ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത് ആരാണ്? അറിഞ്ഞിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ മിണ്ടിയില്ല? എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത് ? മുഖ്യമന്ത്രിക്ക് എതിരെ ചോദ്യശരങ്ങളുമായി ഗവര്‍ണര്‍
മുഖ്യമന്ത്രിക്ക് എതിരെ ചോദ്യശരങ്ങളുമായി ഗവര്‍ണര്‍
Update: 2024-10-03 12:19 GMT
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം ജില്ലയെ സംബന്ധിച്ച പരാമര്‍ശത്തില്‍, ദേശവിരുദ്ധ പ്രവര്‍ത്തനം എന്തുകൊണ്ട് അറിയിച്ചില്ലെന്ന ചോദ്യവുമായി ഗവര്‍ണര്‍ ആരിഫ് അഹമ്മദ് ഖാന്‍. രാജ്യവിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടിട്ടും എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത് ? ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത് ആരാണ്? അറിഞ്ഞിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ മിണ്ടിയില്ല? ആരാണ് ഇതില്‍ പങ്കെടുത്തതെന്ന് പറയാനുള്ള ബാധ്യത സര്‍ക്കാരിനില്ലേയെന്നും ഗവര്‍ണര്‍ ചോദിച്ചു.
സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നുവെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. 3 വര്‍ഷമായി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. അത് എന്താണെന്നറിയാന്‍ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.