മാടായി കോളേജ് നിയമനവിവാദം: കണ്ണൂര്‍ കോണ്‍ഗ്രസില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍; കെ.പി.സി.സി സമിതിയുടെ തീരുമാനം ഉണ്ടാകും വരെ പരസ്യ പ്രതിഷേധങ്ങള്‍ ഉണ്ടാകില്ല; കോലം കത്തിക്കല്‍ പ്രാകൃതമെന്ന് തിരുവഞ്ചൂര്‍

കണ്ണൂര്‍ കോണ്‍ഗ്രസില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍

Update: 2024-12-13 14:48 GMT

കണ്ണൂര്‍: മാടായി കോളേജിലെ നിയമനവിവാദത്തില്‍ കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. ഇതുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവനകള്‍ക്കും പ്രകടനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാടായി കോളേജിലെ നിയമനവിവാദത്താലാണ് കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവനകള്‍ക്കും പ്രകടനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്. എല്ലാവരും പാര്‍ട്ടിയുമായി ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുമെന്ന് അന്വേഷണ സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

അച്ചടക്കനടപടികള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കെ.പി.സി.സി നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇനി പരസ്യ പ്രതികരണം ഇല്ലെന്ന് പ്രതിഷേധം നടത്തിയവര്‍ അംഗീകരിച്ചതായി തിരുവഞ്ചൂര്‍ പറഞ്ഞു. കെ.പി.സി.സി സമിതിയുടെ തീരുമാനം ഉണ്ടാകും വരെ പരസ്യ പ്രതിഷേധങ്ങള്‍ ഉണ്ടാകില്ല നിയമനങ്ങള്‍ പുന:പരിശോധിക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ച നടത്തും. കോലം കത്തിക്കല്‍ പ്രാകൃത നടപടിയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നിയന്ത്രിത പ്രിയദര്‍ശിനി സൊസൈറ്റി ഭരിക്കുന്ന മാടായി കോളേജില്‍ ഡി.വൈ.എഫ്.ഐക്കാരെ നിയമിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഭരണസമിതി ചെയര്‍മാന്‍ എം.കെ. രാഘവനെതിരെ പ്രതിഷേധമായി പുറത്തുവന്നത്. എം.കെ രാഘവനെ വഴിയില്‍ തടഞ്ഞ പ്രവര്‍ത്തകര്‍ കുഞ്ഞിമംഗലം, മാടായി ബ്‌ളോക്കുകളില്‍ പ്രകടനം നടത്തുകയും എം.കെ രാഘവന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. എം.കെ രാഘവന്റെ മൂശാരി കൊവ്വലിലെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയും കോലം കത്തിക്കുകയും ചെയ്തിരുന്നു. പയ്യന്നൂര്‍ പൊലിസാണ് പ്രതിഷേധക്കാരെ തടഞ്ഞത്.

Tags:    

Similar News