അത് അങ്ങനെയാണ് കേരളജനത വിശ്വസിക്കുന്നത്; സത്യത്തിൽ..പ്രതികള്‍ കുറ്റക്കാരാണെങ്കില്‍ അവർക്ക് പിന്നിലെ ആ പ്രധാന ശക്തി ആര്?; ഇനിയും അവസാനിക്കാത്ത ചോദ്യങ്ങൾ; പ്രതികരിച്ച് ബിനോയ് വിശ്വം
കൊച്ചി: കേരളത്തിൻ്റെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിയിൽ ശക്തമായ പ്രതികരണവുമായി സി.പി.ഐ. നേതാവും എം.പി.യുമായ ബിനോയ് വിശ്വം. നീതിക്ക് വേണ്ടിയുള്ള പോരാട്ടം ഈ വിധിയിൽ അവസാനിക്കുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ വിധി പൊതുസമൂഹത്തിൽ നിരാശ ഉണ്ടാക്കിയിട്ടുണ്ട്. കേസിൽ ദിലീപിനെ വെറുതെ വിട്ട നടപടി, സിനിമ മേഖലയിലെ അധികാര സ്വാധീനത്തെക്കുറിച്ചും ഗൂഢാലോചനകളെക്കുറിച്ചുമുള്ള സംശയങ്ങൾ ബലപ്പെടുത്തുന്നതാണ്. കേസിൻ്റെ വിചാരണ വേളയിൽ സാക്ഷികൾ കൂറുമാറിയ സംഭവങ്ങളുൾപ്പെടെയുള്ള ദുരൂഹതകൾ ഇപ്പോഴും നിലനിൽക്കുന്നു.
നിയമപരമായ പോരാട്ടത്തിന് അതിജീവിതയ്ക്ക് എല്ലാ പിന്തുണയും നൽകാൻ സമൂഹം തയ്യാറാകണം. അതുപോലെ, ഈ കേസിൽ സർക്കാരിൻ്റെ നിയമോപദേശകർ ഉടൻ അപ്പീൽ നൽകണം. കാരണം, ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് പിഴവുണ്ടായിട്ടുണ്ടെങ്കിൽ, അത് തിരുത്തി മുന്നോട്ട് പോകേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്.