കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ അമിത്ഷാ ഇടപെട്ടെങ്കില്‍ തെറ്റായ കീഴ് വഴക്കമെന്ന് ഹിന്ദു ഐക്യവേദി; മതം മാറ്റത്തെ ചെറുക്കുന്നത് ഭീകരവാദമാണെങ്കില്‍ അതിനിയും തുടരുക തന്നെ ചെയ്യുമെന്ന് ആര്‍ വി ബാബു; വോട്ടു പ്രതീക്ഷിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ തീരുമാനിക്കും ആര് കുറ്റവാളിയാണ് ആരല്ല എന്ന് സ്വാമി ചിദാനന്ദ പുരിയും; ബിജെപി ഇടപെടലില്‍ വിമര്‍ശനങ്ങള്‍
കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ അമിത്ഷാ ഇടപെട്ടെങ്കില്‍ തെറ്റായ കീഴ് വഴക്കമെന്ന് ഹിന്ദു ഐക്യവേദി;
തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ അമിത് ഷാ ഇടപെടല്‍ നടത്തിയെങ്കില്‍ തെറ്റായ കീഴ് വഴക്കമെന്ന് ഹിന്ദുഐക്യേ വേദി. ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടല്‍ നടത്തിയെന്ന് പറഞ്ഞ് കേള്‍ക്കുന്നുണ്ടെന്നും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ഹന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി.ബാബു പറഞ്ഞു.
പ്രോസിക്യൂഷനെ സമ്മര്‍ദ്ദത്തിലാക്കി ഒരു കേസും തീരാന്‍ പാടില്ല. പ്രോസിക്യൂഷന്‍ സ്വതന്ത്രമായി കേസ് നടത്തണം. കോടതി മെറിറ്റ് പരിശോധിച്ച് തീരുമാനമെടുക്കും. അല്ലെങ്കില്‍ ഭാവിയില്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. ഇടപെട്ടു എന്ന് അമിത് ഷാ പറഞ്ഞിട്ടില്ല. എന്നാല്‍ അത്തരത്തിലൊരു ഇടപെടല്‍ ഉണ്ടായെന്ന് പാര്‍ട്ടികള്‍ പറയുന്നുണ്ട്. അത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ആര്‍.വി.ബാബു പറഞ്ഞു.
സമാനമായ നിലപാട് ആര്‍.വി.ബാബു ഫെയ്സ്ബുക്കിലും പങ്കുവെച്ചു. 'കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ക്ക് ഇന്ന് ജാമ്യം ലഭിച്ചു. സന്തോഷം. പ്രോസിക്യൂഷന്‍ സമ്മര്‍ദ്ദം ചെലുത്തി ജാമ്യാപേക്ഷയെ എതിര്‍ക്കാതിരുന്നതിനാലാണ് കന്യാസ്ത്രികള്‍ക്ക് ഇന്ന് തന്നെ ജാമ്യം കിട്ടാന്‍ കാരണമായത്. മനുഷ്യക്കടത്ത്, മതപരിവര്‍ത്തനം തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ ചാര്‍ത്തപ്പെട്ട ഒരു കേസില്‍ സാധാരണയായി ഇത്രയും വേഗം ജാമ്യം കിട്ടുക അസ്വാഭാവികമാണ്.
അന്വേഷണം പൂര്‍ത്തിയായതായി പോലിസ് പറഞ്ഞിട്ടില്ല .രാഷ്ട്രീയ സമ്മര്‍ദ്ദം ഒരു കേസിന്റെയും മെറിറ്റിനെ ബാധിക്കാന്‍ പാടില്ലാത്തതാണ്. ഭാവിയില്‍ ഇത് ഒരു കീഴ് വഴക്കമായി മാറാം. അത് ഒട്ടും ആശാസ്യവുമല്ല' ആര്‍.വി.ബാബു വ്യക്തമാക്കി.
വൈകിയാണെങ്കിലും കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കുമെന്ന വാക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പാലിച്ചതില്‍ സന്തോഷമുണ്ടെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ പാംപ്ലാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്ഷായും എടുത്ത നിലപാടിനെ ശ്ലാഘിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. അത് ആദരവോടെ നോക്കിക്കാണുകയാണെന്നും പാംപ്ലാനി പറയുകയുണ്ടായി.
എന്നാല്‍ ബിജെപിയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കേസില്‍ ഇടപെട്ടതിനെതിരെ സ്വാമി ചിദാനന്ദപുരിയും രംഗത്തെത്തി. 'നമുക്കിനി പോലീസും കോടതിയും വേണ്ട. വോട്ടു പ്രതീക്ഷിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കന്മാര്‍ തീരുമാനിക്കും ആര് കുറ്റവാളിയാണ് ആരല്ല എന്ന്'സ്വാമി ചിദാനന്ദ പുരി ഫെയ്സ്ബുക്കില്‍ കുറിച്ചു.