' വാര്യരെപ്പോലെ ആമാശയ, ആര്‍ത്തി കൊണ്ടോ ആധികാര ആര്‍ത്തി കൊണ്ടോ അല്ല ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്; പാണക്കാട് തമ്പ്രാന്റ പച്ച വെള്ളം ഓതി കുടിക്കാനും അത്താഴം ഉണ്ണാനും, എസ്ഡിപിഐ ക്കാരന്റെ കൂടെ അന്തി ഉറങ്ങാനും ഞങ്ങളെ കിട്ടില്ല' : രൂക്ഷ വിമര്‍ശനവുമായി അഡ്വ.ബി.ഗോപാലകൃഷ്ണന്‍

സന്ദീപ് വാര്യര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ബി ഗോപാലകൃഷ്ണന്‍

Update: 2024-11-18 11:30 GMT

തിരുവനന്തപുരം: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്ക് തലയ്ക്ക് വെളിവില്ലാതായോ എന്ന് ബിജെപി നേതാവ് അഡ്വ.ബി.ഗോപാലകൃഷ്ണന്‍. തങ്ങള്‍ ഒക്കെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് വാര്യരെപ്പോലെ ആമാശയ, ആര്‍ത്തി കൊണ്ടോ ആധികാര ആര്‍ത്തി കൊണ്ടൊ അല്ല അന്തസ്സുള്ള ആദര്‍ശം കൊണ്ടാണെന്നും ഗോപാലകൃഷ്ണന്‍ കുറിച്ചു.

അഡ്വ.ബി.ഗോപാലകൃഷ്ണന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

സന്ദീപ് വര്യര്‍ പാര്‍ട്ടി മാറിയ പോലെ എം ടി രമേശും പി.കെ.കൃഷ്ണദാസും ബി.ഗോപാലകൃഷ്ണനും എ.എന്‍ രാധാകൃഷ്ണനും പാര്‍ട്ടി മാറാന്‍ ധൈര്യമുണ്ടൊ എന്നാണ് വാര്യരുടെ ചോദ്യം? എന്താ വാര്യരെ കോണ്‍ഗ്രസ്സില്‍ പോയപ്പോള്‍ തലക്ക് വെളിവില്ലാതായൊ? ഞങ്ങള്‍ ഒക്കെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് വാര്യരെപ്പോലെ ആമാശയ, ആര്‍ത്തി കൊണ്ടോ ആധികാര ആര്‍ത്തി കൊണ്ടൊ അല്ല അന്തസ്സുള്ള ആദര്‍ശം കൊണ്ടാണ്.

അപ്പക്കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന ചെറ്റത്തരം ഞങ്ങള്‍ക്ക് ഇല്ല: വയനാട്ടില്‍ വെച്ച് ഊളന്‍പാറയിലേക്ക് വാര്യര്‍ പറഞ്ഞയച്ചവരുടെ അമേദ്യം നാവും തൊണ്ടയും തൊടാതെ ഇഷ്ട ഭോജനമാക്കി ആര്‍ത്തിയാല്‍ വിഴുങ്ങുന്നത് 'ഒരു കസേരക്ക് വേണ്ടി ഈ അടിമപ്പണിക്ക് ഞങ്ങളെ കിട്ടില്ല'. ഞങ്ങളുടെ രക്തത്തില്‍ ആര്‍ എസ്സ് എസ്സ് പഠിപ്പിച്ച ദേശ സ്‌നേഹത്തിന്റെ അളവ് കൂടുതലാണ്.അത് രാജ്യദ്രോഹികളുമായി മാച്ച് ചെയ്യില്ല.

വാര്യരെ താന്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത് തന്റെ ഇഷ്ടം തന്റെ ആര്‍ത്തി. അവിടെ കിട്ടുന്ന ഉച്ചിഷ്ടമോ എല്ലിന്‍ കഷണമൊ മേടിച്ച് ജീവിച്ചോളു ഞങ്ങള്‍ക്ക് വിരോധമില്ല വെറുതെ ഞങ്ങടെ മെക്കെട്ട് കേറാന്‍ വരരുത്.....തൃശ്ശൂരില്‍ പങ്കുന്നം എന്റെ വീടിന് അടുത്താണ് മറക്കരുത്' സംഘപരിവാറിന്റെ മേല്‍വിലാസത്തില്‍ രാഷ്ട്രീയം പറഞ്ഞ് നാട് മുഴുവന്‍ കറങ്ങി നടന്ന് കാറ് മേടിക്കാനും കാപ്പി കുടിക്കാനും പണം ഇരന്ന് മേടിച്ച് പണി എടുക്കാതെ ശാപ്പാട് തരമാക്കുന്ന സമീപനവും അര്‍ദ്ധരാത്രിയില്‍ അശ്ലീല മെസ്സേജുകള്‍ അയച്ച് പലരേയും ഇക്കിളിപ്പെടുത്തുന്ന സ്വഭാവവും ഞങ്ങള്‍ക്കില്ല വാര്യരെ പാണക്കാട് തമ്പ്രാന്റ പച്ച' വെള്ളം ഓതി കുടിക്കാനും അത്താഴം ഉണ്ണാനും ,SDPI ക്കാരന്റെ കൂടെ അന്തി ഉറങ്ങാനും ഞങ്ങളെ കിട്ടില്ല'' ഒരു പക്ഷെ ഞങ്ങള്‍ക്ക് MLA ആ കാന്‍ കഴിഞ്ഞില്ലന്ന് വരാം പക്ഷെ രാജ്യസ്‌നേഹം അതിന്റെ അന്തസ്സ് കളഞ്ഞ് ഒരിക്കല്‍ ശര്‍ദ്ദിച്ചത് തിന്നുന്ന അടിമപ്പണിക്ക് ഞങ്ങളെ കിട്ടില്ല' -വാര്യരെ ഒന്നും കൂടി ചോദിക്കാനുണ്ട് താന്‍ മുന്‍പ് വീമ്പ് പാഞ്ഞ RSS പ്രചാരകന്‍ അമ്മാവന്‍ പാര്‍ട്ടി മാറാന്‍ ധൈര്യം കാണിച്ചു വൊ ആവോ ?എടൊ വാര്യരെ... RSS ശാഖ നടത്താത്ത സ്ഥലം കൊടുത്തതാണ് തന്റെ അമ്മ എന്ന് താന്‍ വീമ്പ് പറഞ്ഞതല്ലെ ഓര്‍മ്മ ഉണ്ടങ്കില്‍ അമ്മയുടെ കുഴിമാടത്തില്‍ പോയി ആദ്യം മാപ്പ് പറയു'' ' എന്നിട്ടാകാം ചന്ദ്രഹാസം ഇളക്കല്‍

Full View


Tags:    

Similar News