തെരഞ്ഞെടുപ്പ് എപ്പോള്‍ പ്രഖ്യാപിച്ചാലും യുഡിഎഫ് സജ്ജം; അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉണ്ടാകും; കേരള ജനതയ്ക്ക് മൂന്നാം തവണ കൂടി പിണറായി സര്‍ക്കാരിനെ കുറിച്ച് ആലോചിക്കാന്‍ കഴിയില്ലെന്ന് കെ സി വേണുഗോപാല്‍

തെരഞ്ഞെടുപ്പ് എപ്പോള്‍ പ്രഖ്യാപിച്ചാലും യുഡിഎഫ് സജ്ജം

Update: 2026-03-15 09:53 GMT

ആലപ്പുഴ: തെരഞ്ഞെടുപ്പ് തീയതി ഏത് ദിവസം പ്രഖ്യാപിച്ചാലും ഞങ്ങള്‍ സജ്ജമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക അന്തിമഘട്ടത്തിലാണെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ദിവസങ്ങള്‍ക്ക് അകം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

കൃത്യമായ കാഴ്ചപ്പാടോടെ യുഡിഎഫ് മുന്നോട്ടുപോകുകയാണ്. ഇപ്പോഴത്തെ അവസ്ഥതയില്‍ യുഡിഎഫിന് അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നും നാളെ എന്താണ് സംഭവിക്കാന്‍ പോകുന്നേയെന്ന് പറയാന്‍ എനിക്ക് ജോത്സ്യം വശമില്ലയെന്നും അദ്ദേഹം പ്രതികരിച്ചു.

കേരള ജനതയ്ക്ക് മൂന്നാം തവണ കൂടി പിണറായി സര്‍ക്കാരിനെ കുറിച്ച് ആലോചിക്കാന്‍ കഴിയുകയില്ലയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റിന് പോലും അത് ആലോചിക്കാന്‍ കഴിയില്ലയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും. ഇന്നാണ് ബംഗാള്‍ എസ്ഐആറില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള അവസാന സമയം. ഇതിന് പിന്നാലെ തീയതി പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

Tags:    

Similar News