സി ദിവാകരന്‍ പറഞ്ഞ കാര്യങ്ങള്‍ അപക്വവും അസംബന്ധവും; ഒരു രാഷ്ട്രീയ നേതാവ് ചിന്തിക്കാന്‍ പാടില്ലാത്ത, അനവസരത്തിലുള്ള പ്രതികരണം; കാരണവന്മാര്‍ക്ക് പ്രായമേറുമ്പോഴുണ്ടാകുന്ന ചില സ്വഭാവരീതിയുണ്ട്; ആ പ്രതികരണം അങ്ങനെ കണ്ടാല്‍ മതി; ചൂര മീന്‍ വിവാദത്തില്‍ ദിവാകരനെതിരെ മന്ത്രി ജി ആര്‍ അനില്‍

സി ദിവാകരന്‍ പറഞ്ഞ കാര്യങ്ങള്‍ അപക്വവും അസംബന്ധവും

Update: 2026-02-13 08:42 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂര മീന്‍ കഴിക്കാതെ പോയതിനെ കുറിച്ച് സി ദിവാകരന്‍ പറഞ്ഞത് ഏറെ വിവാദമായിരുന്നു. ചൂര മീന്‍ കിട്ടാത്തതു കൊണ്ട് പിണറായി പിണങ്ങിപ്പോയ കഥ പറഞ്ഞതാണ് വിവാദമായത്. ഇതിനിടെ മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍ പറഞ്ഞ കാര്യങ്ങള്‍ അസംബന്ധവും അപക്വവുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ചൂരമീന്‍ വിവാദത്തില്‍ സി ദിവാകരന്‍ പറഞ്ഞ കാര്യങ്ങള്‍ ഒരിക്കലും പറയാന്‍ പാടില്ലാത്തതായിരുന്നെന്ന് മന്ത്രി പറഞ്ഞു. അപക്വമായിട്ടുള്ള, ഒരു രാഷ്ട്രീയ നേതാവ് ചിന്തിക്കാന്‍ പാടില്ലാത്ത, അനവസരത്തിലുള്ള പ്രതികരണമാണ് സി ദിവാകരന്‍ നടത്തിയതെന്ന് ജി ആര്‍ അനില്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. '

കാരണവന്മാര്‍ക്ക് പ്രായമേറുമ്പോഴുണ്ടാകുന്ന ചില സ്വഭാവരീതിയുണ്ട്. അദ്ദേഹത്തിന്റെ പ്രതികരണം അതായി മാത്രം കണ്ടാല്‍ മതി. അതിനപ്പുറം വലിയ പ്രാധാന്യം കൊടുക്കേണ്ട വിഷയമില്ല. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവെന്ന വിശേഷണം നല്‍കുമ്പോള്‍ അതിനനുസരിച്ച് പ്രവര്‍ത്തനവും പ്രതികരണവും അവരില്‍ നിന്നും ഉണ്ടാകേണ്ടതാണ്. അതുണ്ടാകാത്തവര്‍ക്ക് പാര്‍ട്ടിയും ജനങ്ങളും പ്രാധാന്യം നല്‍കുന്നുണ്ടോ എന്ന് നോക്കിയാല്‍ മതി.' ജി ആര്‍ അനില്‍ പറഞ്ഞു.

എല്‍ഡിഎഫ് ജാഥയില്‍ പിണറായി വിജയനോടൊപ്പം വൈസ് ക്യാപ്ടനായി പ്രവര്‍ത്തിച്ച കാലത്തെ അനുഭവങ്ങളെന്ന് പറഞ്ഞാണ് ഒരു സ്വകാര്യ ചാനലിനോട് ചൂരമീന്‍ വിവാദ സംഭവം സി ദിവാകരന്‍ സൂചിപ്പിച്ചത്. ഇത് വലിയ രാഷ്ട്രീയ വിവാദമായി. ജാഥക്കിടെ ഒരിക്കല്‍ ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ മീന്‍ കറി കണ്ട് ഇത് ഏതാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ചൂര മീനാണെന്ന് അറിഞ്ഞതോടെ മുഖ്യമന്ത്രി ഭക്ഷണം കഴിക്കാതെ എഴുന്നേറ്റു പോയി.

ഇതോടെ പാര്‍ട്ടി നേതാക്കള്‍ അച്ചടക്ക നടപടി ഭയന്ന് വലിയ ആശങ്കയിലായി എന്നാണ് സി ദിവാകരന്‍ പറഞ്ഞത്.'പിറ്റേന്ന് പാറശാലയിലായിരുന്നു ഭക്ഷണം. അവിടെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണം നല്‍കാനായി പുലര്‍ച്ചെ അഞ്ചു മണിക്ക് തന്നെ ജില്ലാ സെക്രട്ടറി പാളയം മാര്‍ക്കറ്റില്‍ പോയി വലിയ നെയ്മീന്‍ വാങ്ങി കൊണ്ടുവന്നു. നെയ്മീന്‍ വിഭവങ്ങള്‍ കണ്ടതോടെ മുഖ്യമന്ത്രി ഏറെ സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. ' അതോടെ നേതാക്കള്‍ക്ക് സമാധാനമായെന്നാണ് അദ്ദേഹം പറഞ്ഞിരുന്നു.

Tags:    

Similar News