ദി ഹിന്ദുവില്‍ വന്ന മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം: മുഖ്യമന്ത്രിക്കും മാധ്യമ പ്രവര്‍ത്തകയ്ക്കും പി ആര്‍ ഏജന്‍സിക്കും എതിരെ അന്വേഷണം വേണം; ഡല്‍ഹി പൊലീസിനും ഗവര്‍ണര്‍ക്കും പരാതി നല്‍കി എച്ച് ആര്‍ ഡി എസ്
മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തില്‍ അന്വേഷണം വേണം
ന്യൂഡല്‍ഹി: ദ ഹിന്ദു ദിനപ്പത്രത്തില്‍ വന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ അഭിമുഖത്തില്‍ ഡല്‍ഹി പൊലീസിനും ഗവര്‍ണര്‍ക്കും എച്ച് ആര്‍ ഡി എസ് പരാതി നല്‍കി. മുഖ്യമന്ത്രി, മാദ്ധ്യമപ്രവര്‍ത്തക, ദ ഹിന്ദു, പിആര്‍ ഏജന്‍സി എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതികളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ വ്യക്തമാക്കി. അഭിമുഖത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മലപ്പുറം പരാമര്‍ശം വന്‍ വിവാദമായി ആഴ്ചകള്‍ക്ക് ശേഷമാണ് എച്ച്.ആര്‍.ഡി.എസ് പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം, അഭിമുഖത്തിന് ഒരു ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലാത്തതിനാല്‍, പി ആര്‍ ഏജന്‍സിയുടെ പ്രതിനിധി അഭിമുഖം നടത്തുന്ന സമയത്തുണ്ടായിരുന്നോ എന്ന ചോദ്യം ബാധകമല്ലെന്നും നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി വിശദമാക്കിയിരുന്നു. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നാടെന്ന നിലയ്ക്ക് വര്‍ഗീയ ശക്തികളുടെ എക്കാലത്തെയും ആക്രമണലക്ഷ്യമാണ് കേരളം. അഭിമുഖത്തില്‍ മലപ്പുറം ജില്ലയെ കുറിച്ച് ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. അക്കാര്യം വിശദമാക്കി ദ ഹിന്ദു ദിനപ്പത്രം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.