനം വരെ നിശ്ചലമാക്കാന്‍ ആര്‍ക്കും കഴിയില്ല. ആ ശ്വാസമറ്റുപോകുന്നത് ജീവന്‍ വെടിയുന്നതിന് തുല്യമാണ്. തിരുത്താന്‍ കഴിയാത്ത ഒരു തെറ്റാണ് സരിന്‍ താങ്കള്‍ ചെയ്തിരിക്കുന്നതെന്നും ബാലകൃഷ്ണന്‍ പെരിയ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ തുറന്നുപറയുന്നു.

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിനാണ് ബാലകൃഷ്ണന്‍ പെരിയ, മുന്‍ ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയ, മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണന്‍ പെരിയ എന്നിവരെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. കെപിസിസി അന്വേഷണ കമ്മിഷന്റെ ശുപാര്‍ശയിലായിരുന്നു നടപടി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട സരിന്‍

ഞാന്‍ മാസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട ആളാണെന്ന കാര്യം താങ്കള്‍ക്കറിയാമല്ലോ.പതിമൂന്ന് വര്‍ഷംഎന്റെസ്ഥാപനത്തില്‍ ജോലി ചെയ്ത ഒരു സുഹൃത്തിന്റെ അനുജന്റെ കല്യാണത്തില്‍ അവന്‌ഷേയ്ക്ക് ഹാന്‍ഡ് കൊടുത്തു എന്നതായിരുന്നു കുറ്റം.മംഗലാപുരത്തെ ആശുപത്രിയില്‍ വെന്‍ഡിലേറ്ററിലായിരുന്ന അമ്മയെ കാണാന്‍ ഭക്ഷണം പോലും കഴിക്കാതെ ഓടിപ്പോയ എന്നെ കൊലച്ചോറുണ്ടവനായി ചിത്രീകരിച്ചു.ചിലര്‍ക്കുണ്ടായിരുന്ന വ്യക്തി പരമായ അജണ്ടയില്‍ അവരെന്റെ പാര്‍ട്ടിജീവനെടുത്തു.

ഞാന്‍ ശക്തമായി പ്രതികരിച്ചു.ഞാന്‍മാത്രമല്ല പാര്‍ട്ടിയോടൊപ്പം ജീവിത കാലം മുഴുവന്‍ പാറപോലെ അടിയുറച്ചു നിന്ന 4പേരെ പുറത്താക്കി.35 വര്‍ഷത്തെ പൊതു പ്രവര്‍ത്തനം ഒരു ദിവസം നിശബ്ദമായി.

പക്ഷെ ഹൃദയ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന കോണ്‍ഗ്രസല്ലാത്ത മറ്റൊന്നും എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതെപോകുന്നു.ഒരു നേതാവിനേയും ഈ തീയ്യതി വരെ കാണാന്‍ പോയിട്ടില്ല.സംസാരിക്കന്‍ ആഗ്രഹിച്ചവരില്‍ ചിലര്‍ മുഖം തിരിച്ചു.ജീവിതത്തില്‍ ഒരു കറുത്ത പൊട്ടു പോലും എന്റെ പാര്‍ട്ടിക്ക് ഏല്‍പ്പിച്ചിട്ടില്ലത്ത ഞാന്‍ രാഷ്ട്രീയപരമായി അനാഥനായി.പക്ഷെഓരോ ദിവസവും ആശ്വസിപ്പിക്കാനായി വരുന്നസാധാരണകോണ്‍ഗ്രസ്പ്രവര്‍ത്തകന്റെ കോളുകള്‍ എന്റെ രാഷ്ട്രീയചിന്തകളെ പുഷ്‌കലമാക്കുന്നു.ശ്രീ. കെ. പികുഞ്ഞിക്കണ്ണന്‍മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ഭൗതീക ശരീരം കാണാന്‍ ഞാന്‍ എറണാകുളത്തു നിന്നുംസന്ധ്യാനേരത്ത് തൃക്കരിപ്പൂരിലെത്തി.

നേരിയ ഇരുട്ടി നിടയില്‍ ഞാന്‍ ഏകനായി നിന്നപ്പൊള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ വക്കീല്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടി വന്നു കെട്ടിപ്പിടിച്ചു

അവിടെയുള്ള മുഴുവന്‍ UDF പ്രവര്‍ത്തകരും അതേവികാരത്തണലില്‍ എന്നെ നിലനിര്‍ത്തി.നിറഞ്ഞ കണ്ണുകളോടെ തിരിച്ചുവരുമ്പോള്‍ ഒരുകാര്യം ഞാന്‍ ഉറപ്പിച്ചിരുന്നു.ഞാന്‍ ആടിയ കോണ്‍ഗ്രസ് വേഷങ്ങള്‍ ,ഞാന്‍പകര്‍ന്നു നല്‍കിയ കോണ്‍ഗ്രസ് ഭാഷണങ്ങള്‍ അതൊന്നും മാഞ്ഞു പോയിട്ടില്ല .

ഇന്ന് ഔദ്യോഗികമേല്‍വിലാസമിലല്ലെങ്കിലും ഞാന്‍ എനിക്കു വേണ്ടി എന്നെഅറിയാതെ സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി കോണ്‍ഗ്രസുകാരനായി ജീവിക്കുന്നു.ജീവിതത്തിന്റെപ്രാണഗന്ധിയായ ഏഴ് ദശാബ്ദ കാലത്തെ പൊതുജീവിതത്തില്‍ വെറുംഒരു വര്‍ഷംമാത്രമാണ് അതും രണ്ട് തവണയായി_ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിട്ടുള്ളത്.

ചിലപ്പോഴെല്ലാം ചില വിങ്ങലുകളുണ്ടെങ്കിലും ഞാന്‍ കോണ്‍ഗ്രസായി തുടരുന്നു.എന്റെ മനസാക്ഷിക്കുവേണ്ടി എന്റെമനസില്‍ മാത്രം.

തിരുത്താന്‍ കഴിയാത്ത ഒരു തെറ്റാണ് സരിന്‍

താങ്കള്‍ ചെയ്തിരിക്കുന്നത്

കോണ്‍ഗ്രസ് ഒരു ശ്വാസമാണ്.

അതിനെ മരണദിനം വരെ നിശ്ചലമാക്കാന്‍ ആര്‍ക്കും കഴിയില്ല

ആ ശ്വാസമറ്റുപോകുന്നത് ജീവന്‍ വെടിയുന്നതിന് തുല്യമാണ്.

Tags:    

Similar News